ന്യാസ്ത്രീകള്‍ക്ക് പിന്തുണയും സഭാനേതൃത്ത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയുള്ള പരാതിയില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാതിരിക്കയും, പത്തനാപുരത്ത് ദുരുഹ സാഹചര്യത്തില്‍ കന്യാസ്ത്രീ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ രൂക്ഷ പ്രതികരണവുമായി ബന്യാമിന്‍ രംഗത്തെത്തിയത്. 

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം   

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ് സഭയെക്കൂടി ചേര്‍ത്താണ് പറയുന്നത്)

benyamin

Content Highlight: benyamin facebook post on nun issue ​