ട്രോളുണ്ടാക്കല്‍ പുരുഷന്‍മാരുടെ കുത്തകയാണെന്ന് കരുതിയെങ്കില്‍ ആ ധാരണ ഇനി തിരുത്തിക്കുറിക്കേണ്ടിവരും. കാരണം പ്രമുഖ ട്രോള്‍ പേജുകളുടെ ഹിറ്റ് ലൈക്ക് ചാര്‍ട്ടുകളിലേക്ക് സ്ത്രീ ട്രോളുകള്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ പുതിയ മാറ്റത്തിന് ഊര്‍ജ്ജം പകരാനായി 'ഇഫ് മെന്‍ വെര്‍ വിമന്‍' അഥവാ ആണുങ്ങള്‍ പെണ്ണുങ്ങളായാല്‍ എന്ന ക്യാമ്പെയ്‌നും സോഷ്യല്‍ മീഡിയ തുടക്കമിട്ടുകഴിഞ്ഞു. 

കാലാകാലങ്ങളായി തങ്ങള്‍ക്ക് കുടുംബങ്ങളിലും സമൂഹത്തിലും നേരിടേണ്ടിവന്ന അസമത്വങ്ങളെ, പുരുഷാധിപത്യ പ്രവണതകളെ ന്യൂജെന്‍ ആക്ഷേപഹാസ്യ രൂപമായ ട്രോളുകളിലൂടെ ചോദ്യം ചെയ്യുകയാണ് സ്ത്രീകള്‍. കഥാപാത്രങ്ങള്‍ പുരുഷന്‍മാരാണെന്ന് മാത്രം. സാമൂഹ്യമാധ്യമങ്ങളിലെ തങ്ങളുടെ ഇടപെടലുകളെ ചോദ്യം ചെയ്യുന്ന ആണ്‍കോയ്മയെയും സ്ത്രീയെന്നതുകൊണ്ടുമാത്രം വിമര്‍ശന വിധേയരാകുന്നതിനെയും ഈ ട്രോളുകളിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.  ഇത് വെറും ട്രോളുകളായി ചിരിച്ചുതള്ളരുത്, സമൂഹമാധ്യമത്തിലും സമൂഹത്തിലും ഇതു തന്നെയാണ് ഒരു സ്ത്രീയുടെ ജീവിതം.

ചില ട്രോളുകളിലൂടെ....

1

14

17

 

12

13

 

11

10

 

10

 

 

9

 

content Highlight: Feminist troll in social media  'if men were women'