പെൺകുട്ടിയെ സ്റ്റേജിൽനിന്ന് മാറ്റി നിർത്തിയ സംഭവം: ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് തഹ്‌ലിയ


ഫാത്തിമ തഹ്ലിയ | Fathima Thahliya facebook

മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക എന്ന് 'ഹരിത' മുന്‍ നേതാവ് ഫാത്തിമ തഹ്‌ലിയ. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുകയെന്നും തഹ്ലിയ ഓര്‍മ്മിപ്പിച്ചു. മലപ്പുറത്ത് നടന്ന് ചടങ്ങിൽ വേദിയില്‍ വരുന്നതില്‍നിന്ന്‌ പെണ്‍കുട്ടിയെ സമസ്ത നേതാവ് മാറ്റി നിര്‍ത്തിയ സംഭവം വിവാദമായിരുന്നു. ഇതില്‍ പ്രതികരിച്ചു കൊണ്ടാണ് തഹ്‌ലിയ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിട്ടത്.

മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

'പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ' എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്നത് മൈക്കിലൂടെ പുറത്ത് വരികായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് വിവാദമായത്. പെണ്‍കുട്ടിയോട് നടന്ന വിവേചനപരമായ നടപടിക്കെതിരേയാണ് ഫാത്തിമ തഹ്‌ലിയ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ന്യായാധിപരായും ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.

Content Highlights: Fathima Thahiliya facebook post for sidelining girl from a public event, social

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented