കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തെത്തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി ഹൈബി ഈഡൻ എം.പി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെ ഹൈബിയുടെ വിമർശനം.

 നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഹൈബി ചോദിച്ചിരിക്കുന്നത്. പോസ്റ്റിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കനത്ത പരാജയം കോൺഗ്രസ്സിനുള്ളിൽ കാര്യമായ ചർച്ചകൾക്കും നേതൃ പുനഃസംഘടനക്കും വഴിവെക്കാനുള്ള സൂചനകളാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.

Why do we still need a Sleeping President ????

Posted by Hibi Eden on Tuesday, May 4, 2021

content highlights: Hibi Eden Facebook post indirectly criticising Mullappally Ramachandran