സിസ്റ്റര്‍ ലൂസിക്കെതിരെ വീഡിയോ പ്രചരിപ്പിച്ച വൈദികനെതിരെ പോലീസില്‍ പരാതി


കല്‍പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം. മാനന്തവാടിയിലെ പി.ആര്‍.ഒ. ആയ വൈദികനാണ് സിസ്റ്റര്‍ ലൂസിയെ അപമാനിക്കുന്ന വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചത്. രൂപതയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലിനെതിരേ സിസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി.

സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാണാന്‍ വരുന്നവരുടെ കൂട്ടത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയുള്ള ഭാഗം വെട്ടി ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്നതിനാല്‍ എല്ലാവരും അടുക്കള വശത്തുള്ള വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസികളപ്പുരക്കല്‍ പറയുന്നു.

'എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ മാനസിക പീഡനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നല്‍കുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.' സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്ററിന്റെ ബന്ധുക്കള്‍ മഠത്തിലെത്തി കണ്ടു. സിസ്റ്റര്‍ക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സന്യാസവ്രതം ലംഘിച്ചു എന്ന പേരില്‍ സിസ്റ്ററെ സഭയില്‍നിന്ന് പുറത്താക്കിയതായി എഫ്.സി.സി. അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരേ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലാണ്.

content highlights: Character assasination against Sister Lucy Kalappurakkal, fake video campaign, Youtube

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


image

ജില്ലയുടെ പേരുമാറ്റുന്നതില്‍ പ്രതിഷേധം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു 

May 24, 2022

More from this section




Most Commented