കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങികിടക്കുന്നു. സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലടക്കം വെള്ളം കയറിയതോടെ ക്യാമ്പസിലെ ഒരു കെട്ടിടത്തിലാണ് വിദ്യാര്‍ഥികളെല്ലാം അഭയം തേടിയിരിക്കുന്നത്.
ഇവിടെനിന്ന് പുറത്തുകടക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമില്ലെന്നും കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. സംസ്കൃത സര്‍വകലാശാലയിലെ എം.ഫില്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഷംനീറയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥികള്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
അതീവ ഗുരുതരം
കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് അടിയന്തരമായി സാനിട്ടറി നാപ്കിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ ക്യാമ്പസിലെ ഒരു കെട്ടിടത്തിലാണ് വിദ്യാര്‍ഥിനികളെ താമസിപ്പിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ക്ക് ആവശ്യമായ സാനിട്ടറി നാപ്കിനുകള്‍ അടിയന്തരമായി എത്തിച്ചുനല്കണമെന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..