ശബരിമല സ്ത്രീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ഒരുവിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊള്ളുകയാണ്. സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധസംഘടനകള്‍ തെരുവിലിറങ്ങുകയും നാടെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 

എന്നാല്‍, ഈ പ്രതിഷേധങ്ങളില്‍നിന്നും സമരകോലാഹലങ്ങളില്‍നിന്നും ദളിത് ആദിവാസി വിഭാഗക്കാര്‍ മാറിനില്‍ക്കണമെന്നാണ് ദളിത് ആക്ടിവിസ്റ്റായ മൃദുലാദേവി ശശിധരന്റെ അഭിപ്രായം. സനാതനധര്‍മ്മം രക്ഷിക്കലല്ല നമ്മുടെ തൊഴില്ലെന്നും, ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭ്യുമന്യുവിനെ കുത്തിക്കീറിയപ്പോഴും എവിടെയായിരുന്നു ഇവരെന്നും മൃദുല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇവര്‍ക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാന്‍ ഒരൊറ്റയാളും സ്വന്തം ഊര്‍ജം പാഴാക്കരുതെന്നും, ഒരൊറ്റ പൂണൂല്‍ധാരിയും അറസ്റ്റ് ചെയ്യപ്പെടില്ലെന്നും പകരം അറസ്റ്റിലാവുന്നത് നമ്മളാകുമെന്നും അവര്‍ പറയുന്നു. 

img

ദളിത് വിഭാഗത്തിലെ യുവാക്കളെ ഒരിക്കലും തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുതെന്നും, സവര്‍ണതയുടെ അധികാരക്കോട്ടകളിളക്കാനാണ് അംബേദ്ക്കര്‍ പഠിപ്പിച്ചതെന്നും അല്ലാതെ തെരുവില്‍ പൂണൂല്‍ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ലെന്നും മൃദുല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 

സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായി മാറിയ മൃദുലാദേവി ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:-