നീതി ലഭിക്കാന്‍ തെരുവില്‍ ഇറങ്ങിയ കന്യാസ്ത്രികളെ പിന്തുണച്ച് എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ.ആര്‍ മീര കന്യാസ്ത്രീമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.  നാല്‍പ്പത് ദിവസം ബലാത്സംഗത്തിന് ഇരയായ സൂര്യനെല്ലി പെണ്‍കുട്ടിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് കന്യാസ്ത്രീയോടും ചോദിച്ചത് എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാണ് കെ.ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ കന്യാസ്ത്രീയായി എങ്ങനെയാണ് രൂപപ്പെടുത്തിയെടുക്കുന്നതെന്നും മഠങ്ങളിലെ ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് ഒരു പെണ്‍കുട്ടി കന്യാസ്ത്രീയാകുന്നതെന്നും കെ.ആര്‍ മീര പറയുന്നു. കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ മദര്‍ ഏലിശ്വയെ പറ്റി പറഞ്ഞുകൊണ്ടാണ് കെ.ആര്‍ മീര ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

 

Content Highlight: fb post on kr meera to support nun strike