Representative Image: PTI
''ഞങ്ങള്‍ നരകിക്കുകയാണ്, ചില ദിവസങ്ങളില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാറില്ല. ഇന്നും എനിക്ക് വെള്ളമൊന്നും ലഭിച്ചിട്ടില്ല'' മഹാരാഷ്ട്രയിലെ ഖാടിമാല്‍ ഗ്രാമത്തിലെ രേഖയാണ് തന്റെ ഈ ദുരവസ്ഥ പറയുന്നത്. വര്‍ഷങ്ങളായി ഒരു ബക്കറ്റ് വെള്ളത്തിനായി നെട്ടോട്ടമോടികൊണ്ടിരിക്കുകയാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍. വരള്‍ച്ചയും ഉഷ്ണതരംഗവും ഇവിടെ സാധാരണമാണ്.
ദിവസേന മൂന്ന് വട്ടം ടാങ്കര്‍ വെള്ളം കൊണ്ടുവരും. ചില ദിവസങ്ങളില്‍ രണ്ടായി കുറയും സമീപത്തെ വലിയ കിണറിലേക്ക് ഈ വെള്ളം അടിച്ചിടുകയാണ് ചെയ്യുന്നത്. ഈ കിണറിന് ചുറ്റും ഉന്തും തള്ളുമാണ്. ആയിരങ്ങള്‍ ഒരു ബക്കറ്റ് വെള്ളത്തിനായി നടത്തുന്ന ബഹളത്തില്‍ പരിക്കേല്‍ക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. കിണറിലേക്ക് വീണ് പരിക്കേറ്റവരും നിരവധിയാണ്
''വെള്ളം വണ്ടിവന്നാല്‍ ഒരു ഓട്ടമാണ്. വസ്ത്രം മാറിപ്പോവുന്നതൊന്നും ശ്രദ്ധിക്കില്ല, കൈയൂക്കുള്ളവന് വെള്ളം കിട്ടും. അല്ലാത്തവര്‍ നോക്കിനില്‍ക്കും അതാണ് അവസ്ഥ, പ്രായമായവരും ആരോഗ്യമില്ലാത്തവരുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്''- ഗ്രാമവാസിയായ തുജ പറയുന്നു
''നിങ്ങളെ പോലുള്ളവര്‍ തൊടാന്‍ അറയ്ക്കുന്ന തരത്തിലുള്ള മോശം വെള്ളമാണ് ഞങ്ങള്‍ കുടിക്കുന്നത്. ചെളിവെള്ളമാണത്.കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വയറിളക്കം വന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്'' - ഗ്രാമവാസിയായ രേഖ പറയുന്നു
1500 ഓളം പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കാതങ്ങളോളം നടന്നാണ് ചിലര്‍ ശുദ്ധജലം കൊണ്ടുവരുന്നത്. അതും ചെറിയ അളവില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. 70 വര്‍ഷത്തോളമായി ഇവര്‍ ഈ ദുരിതം അനുഭവിക്കുകയാണ്. രാഷ്ട്രീയ പാര്‍ടികള്‍ മാറി മാറി ഭരിച്ചാലും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരില്ലെന്നാണ് ഇവര്‍ പറയുന്നത്
വീട്ടിലേക്ക് ശുദ്ധജലം ലഭിക്കുന്ന ഒരു പെപ്പ് കണക്ഷന്‍ മാത്രമാണ് ഇവരുടെ ആവശ്യം. എന്നാല്‍ തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
Content Highlights: Water Scarcity inKhadimal village Maharashtra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..