കാമ്പസുകൾക്ക് സ്ത്രീസൗഹൃദ അന്തരീക്ഷം വേണം -യു.ജി.സി.


ശരണ്യാ ഭുവനേന്ദ്രൻ

പ്രതീകാത്മക ചിത്രം (Photo: Canva)

ന്യൂഡൽഹി: കാമ്പസിലും പൊതുഇടങ്ങളിലും സ്ത്രീസൗഹൃദാന്തരീക്ഷം ഒരുക്കാൻ പാഠ്യപദ്ധതി പരിഷ്കരണവുമായി യു.ജി.സി.ബിരുദതല പാഠ്യപദ്ധതിയിൽ സ്ത്രീസൗഹൃദഭാഗങ്ങൾ ഉൾക്കൊള്ളിക്കും. കാമ്പസുകളിൽ നിർബന്ധമായും പരാതിപരിഹാര വനിതാസെൽ രൂപവത്കരിക്കണമെന്നും നിർദേശമുണ്ട്.

ഇതുമായി ബന്ധപ്പെട്ട കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി. നവംബർ 14 വരെ പൊതുജനങ്ങൾക്ക്‌ ssiwach.ugc@nic.in എന്ന വെബ്സൈറ്റിലൂടെ അതിൽ അഭിപ്രായങ്ങൾ അറിയിക്കാം.കെട്ടിടങ്ങളിൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കണം. കലാലയത്തിലെ വിദ്യാർഥി കൗൺസലർ, റാഗിങ് വിരുദ്ധസെൽ പ്രതിനിധി, ആരോഗ്യ-അത്യാഹിതങ്ങൾക്ക് സമീപിക്കേണ്ട വിഭാഗം മേധാവി തുടങ്ങിയവരുടെ ഫോൺമ്പറുകളും സ്ത്രീസൗഹൃദ കാമ്പസിൽ പാലിക്കേണ്ട നിർദേശങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റ് വിദ്യാർഥികൾക്ക് നൽകണം.

കാമ്പസിൽ ഒരുക്കേണ്ടത്

 • കൗൺസലറുടെ സേവനം
 • 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ
 • പെൺകുട്ടികൾക്ക് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ
 • ശുചിത്വവുമുള്ള ശൗചാലയം സാനിറ്ററി പാഡ് നിർമാർജനത്തിനുള്ള സൗകര്യം
 • ഇടറോഡുകൾ, ലൈബ്രറി, പാർക്കിങ് ഏരിയ തുടങ്ങിയവ വൈദ്യുതീകരിക്കണം.
 • രാത്രിവരെ പ്രവർത്തിക്കുന്ന ഇടങ്ങളിൽ വാഹനസൗകര്യം
 • അപരിചിതർ കാമ്പസുകളിലേക്ക് കടക്കുന്നത് തടയണം
 • പ്രധാന ഇടങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകൾ
 • വനിതകൾക്കായി വൈഫൈ ലോഞ്ച്, റീഡിങ് റൂം, ഇൻഡോർ ഗെയിം, വാഷിങ് മെഷീൻ സൗകര്യമുള്ള അലക്കുമുറികൾ,
 • വിശ്രമമുറി, കാന്റീൻ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ സൗകര്യം.
 • സബ്സിഡി നിരക്കിൽ ക്രെഷുകൾ
 • ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിക്കണം
 • പരാതിപ്പെട്ടി സ്ഥാപിക്കണം
 • ലൈംഗികാതിക്രമങ്ങൾ, ലൈംഗികച്ചുവയോടെയുള്ള സംസാരം തുടങ്ങി എല്ലാ അതിക്രമങ്ങൾക്കെതിരേയും പരാതിപ്പെടാനാവണം
 • സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ സെമിനാറുകൾ, ശില്പശാല തുടങ്ങിയ നടത്തണം

Content Highlights: women friendly environment Campuses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented