Representational Image | Photo: Mathrubhumi
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ മലയാളികള്‍ വീഴ്ച വരുത്തുന്നത് നിയമലംഘനത്തിന്റെ ഭവിഷ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടെന്ന് കേരളീയ യുവത. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും സൂചനാബോര്‍ഡുകളുടെ അഭാവവും കാരണങ്ങളില്‍ ചിലതായി യുവജനത ചൂണ്ടിക്കാട്ടുന്നുണ്ട്.
മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോയ്ക്കായുള്ള സര്‍വ്വേയില്‍ പങ്കെടുത്തുകൊണ്ടാണ് യുവജനങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചത്.
സൂചനാബോര്‍ഡുകളുടെയും സിഗനലുകളുടെയും കുറവാണ് ട്രാഫിക് നിയമലംഘനത്തിന് കാരണമാകുന്നതെന്ന് നാല് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായമയാണെന്ന് 5 ശതമാനവും നിയമലംഘനത്തിന്റെ ഭവിഷ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് 28.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. 62 ശതമാനം പേര്‍ ഈ മൂന്ന് കാരണങ്ങളുമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ന്യൂസ്, മാതൃഭൂമി ദിനപത്രം, മാതൃഭൂമി ഡോട്ട് കോം, ക്ലബ്ബ് എഫ്.എം. എന്നിവ ചേര്‍ന്ന് യുവാക്കളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. യുവതീ യുവാക്കള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി നിയമം, ആരോഗ്യം- സാമൂഹിക ക്ഷേമം, സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്.
കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം
content highlights: Why youth fail to follow traffic rules in Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..