വ്യാജപ്രചരണങ്ങള്‍ക്ക് ഒറ്റ ചിത്രത്തിലൂടെ മുഖ്യമന്ത്രിയുടെ മാസ് മറുപടി; അരലക്ഷം കടന്ന് ലൈക്കുകള്‍


ഇന്ന് ഉദ്ഘാടനം നടത്തിയ വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ലെന്ന വ്യാജപ്രചാരണം ഒരു വര്‍ഷം മുമ്പ് നടന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം

കോഴിക്കോട് : വൈറ്റില മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. പാലത്തിലൂടെ ഉയരമുള്ള കണ്ടെയ്‌നര്‍ ലോറി കടന്നുപോകില്ലെന്ന തരത്തില്‍ നിരവധി വ്യാജപ്രചാരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി എഫ് ബി പേജില്‍ ഒറ്റ ചിത്രത്തിലൂടെ പങ്കുവെച്ചത്. ഇതിനോടകം അരലക്ഷത്തിലധികം പേരാണ് ചിത്രത്തോട് പ്രതികരിച്ചത്. 3000ത്തിലധികം പേര്‍ ഈ പോസ്റ്റ് ഷെയറും ചെയ്തിട്ടുണ്ട്.

ഇന്ന് ഉദ്ഘാടനം നടത്തിയ വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ലെന്ന വ്യാജപ്രചാരണം ഒരു വര്‍ഷം മുമ്പ് നടന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണയുണ്ടാക്കിയ വ്യാജ പ്രചാരണങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും നിരവധി തവണ വിശദീകരണം നല്‍കിയിട്ടും പ്രചാരണത്തിന് അറുതിയുണ്ടായിരുന്നില്ല. എന്നാല്‍ ഉദ്ഘാടന ദിനം തന്നെ പാലത്തിലൂടെ കടന്ന പോയ ഉയരമുള്ള കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി .

വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍, മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില്‍ മുട്ടുമെന്ന തെറ്റായ വിവരം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. വൈറ്റില മേല്‍പ്പാലത്തിലൂടെ പോകുന്ന ലോറിക്ക് കുനിയേണ്ടി വരുമോ എന്ന വരെുള്ള പ്രചാരമങ്ങളുണ്ടായി. മേല്‍പ്പാലത്തിന്റെ പണി ഒരിടക്ക് നിര്‍ത്തിവെച്ചത് അതിനാലാണെന്നു വരെയായി പ്രചാരണങ്ങള്‍.

വൈറ്റില മേല്‍പ്പാലത്തിനു മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റര്‍ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചിട്ടും പ്രാചരണത്തിനോ വിവാദത്തിനോ ശമനുമുണ്ടായില്ല. ബസിനു പോലും മൂന്നര മീറ്ററില്‍ താഴെയാണ് പരമാവധി ഉയരം. ഡബിള്‍ ഡക്കര്‍ ബസിനുപോലും 4.5 മീറ്ററെ ഉയരമേ വരൂ. ഇതറിയാതെ, വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ അന്ന വിശദീകരിച്ചു.

വൈറ്റില കുണ്ടന്നൂർ പാലങ്ങൾ ഉദ്ഘാടനം ചെയ്തു.

Posted by Pinarayi Vijayan on Saturday, 9 January 2021

മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങിന് മതിയായ ഗുണനിലവാരമില്ലെന്ന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസത്തോളം വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം നിലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടി.യടക്കം കോണ്‍ക്രീറ്റിന്റെ ഗുണനിലവാര പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവര്‍ നടത്തിയ ഗുണനിലവാര പരിശോധനയൊക്കെ അനുകൂലമായതോടെയാണ് മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചത്. ഇതിനിടയിലാണ്, സാമൂഹിക മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടന്നത്.

ഉയരമുള്ള വാഹനങ്ങള്‍ക്കു പോകാമെങ്കില്‍ എന്തിനാണു ഹൈറ്റ് ഗേജ് എന്ന ചോദ്യവും പിന്നീടുയര്‍ന്നു. വാഹനങ്ങള്‍ നിശ്ചിത ഉയരത്തില്‍ കൂടുതല്‍ ലോഡുമായി പാലത്തില്‍ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതര്‍ പറഞ്ഞിട്ടും പലര്‍ക്കും വിശ്വാസം വന്നില്ല.

വൈറ്റില മേല്‍പ്പാലത്തില്‍ ഉയരം നിയന്ത്രിച്ചുള്ള ക്രോസ് ബാര്‍ നീക്കം ചെയ്യുക, പാലം അടിയന്തരമായി തുറന്നു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈറ്റില മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മേല്‍പ്പാലത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കഴിഞ്ഞയഴ്ചയും നടത്തിയിരുന്നു. മേല്‍പ്പാലത്തിന്റെ മധ്യഭാഗത്ത് മെട്രോ പാളത്തിന് താഴെയായുള്ള 40 മീറ്റര്‍ നീളമുള്ള വലിയ സ്പാന്‍ വെയ്ക്കുന്നതിനാണ് പൊക്കം കുറച്ച് തൂണ്‍ നിര്‍മിച്ചത്. 40 മീറ്റര്‍ നീളമുള്ള സ്പാനിന് വീതിയും കൂടുതലുണ്ട്. 30 മീറ്റര്‍ നീളമുള്ള മറ്റ് സ്പാനുകള്‍ക്ക് വീതി കുറവുമാണ്. അതിനാലാണ് 30 മീറ്റര്‍ വീതിയുള്ള സ്പാന്‍ വെയ്ക്കുന്ന തൂണിന് ഉയരം കൂടുതല്‍ ഉള്ളത്. പണി പൂര്‍ത്തിയാകുമ്പോള്‍ മുകള്‍ ഭാഗത്ത് ഉയര വ്യത്യാസം ഉണ്ടാകില്ല. ഇതുകണ്ട് തെറ്റിദ്ധരിച്ചാണ് തൂണഇന്റെ ഉയരവ്യത്യാസം സംബന്ധിച്ച പ്രചാരണവും നടന്നത്.

എന്നാല്‍ ഉദ്ഘാടന ദിവസം തന്നെ കണ്ടെയ്‌നര്‍ ലോറി കടന്നു പോകുന്ന ദൃശ്യം പഴയ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് ഒറ്റ ചിത്രം കൊണ്ട് മുഖ്യമന്ത്രി ആരോപണങ്ങളുടെ വായടച്ചത്.

content highlights CM Pinarayi Vijayan's facebook post against Vyttila Flyover fake campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented