പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമേകാന്‍ സോഷ്യല്‍മീഡിയ വഴി നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറാനും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കാനും ഫെയ്സ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നു.
വിവിധയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ബന്ധപ്പെട്ടവരെ ഇതുവഴി അറിയിക്കുന്നത്. ഇതിനിടെ, സുരക്ഷിത സ്ഥാനങ്ങളിലുള്ളവരും തങ്ങളാല്‍ കഴിയുന്ന സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
ദുരിതബാധിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ചും സൗജന്യ റീചാര്‍ജ് ഉറപ്പുനല്‍കിയും ഒട്ടേറെ പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യവസ്തുക്കള്‍ സ്വരൂപിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്. പ്രവാസികളടക്കമുള്ളവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നു. അതെ, കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുകയാണ്.
Content Highlights: kerala floods 2018; social media users offer help through various platforms.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..