അധ്യാപികയാകാന്‍ സൗദിയിലേക്ക്, കിട്ടിയത് വീട്ടുജോലി ഒപ്പം മര്‍ദ്ദനവും


രാജേഷ് ജോര്‍ജ്

പ്രതീകാത്മക ചിത്രം

പ്രൈമറി സ്‌കൂള്‍ അധ്യാപികയാകാന്‍ 2016ലാണ് വയനാട് സ്വദേശിനി സൗദിയിലേക്ക് വിമാനം കയറിയത്. ഏജന്റ് യുവതിയെ രണ്ടരലക്ഷം രൂപയ്ക്ക് വിദേശികുടുംബത്തിന് നല്‍കി. മുപ്പതിലധികം അംഗങ്ങളുള്ള വീട്ടിലെ സകലജോലിയും ചെയ്യണം. ഭക്ഷണംപോലും കൃത്യമായി കിട്ടില്ല. മര്‍ദനം വേറെയും. മരിച്ചുപോകുമെന്ന അവസ്ഥയിലാണ് അവര്‍ നാട്ടിലെത്താനുള്ള ശ്രമം തുടങ്ങിയത്. എന്നാല്‍, രണ്ടരലക്ഷംരൂപ കിട്ടാതെ നാട്ടിലെത്തിക്കില്ലെന്ന നിലപാടായിരുന്നു ഏജന്റിന്. ഒടുവില്‍ കിടപ്പാടം പണയംവെച്ച് യുവതിയുടെ കുടുംബം ഏജന്റിന് പണം നല്‍കേണ്ടിവന്നു.

എംബസി വഴി രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തിരയുന്നതിനിടെയായിരുന്നു ഏജന്റിന്റെ സമ്മര്‍ദം. എംബസി സൗജന്യടിക്കറ്റും മറ്റും തരപ്പെടുത്തിയപ്പോഴേക്കും ഏജന്റ് പണം കൈക്കലാക്കി. നാട്ടിലെത്തിയ യുവതിക്ക് ശാരീരികാവശതകളും കടക്കെണിയുമാണ് ബാക്കിയായത്. സമാനമായ അനുഭവം തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയ്ക്കും പങ്കുവെക്കാനുണ്ടായിരുന്നു.

ചതിക്കുന്നതും മലയാളി

മലയാളിസ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നത് മലയാളികളായ ഏജന്റുമാര്‍തന്നെയാണെന്ന് നാട്ടില്‍ മടങ്ങിയെത്തിയവര്‍ പറയുന്നു. കോവിഡിനു ശേഷമാണ് കേരളത്തില്‍നിന്നുള്‍പ്പെടെ വീട്ടുജോലിക്കെന്ന പേരില്‍ സ്ത്രീകളെ കടത്തുന്ന സംഘം വീണ്ടും വ്യാപകമായത്. ഒമാന്‍, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേരെ എത്തിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് വീട്ടുജോലിക്കാരും ഡ്രൈവര്‍മാരും വന്‍തോതില്‍ സ്വദേശത്തേക്ക് മടങ്ങി. അതോടെ അവിടങ്ങളില്‍ ജോലിക്കാരെ കിട്ടാനില്ലാതായി. ഈ അവസരമാണ് മനുഷ്യക്കടത്തുസംഘങ്ങള്‍ ഉപയോഗിക്കുന്നത്. സൗദിയിലും മറ്റും നിശ്ചിതപരിധിയില്‍ വരുമാനമുള്ളവര്‍ക്കേ രണ്ട് ഗാര്‍ഹികജോലിക്കാരെ നിര്‍ത്താനാകൂ എന്നാണ് നിയമം. അതുകൊണ്ട് കുറഞ്ഞ വരുമാനക്കാര്‍ നിയമവിരുദ്ധമായി സ്ത്രീകളെ നിയമിക്കുന്നു. വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോകുന്നവരുടെ കണക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ പക്കലുണ്ട്. എന്നാല്‍, എത്രപേര്‍ മടങ്ങിയെത്തുന്നെന്ന് അറിയില്ല.

Also Read

12 മണിക്കൂർ പണി,മതിയായ ഭക്ഷണമില്ല,തളർന്ന് ...

വൈദ്യുത തൂണിൽ പതിച്ച പരസ്യങ്ങൾ;16 മണിക്കൂർ ...

തട്ടിപ്പ് പലവിധം

വിസിറ്റിങ് വിസയിലെത്തിച്ചുള്ള തട്ടിപ്പിനു പുറമേ മറ്റു മാര്‍ഗങ്ങളും മനുഷ്യക്കടത്ത് മാഫിയ ഉപയോഗിക്കുന്നു.

• അനധികൃതവും വ്യാജവുമായ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാകും ഒരു തട്ടിപ്പ്. വിദേശത്ത് എത്തിക്കഴിയുമ്പോഴായിരിക്കും പറഞ്ഞ ജോലിയോ സ്ഥലമോ ശമ്പളമോ അല്ലെന്ന് അറിയുന്നത്.

• സ്വന്തം നാട്ടില്‍ത്തന്നെ തട്ടിപ്പിനിരയാകുന്നവരാണ് മറ്റൊരുവിഭാഗം. തൊഴില്‍ വിസ വാഗ്ദാനംചെയ്ത് പലഘട്ടങ്ങളിലായി പണംവാങ്ങും. പിന്നെ ഒരു വിവരവുമുണ്ടാകില്ല. പണംചോദിച്ച് പരാതിയുമായി പിന്നാലെനടന്നാല്‍ ചിലപ്പോള്‍ ചെറിയ തുക മടക്കിക്കൊടുക്കും. സ്റ്റുഡന്റ് വിസയുടെ പേരിലും സമാനരീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ 'പണി'വരും

വിദേശജോലിക്ക് ആളെത്തേടിയുള്ള പരസ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമാണ്. ഒരു ഫോണ്‍നമ്പര്‍ മാത്രമായിരിക്കും അതില്‍ ഉണ്ടാവുക. വിളിച്ചാല്‍ ജോലി റെഡിയാണെന്നും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് തരാനും പറയും. പിന്നെ പണം ചോദിക്കും. പലതവണയായി രണ്ടുംമൂന്നും ലക്ഷംരൂപവരെ നഷ്ടപ്പെട്ടവരുണ്ട്.

തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ട് ഗുജറാത്തിലോ, മഹാരാഷ്ട്രയിലോ ആയിരിക്കും. പരാതിനല്‍കി അന്വേഷിച്ചുചെല്ലുമ്പോള്‍ അക്കൗണ്ടിലെ പണവുമായി സ്ഥലംവിടുന്ന സംഘങ്ങളുമുണ്ട്. വ്യാജ വെബ്‌സൈറ്റുണ്ടാക്കി ഇല്ലാത്ത ഓഫറുകള്‍ നല്‍കിയാകും തട്ടിപ്പ്.

ഏതുരാജ്യത്തേക്കെന്നുപോലും അറിയില്ലായിരുന്നു

'എങ്ങോട്ടാണ് പോകുന്നതെന്നുപോലും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അവിടെയെത്തി ഏജന്റ് പറയുമ്പോഴാണ് എത്തിപ്പെട്ട രാജ്യത്തെക്കുറിച്ച് അറിയുന്നതുതന്നെ.'

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക്‌സ് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസിലെ ഫെലോ ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഗാര്‍ഹിക ജോലിക്കായി വിദേശത്തു പോയി മടങ്ങിവന്നവരും അവിടെ ജോലിചെയ്യുന്നവരും പോകാന്‍ തയ്യാറെടുക്കുന്നവരുമായ സ്ത്രീകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പഠനം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍:

• വീട്ടുജോലിക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ലക്ഷ്യമിടുന്ന സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്തണം. ഫിലിപ്പീന്‍സും ശ്രീലങ്കയുമൊക്കെ ഇക്കാര്യത്തില്‍ മാതൃകയാണ്.

• പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നല്‍നല്‍കണം.

• തൊഴില്‍കുടിയേറ്റവുമായി ബന്ധപ്പെട്ട്, ലിംഗാടിസ്ഥാനത്തില്‍ വിവരസമാഹരണം നടത്തണം. അതിന്റെ അടിസ്ഥാനത്തില്‍ നയരൂപവത്കരണം നടത്തുക.

• മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, റിക്രൂട്ടിങ് ഏജന്‍സികള്‍, തൊഴിലുടമകള്‍, സാമൂഹികസംഘടനകള്‍ എന്നിവരുമായി ബന്ധംസ്ഥാപിച്ച് സൗഹാര്‍ദപരമായ അന്തരീക്ഷം കെട്ടിപ്പടുക്കണം.

• കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്വങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറാവുന്നതാണ്.


പരമ്പരയുടെ മുന്‍ഭാഗങ്ങള്‍ വായിക്കാം

1. 12 മണിക്കൂര്‍ പണി,മതിയായ ഭക്ഷണമില്ല,തളര്‍ന്ന് വീണപ്പോള്‍ വെള്ളമൊഴിച്ചു ; ചീറ്റിങ് വിസ കഥകള്‍
2.വൈദ്യുത തൂണില്‍ പതിച്ച പരസ്യങ്ങള്‍;16 മണിക്കൂര്‍ ഭക്ഷണമില്ലാതെ ജോലി, അവസാന ശ്രമം ആത്മഹത്യ

Content Highlights: visa Cheating case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented