ന്യൂഡൽഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ലഖ്നൗ സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രൂക്ഷ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീതിയുടെ സമ്പൂര്‍ണ്ണ നിരാകരണമാണ് നടന്നതെന്നും ഈ വിധി ലജ്ജാകരമാണെന്നും യെച്ചൂരി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണം കുറിച്ചത്.

"നീതിയുടെ സമ്പൂര്‍ണ്ണ നിരാകരണമാണ് നടന്നത്. 

ബാബറി മസ്ജിദ് തകര്‍ത്തതിൽ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. 

പള്ളി സ്വയം തകർന്നതാണോ?
പള്ളി പൊളിച്ചത് ഞെട്ടിപ്പിക്കുന്ന നിയമലംഘനമായിരുന്നെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ച് പറഞ്ഞിരുന്നു

ഇപ്പോള്‍ ഈ വിധി ലജ്ജാകരം" എന്നാണ് യെച്ചൂരി പ്രതികരിച്ചത്.

content highlights: A complete travesty of Justice, it self imploded, asks Yechury on Babri masjid demolition case