നിന്റെ വീട്ടില്‍ സൗകര്യമില്ലെന്ന കളിയാക്കല്‍,പഠനത്തിന് അനുവാദമില്ല,വീട്ടുകാവല്‍ മാത്രമായി മരുമകള്‍


Representative image/Canva

ഗാര്‍ഹിക പീഡന അവബോധത്തെ കുറിച്ച് ചര്‍ച്ചകള്‍ ഏറെ നടക്കുന്ന കാലഘട്ടമാണിത്. ഭര്‍ത്താവിന്റെ വീട്ടില്‍ വെറും അടിമകള്‍ മാത്രമായി മാറുന്നവരുടെ കഥ പറയുകയാണ് അഞ്ജലി ചന്ദ്രന്‍
തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ. ചോര ചിന്താതെ സ്ഥിരമായി ഹൃദയം മുറിച്ചും നമുക്ക് ഒരാളെ മാനസികമായി പീഡിപ്പിക്കാം. പീഡനങ്ങളെല്ലാം ദേഹോപദ്രവമാവണമെന്നില്ലെന്ന്‌ കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപംകോളേജില്‍ പഠനത്തിലും നൃത്തത്തിലുമൊക്കെ മിടുക്കിയായി നടന്ന പെണ്‍കുട്ടിയുടെ പുറകെ നടന്നു പ്രണയിച്ചിട്ടാണ് തങ്ങളുടെ സാമ്പത്തികസ്ഥിതിയ്ക്ക് ഒത്തവരല്ലാഞ്ഞിട്ടും ആണ്‍വീട്ടുകാര്‍ കല്യാണമാലോചിച്ച് ചെന്നത്. മൂന്നാണ്‍കുട്ടികളുള്ള വീട്ടിലെ ഇളയ ആളുടെ ഭാര്യയായി ആ വീട്ടിലേയ്ക്ക് എത്തിപ്പെട്ടവള്‍ക്ക് പുറത്തു നിന്നും നോക്കുന്നവര്‍ക്ക് ഒന്നിനും ഒരു കുറവില്ലായിരുന്നു.

മൂത്ത സഹോദരന്‍മാരുടെ ഭാര്യമാര്‍ കൊണ്ടു വന്നതും ബന്ധത്തില്‍ നടന്ന കല്യാണങ്ങളുടെ സ്വര്‍ണക്കണക്ക് എടുക്കല്‍ യാതൊരു മുടക്കമില്ലാതെ നടന്നു. പക്ഷേ ആണ്‍വീട്ടുകാര്‍ മാന്യരാണ് സ്ത്രീധനം കുറഞ്ഞു പോയി എന്ന കുറ്റപ്പെടുത്തല്‍ ഒരിക്കല്‍ പോലും അവള്‍ക്ക് നേരെ വന്നിട്ടില്ല??.അമ്മായിഅമ്മയും അച്ഛനും വീട്ടിലെന്തു വാങ്ങിയാലും അവള്‍ക്ക് കൂടി വാങ്ങുന്നത് സ്‌നേഹം കൊണ്ടാണെന്ന് ആദ്യം അവളും കരുതി. പക്ഷേ വീട്ടില്‍ വരുന്ന അതിഥികളുടെ മുന്‍പില്‍ വച്ചാവും പലപ്പോഴും ഈ വാങ്ങിക്കൊടുത്ത സമ്മാനങ്ങളുടെ കൈമാറ്റം നടക്കുക. അതും മനപൂര്‍വ്വമല്ലെന്നു കരുതി കണ്ണടച്ചിരിക്കുമ്പോള്‍ ഓരോ ചടങ്ങുകള്‍ക്കിടയിലും വാങ്ങിക്കൊടുത്ത സാരി കാണിച്ച് എന്റെ മോന്‍ കല്യാണം കഴിച്ചില്ലെങ്കില്‍ അവള്‍ക്കിതൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഒന്നാണല്ലോ എന്നു പറഞ്ഞ് നെടുവീര്‍പ്പിടും. സ്വന്തം വീട്ടില്‍ വന്ന് ഇതു പറയുമ്പോള്‍ അവരൊക്കെ വല്യ ആള്‍ക്കാരല്ലേ നമുക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ബന്ധമല്ലേ എന്നു പറഞ്ഞ് സ്വന്തം വീട്ടുകാരും അവള്‍ക്ക് വന്നു ചേര്‍ന്ന ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയാന്‍ പറയും.

വര്‍ഷമൊന്നു കഴിയുമ്പോഴേക്കും തുടര്‍പഠനത്തിന് പോവുന്ന കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടിലൊരു കൂട്ടാവുമെന്ന് വിചാരിച്ചാണ് ഈ കല്യാണത്തിന് സമ്മതിച്ചതെന്ന് പറഞ്ഞ് പ്രണയ വിവാഹത്തിന് പുറകിലെ ഉടമ്പടി ഇതാണെന്ന് വ്യക്തമാക്കി അവളെ വീട്ടിലിരുത്തി. ചുരുക്കി പറഞ്ഞാല്‍ ബന്ധുവീടുകളിലെ സന്ദര്‍ശനത്തിന് കൂട്ട് പോവാന്‍ , വീട്ടിലേയ്ക്ക് സാമാനങ്ങള്‍ വാങ്ങാന്‍ ഒരാളെ കിട്ടാനാണ് അവളെ ഡ്രൈവിംഗ് വരെ പഠിപ്പിച്ചത് എന്നത് അവള്‍ മനസ്സിലാക്കി. പുറത്ത് നിന്നു കാണുന്നവര്‍ക്ക് മകന്റെ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച് എപ്പോഴും പുറത്ത് വിടുന്ന മോഡേണ്‍ ഫാമിലിയാണ് ഭര്‍ത്തൃ വീട്ടുകാര്‍. പക്ഷേ ഇതേ അവള്‍ സ്വന്തമാവശ്യത്തിന് വീട്ടില്‍ പോവാന്‍ തീരുമാനിച്ചാല്‍ വാഹനാപകടവും മോള് പോയാല്‍ ഞങ്ങളിവിടെ ഒറ്റയ്ക്കാവില്ലേ എന്ന ഇമോഷണല്‍ കാര്‍ഡ് ഇറക്കും.
ആദ്യകാലങ്ങളില്‍ അവള്‍ക്ക് ഉപയോഗിക്കാനറിയാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അയ്യോ മോളാദ്യമായി ഇതുപയോഗിക്കുകയാവും മോളുടെ വീട്ടില്‍ ഇതൊന്നുമില്ലല്ലോ എന്നു പറഞ്ഞു പറഞ്ഞു കുട്ടികള്‍ രണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ പുറത്ത് വലിയ ഹോട്ടലുകളില്‍ പോവുമ്പോള്‍ മോള്‍ക്ക് ഇതൊന്നും ശീലമില്ലല്ലോ എന്ന സ്ഥിരം പല്ലവി പറഞ്ഞ് നീയിപ്പോഴും ദരിദ്രയാണ് എന്നവളെ ഓര്‍മിപ്പിക്കുന്ന മഹാമനസ്‌കയാണ് അമ്മായിഅമ്മ. പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടില്‍ നിര്‍ത്താതെ അവിടെ സൗകര്യമില്ലാത്തതു കൊണ്ട് ഞങ്ങളവളെ ഇങ്ങോട്ട് കൊണ്ടു വന്നു എന്നു ബന്ധുക്കളോടു മുഴുവന്‍ വിളംബരം നടത്തി. പേരക്കുട്ടികളില്‍ വരെ അമ്മ വീട്ടുകാര്‍ ദരിദ്രരാണ് എന്ന ചിന്ത വിത്തിട്ടു പാകിക്കൊടുത്തു.

വിവാഹം കഴിഞ്ഞ് വര്‍ഷമാറായിട്ടും ഭര്‍തൃവീട്ടില്‍ തന്റെ സ്ഥാനമെന്താണെന്നറിയാത്ത അവസ്ഥ . ഇതിലും ഭേദം അന്ന് കല്യാണം നടത്തി തരാത്തതായിരുന്നു എന്നവള്‍ പറയുമ്പാള്‍ അന്നു വരെ അവളെ ഭാഗ്യവതിയായി കണ്ട എന്നോട് എനിയ്ക്ക് ദേഷ്യം തോന്നി. ചോര ചിന്താതെ സ്ഥിരമായി ഹൃദയം മുറിയിച്ചും നമുക്ക് ഒരാളെ മാനസികമായി പീഡിപ്പിക്കാം. പീഡനങ്ങളെല്ലാം ദേഹോപദ്രവമാവണമെന്നില്ല എന്നു പറഞ്ഞു നിര്‍ത്തുന്നു.

Content Highlights: domestic violence awareness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented