സ്വന്തമായി ഒരിടം പോലുമില്ലാത്ത പെണ്‍കുട്ടികള്‍, വേണ്ടേ ഒരു മാറ്റം


Representative Image | Photo: Gettyimages.in

സ്ത്രീധന പീഡനവും അതേ തുടര്‍ന്നുള്ള ആത്മഹത്യകളും പതിവുകാഴ്ചയായി മാറുകയാണ് നമ്മുടെ സമൂഹത്തില്‍. നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു സത്യം. വിവാഹിതരായ പെണ്‍മക്കള്‍ക്ക് സ്വന്തം വീട്ടില്‍ എപ്പോഴും ഒരിടം വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഫൗസിയ കളപ്പാട്ട്. വിവാഹം വരെ മാത്രമേ ഒരുവള്‍ക്ക് എന്റെ വീടെന്ന് പറയാന്‍ ഒരിടമുണ്ടാവുയെന്നും ഫൗസിയ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പെണ്‍കുട്ടികള്‍ക്കൊരു ദിനമെന്നൊക്കെ ഇപ്പോള്‍ കേട്ടാല്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല..സ്വന്തമായി ഒരിടം പോലുമില്ലാത്ത പെണ്‍കുട്ടിക്ക് എന്ത് ദിനം?ദിനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പെണ്ണിടങ്ങള്‍....
സത്യത്തില്‍ വിവാഹം കഴിയും വരെ മാത്രമേ ഒരുവള്‍ക്ക് എന്റെ വീടെന്ന് പറയാന്‍ ഒരിടം ഉണ്ടാകൂ.... വിവാഹത്തോടെ മിക്കവാറും അത് തകരും... ഭര്‍ത്താവിന്റെ അടുത്ത് പോലും കാലക്രമേണ °എന്റെ ' എന്നത് ഇല്ലാതെ വീട്ടില്‍ പോയി വരാമെന്ന് മാത്രം പറയും... അച്ഛന്‍, അമ്മ എന്നീ ബന്ധങ്ങളിലുള്ള അടുപ്പമാവും അവളെ പഴയ ഇടത്തിലേയ്ക്ക് വരുത്തുന്നത്.. രണ്ട് ദിവസത്തിലധികം നിന്നാല്‍, മോളേ അവനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ? നി ഇവിടെ നിന്നാല്‍ അവന്റെ കാര്യമെങ്ങനാ?എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരും...

താന്‍ വളര്‍ന്ന വീട്,ഓടി നടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോര്‍ഡര്‍ ,ഇതെല്ലാം അവളെ നോക്കി കണ്ണ് നിറയ്ക്കും...നീ എപ്പോഴെത്തി? എന്നാ മടക്കം എന്നുള്ള ചോദ്യം സഹോദരങ്ങളില്‍ നിന്നുമുയരും.. ഇവര്‍ക്കെല്ലാം അന്യയായി പോയോ താന്‍ എന്നോര്‍ത്തവള്‍ക്കുള്ളം പുകയും...അടുപ്പിനരികില്‍ പാതകം തുടക്കാന്‍ ഉപയോഗിക്കുന്ന തുണിയിലവള്‍ തന്റെ ഉടുപ്പിന്റെ നിറം കാണും.. ഏറെയിഷ്ടമായിരുന്നല്ലോ അതെന്നോര്‍ത്ത് നെടുവീര്‍പ്പിടും...കവിതയും കഥയുമെഴുതി നിറച്ച മേശയില്‍ അടുക്കി വെച്ച പത്രം കാണാം.. എഴുതി നിറച്ച നോട്ട് ബുക്ക് ഏതോ കപ്പലണ്ടി കച്ചവടക്കാരന് ഉപകാരപ്പെട്ടു കാണും എന്നോര്‍ത്തവള്‍ നെടുവീര്‍പ്പിടും.പാട്ടിനും നൃത്തത്തിനും മിടുക്കിയായ പെണ്‍കുട്ടിയുടെ ഫോട്ടോ തിരഞ്ഞാല്‍ കാണില്ല. ഒന്നെങ്കിലും കിട്ടിയാലോ അതവളാണെന്നറിയാത്ത വിധം മങ്ങി പോയിട്ടുണ്ടാകും.. അന്നത്തെ നൃത്തം ചെയ്ത പെണ്‍കുട്ടിയും സ്റ്റേജും, അവളെ എടുത്തുയര്‍ത്തിയ അച്ഛനും കണ്ണില്‍ തെളിയും... നീങ്ങിയ ഇടവഴികളിലെവിടെയോ ഒരു തേങ്ങല്‍ കുരുങ്ങും, പൊട്ടിച്ചിരികള്‍ ഉയരും..നീണ്ട മുടികോതി നിന്നുകൊണ്ട് കൂട്ടുകാരിയോട് പങ്ക് വെച്ച സ്വപ്നങ്ങള്‍ അവിടെ തന്നെ ചീഞ്ഞഴുകി കിടക്കുന്നത് കാണും ..ചെടികള്‍ക്ക് വെള്ളമൊഴിച്ച് നിന്നപ്പോള്‍ കണ്ട പൂമ്പാറ്റകളുടെ ചിറകിന്റെ നിറമോര്‍ക്കാന്‍ ശ്രമിക്കും...എനിക്കൊരു പാട് പറയാനുണ്ടെന്നവള്‍ അമ്മയോട് പറയാതെ പറയും... പെണ്ണായാല്‍ എല്ലാം സഹിക്കണമെന്ന വാചകം തലമുറകളായി പറഞ്ഞേ തീരൂ എന്ന വാശിയോടെ അവളെ കേള്‍ക്കാതെ തന്നെയവര്‍ അത് പറയും.. നിനക്ക് സുഖമാണല്ലോയല്ലേ എന്നച്ഛന്‍ ചോദിച്ചെന്നു വരുത്തും... സുഖം എന്നവള്‍ യാന്ത്രികമായി പറയും... സ്വന്തമല്ലാത്ത വീട്ടില്‍ നിന്ന് അത്ര പോലും സ്വന്തമല്ലാത്ത വീട്ടിലേക്കവള്‍ തിരിച്ചെത്തും.'.സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാന്‍ ഒരിടം ,... ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം...

Content Highlights: Women issues in this society

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented