ന്യൂഡല്‍ഹി : ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മ വാര്‍ഷികദിനത്തില്‍ രാഷ്ട്രപതി അനാഛാദനം ചെയ്ത ഛായാചിത്രത്തെ ചൊല്ലി വിവാദം. സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമല്ല പകരം അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കിയെടുത്ത ചലച്ചിത്രത്തില്‍ അഭിനയിച്ച നടന്റെ ചിത്രമാണ് രാഷ്ട്രപതി അനാഛാദനം ചെയതതെന്നാണ് ആരോപണം.
2019 ലിറങ്ങിയ സിനിമയില്‍ പ്രൊസന്‍ജിത് ചാറ്റര്‍ജിയാണ് നേതാജിയായി അഭിനയിച്ചത്. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി അനാഛാദനം ചെയ്തത് ഈ ചിത്രമാണെന്നാണ് ആരോപണം. തൃണമൂല്‍ എംഎല്‍എ മഹുവാ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അനാഛാദന ചടങ്ങിന്റെ ചിത്രം രാഷ്ട്രപതി 23ന് പങ്കുവെച്ചിരുന്നു
എന്നാല്‍ അസ്ഥാനത്തുള്ള വിവാദമാണിതെന്നാണ് ബിജെപി പ്രതികരിക്കുന്നത്. നേതാജിയുടെ കുടുംബം നല്കിയ ചിത്രം നോക്കി പ്രമുഖ ചിത്രകാരന് പരേഷ് മെയ്തിയാണ് ചിത്രം വരച്ചതെന്നും ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
"പ്രസന്ജിത്ജിയുമായി ഒരു സാമ്യവും ചിത്രത്തിനില്ല. തീര്‍ത്തും അനാവശ്യമായ വിവാദമാണിത്", ബിജെപി വൃത്തങ്ങള്‍ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
President Kovind unveils the portrait of Netaji Subhas Chandra Bose at Rashtrapati Bhavan to commemorate his 125th birth anniversary celebrations. pic.twitter.com/Y3BnylwA8X
— President of India (@rashtrapatibhvn) January 23, 2021
content highlights: Did President Unveil a Photo of Actor Prosenjit as SubhashChandrabose in Rashtrapathi Bhavan, Stir