രിത്രപരമായ ഒരു വിധിയിലുടെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചിരിക്കുകയാണ്. 

കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ അഞ്ച് ന്യായാധിപന്‍മാരില്‍ മൂന്ന് പേരും മുത്തലാഖിനെതിരായി വിധിയെഴുത്തിയതോടെയാണ് മുത്തലാഖ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നത്. 

മുത്തലാഖ് നിരോധനത്തെ വിശകലനം ചെയ്തു കൊണ്ട് അഡ്വ.എ.ജയശങ്കര്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇവിടെ ചേര്‍ക്കുന്നത്.

അഡ്വ.എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....

മുത്തലാഖ് അനിസ്ലാമികവും വിവേചനപരവും തദ്വാരാ ഭരണഘടനാവിരുദ്ധവും ആണെന്ന് സുപ്രീംകോടതി വിധികല്പിച്ചു.

1400കൊല്ലമായി നിലനില്ക്കുന്ന ഒരു സമ്പ്രദായം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ചീഫ്ജസ്റ്റിസ് ഖെഹാറിനും ഭരണഘടനാ ബെഞ്ചിലെ ഏക മുസ്ലിം അംഗം അബ്ദുല്‍ നസീറിനും മനസ്സുവന്നില്ല. 

പാര്‍ലമെന്റ് നിയമം ഉണ്ടാക്കട്ടെ എന്നാണ് അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, മുസ്ലിം സ്ത്രീകളെ പാര്‍ലമെന്റിന്റെ ദയാദാക്ഷണ്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ നമ്മുടെ താന്നിപ്പുഴക്കാരന്‍ കുര്യന്‍ ജോസഫും മറ്റു രണ്ടു നീതിമാന്മാരും തയ്യാറായില്ല. വെട്ടൊന്ന്, മുറി രണ്ട്. അങ്ങനെ മുത്തലാഖ് ചരിത്രമായി.

കേരള ഹൈക്കോടതി ജഡ്ജി ആയിരിക്കുമ്പോള്‍, ജസ്റ്റിസ് ഹരൂണ്‍ അല്‍ റഷീദുമൊത്ത് ഇതുപോലെ ഒരു വിധി കുര്യന്‍ ജോസഫ് പാസാക്കിയിരുന്നു. ഡോ.എംഎന്‍ കാരശ്ശേരി 'ഉമ്മ മാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി' എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.

പാകിസ്ഥാന്‍ 1961ല്‍ മുത്തലാഖ് നിരോധിച്ചു. അവിടെ അന്ന് ജനറല്‍ അയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു. ഇവിടെ ജനാധിപത്യവും മതേതരത്വവും ആയതുകൊണ്ട് മുത്തലാഖ് ഇത്രയുംകാലം നിലനിന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഇന്ത്യന്‍ അയൂബ്ഖാന്‍ എന്നോ, കുറഞ്ഞപക്ഷം ഒരു താന്നിപ്പുഴ അയൂബ്ഖാന്‍ എന്നെങ്കിലുമോ വിളിക്കാവുന്നതാണ്.