നിയമമെങ്കില്‍ പ്ലാസ്റ്റിക് ഹുക്കുള്ള ബ്രാ അഴിപ്പിച്ചതെന്തിന്?പരിശോധിക്കുന്നത് വിവേചനശക്തിയുള്ളവരല്ലേ


ദുരനുഭവം നേരിട്ട വിദ്യാർഥിനി, കേളേജിന് പുറത്തുള്ള പോലീസ് സംഘം

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം മാറ്റിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ ജോഷിന രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

വ്യക്ത്യഭിമാനമോ അന്തസ്സോ മുറിപ്പെടുന്ന രീതിയിലൊരു നിയമമുണ്ടെങ്കില്‍ അതില്‍ മാറ്റമാണ് വരേണ്ടതെന്ന് ജോഷിന പറയുന്നു. അല്ലാതെ കൗണ്‍സിലിങ്ങോ മറ്റൊരു തരത്തിലുള്ള സദാചാര ക്ലാസ്സോ അല്ല വേണ്ടതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബ്രാ എന്നത് ഈ പിതൃമേധാവിത്വ സമൂഹം പുരുഷന്മാരുടെ 'കണ്‍കുളിരാ'നായി സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണെന്ന തിരിച്ചറിവും അതിലെ രാഷ്ട്രീയവും ഒന്നാം തരംഗ ഫെമിനിസം മുതലേ റാഡിക്കലും ലിബറലുമായ പല ഫെമിനിസ്റ്റുകളും പറയുന്നതാണ്. പ്രത്യക്ഷത്തില്‍ തന്നെ ബ്രാ കത്തിക്കല്‍ പ്രകടനങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.അതിന് കാലങ്ങളായി ഫെമിനിസ്സുകള്‍ കളിയാക്കപ്പെടുന്നുമുണ്ട്.

എന്നാല്‍ അടിവസ്ത്ര ഡിസൈന്‍ മേഖലകളില്‍ സ്ത്രീകളുടെ കടന്നുകയറ്റത്തോടെ വമ്പന്‍ മാറ്റങ്ങള്‍ നടന്നു. 'സൗകര്യ' മെന്ന പ്രത്യേക കാറ്റഗറി വന്നു.
ഒരു സ്ത്രീയെന്ന നിലയില്‍ ബ്രാ ധരിക്കാതെ ദീര്‍ഘനേരം നില്‍ക്കാന്‍ കഴിയുന്ന ഒരാളല്ല ഞാന്‍. Posture മാറി നടുവേദന വരും. അതുപോലെ കായികമായ ഓട്ടം, ട്രെക്കിങ് എന്നിവയ്‌ക്കൊക്കെ ബ്രാ എനിയ്ക്ക് കംഫര്‍ട്ടാണ്. സമൂഹത്തിന്റെ സൗന്ദര്യസങ്കല്‍പ്പമെന്ന നിലയിലല്ല ഞാന്‍ ബ്രാ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ സ്‌പോര്‍ട്ട്‌സ് ബ്രാ മാത്രമാണെന്റെ lounge wear. പറഞ്ഞു വരുന്നത് ബ്രാ ഇന്നത്തെ കാലത്തൊരു ചോയിസ്സാണ്( പാട്രിയാര്‍ക്കിയില്‍ വളര്‍ത്തിയ നമ്മളുടെ ചോയിസ്സില്‍ അതിന്റെ തന്നെ സ്വാധീനം കാണില്ലേയെന്നത് ചര്‍ച്ചയാക്കാവുന്നതാണ്). അങ്ങനെയേ കാണേണ്ടൂ. എവിടെന്നോ പുറപ്പെട്ട് ഏതോ നൂറ്റാണ്ടാശയത്തില്‍ തങ്ങിയവര്‍ക്ക് അത് മനസ്സിലാവില്ല. ഒരുപാട് സ്ത്രീകള്‍ തന്നെ ബ്രാ യെ സദാചാര രീതിയില്‍ കണ്ട് പെണ്‍കുട്ടികളെ കൂടുതല്‍ അപമാനിക്കുന്നതും കണ്ടു.

പെണ്‍കുട്ടികള്‍ക്ക് സദാചാരമാണെന്ന് ഇത്തരം ആളുകളങ്ങ് ഉറപ്പിക്കുകയാണ്. അതായത് പെണ്‍കുട്ടികള്‍ അങ്ങനെയേ ചിന്തിച്ചു കാണൂ എന്ന് തോന്നുന്നത് അവരിലുള്ള internalized misogyny കൊണ്ടാണ്. സ്വന്തം ജെണ്ടറില്‍ നിന്ന് തന്നെ തന്നെയൊന്ന് പൊക്കിപ്പിടിക്കല്‍.ഓഹ്, ഞങ്ങള്‍ പൈങ്കിളി പെണ്ണുങ്ങളോടൊന്നും മിണ്ടില്ലേയെന്ന് ആണ്‍ഗ്യാങ്ങിലും മറ്റും ഊറ്റം കൊള്ളുന്നവര്‍. അല്ലെങ്കില്‍ ഇങ്ങനെ മറ്റ് സ്ത്രീകളെ ഉപദ്രവിക്കാന്‍ അവരില്‍ നിന്ന് disassociate ചെയ്തില്ലെങ്കില്‍ വേണ്ട ബഹുമാനം ഈ ആണ്‍ സമൂഹം തരില്ല എന്ന് ഭയപ്പെടുന്നവര്‍.ഞങ്ങളെന്തോ വലിയ സംഭവങ്ങളാണെന്ന് ധരിക്കുന്നവര്‍. ബേസിക്കലി പാതി വെന്ത ചിന്താശേഷിയും പേറി നടക്കുന്നവര്‍. എമ്പതിയെന്നത് അടുത്തുകൂടെ പോകാത്ത ടീമുകള്‍.

സത്യത്തില്‍ കുട്ടികള്‍ക്ക് ഫീല്‍ ചെയ്തത് അവരുടെ അന്തസ്സിനു മേലുള്ള കടന്നുകയറ്റമാണ്. അവരുടെ ചിതറിത്തെറിച്ച ശബ്ദം അത് കാട്ടുന്നു. ഒരു ഡോക്ടറെ മുന്‍പില്‍ consent ഓടെ വസ്ത്രമഴിക്കുന്നത് individual choice ആണ്. പക്ഷേ exam ന് അങ്ങനല്ല.പ്രത്യേകിച്ചും പ്ലാസ്റ്റിക് ഹുക്കുള്ള ബ്രായിട്ട വിദ്യാര്‍ത്ഥിനികളെപ്പോലും മാസ്സായി അഴിപ്പിച്ച സംഭവമാണിത്. എന്തുകൊണ്ട് മറ്റ് സെന്ററുകളില്‍ ഇത്രയും തീവ്രതയില്‍ പ്രശ്‌നമുണ്ടായില്ല എന്നും ആലോചിക്കാവുന്നതാണ്.

പിന്നെ ഇക്കാലത്ത് മെറ്റല്‍ ഹുക്കില്ലാത്ത ബ്രായെന്നത് കിട്ടാന്‍ വളരേ പ്രയാസമുള്ള ഒന്നാണ്. കളറടിച്ച് വരുന്നതില്‍ മെറ്റാലിക്കേതാണെന്ന് മനസ്സിലാക്കാന്‍ നല്ല പ്രശ്‌നമാണ്.
ഇതിനെ systemic issue ആയി കൂടിയാണ് എടുക്കേണ്ടത്. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍ സ്ത്രീകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു പ്രശ്‌നം വരുമെന്ന് മുന്‍കൂട്ടി കാണാനേ കഴിഞ്ഞില്ല. ഈ സമൂഹത്തിലെ പല നിയമങ്ങളും കൊണ്ടുവരുന്നത് ആണ്‍കൂട്ടം പ്രോമിനെന്റ് ആയ ' manel' ആണല്ലോ. ടെക്‌നോളജിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇങ്ങനെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ automatically ഒഴിവാക്കപ്പെടുന്ന പലതിലും ഇടപെടേണ്ടി വരാറുമുണ്ട്. അത് വളരേ സാധാരണമായി ആണ്‍കൂട്ടത്തിന് തോന്നുകയും ചെയ്യും.
കുട്ടികളുടെ ബ്രാ അഴിപ്പിച്ച് സംഭവത്തില്‍ ഞാന്‍ എന്തായാലും അവരുടെ കൂടെയാണ്. വ്യക്ത്യാഭിമാനമോ അന്തസ്സോ മുറിപ്പെടുന്ന രീതിയിലൊരു നിയമമുണ്ടെങ്കില്‍ അതില്‍ മാറ്റമാണ് വരേണ്ടത്. അല്ലാതെ കൗണ്‍സിലിങ്ങോ നിങ്ങളുടെ മറ്റൊരു തരത്തിലുള്ള സദാചാരക്ലാസ്സോ അല്ല. ബ്രായിടല്‍ മനുഷ്യാവകാശത്തില്‍ പെടുമോയെന്ന നാറുന്ന സ്ത്രീവിരുദ്ധതയുമല്ല. റോബോട്ടുകളല്ലല്ലോ ഓരോ പ്രവേശനകവാടത്തിലുമുള്ളത്, വിവേചനശക്തിയുള്ള മനുഷ്യരല്ലേ?

പിന്നെ ഈ കാര്യത്തില്‍ അറസ്റ്റിലായവരോട് സഹതാപം വേണോയെന്നതില്‍ ഇപ്പോള്‍ സംശയമുണ്ട്. ഒരു നിയമത്തെ കണ്ണുംപൂട്ടി നടപ്പിലാക്കിയതാണെങ്കില്‍ എന്തിന് പ്ലാസ്റ്റിക് ഹുക്കുള്ള ബ്രാ അഴിപ്പിച്ചു? അത്ര ശുഷ്‌ക്കാന്തി എന്തിനാണ്? ഇതുംകൂടി പറയുന്നു, തങ്ങള്‍ വിചാരിക്കുന്ന സദാചാരപ്രശ്‌നമാണ് പെണ്‍കുട്ടികള്‍ക്കെന്ന് ഉറപ്പിച്ച് ആ പെണ്‍കുട്ടികള്‍ കടന്നുപോയ ട്രോമയെ പരിഹസിക്കുന്ന ഒരൊറ്റ സ്ത്രീയും സിസ്റ്റര്‍ഹുഡിന് അര്‍ഹരല്ല. ഇത്തരം സ്ത്രീകള്‍ നിയമ/പോളിസി key position ലും മറ്റും വരുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തിന് വലിയ മാറ്റമില്ലാത്തത്. അതായത് ജീവിതത്തില്‍ ആണായി താദാത്മ്യപ്പെട്ട് സ്ത്രീവിരുദ്ധതയ്ക്ക് കുടപിടിക്കുന്ന ആക്ടിങ് ബുജീസ്.
ആണുങ്ങളെ പിന്നെ വിട്ടേയ്ക്കാം.ട്രോമയിലൂടെ പോകുന്ന പെണ്‍കുട്ടികളോട് ഐക്യം.? അവരുടെ കൂടെ നില്‍ക്കുന്ന സമൂഹത്തോട് ബഹുമാനം ??

Content Highlights: Joshina Ramakrishnan About NEET ISSUE

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented