ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രം, ഇരുട്ടുവീണ കെട്ടിടത്തില്‍ ഒറ്റയ്ക്കാണ് ഭീമാദേവി


ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രവുമായി ഭീമാദേവി

മട്ടാഞ്ചേരി: ഇരുട്ടറയ്ക്കു സമാനമായ, ഇടിഞ്ഞുവീഴാറായ ഈ പഴയ ഗോഡൗണിലാണ് നേപ്പാളുകാരി ഭീമാദേവി കഴിയുന്നത്. അങ്ങനെ ഒരാൾ ഇവിടെ ജീവിക്കുന്ന കാര്യം അധികംപേർക്ക് അറിയില്ല. കരിപിടിച്ച് ഭാർഗവിനിലയം പോലുള്ള ഈ കെട്ടിടത്തിൽ മിണ്ടാനും പറയാനും ആരുമില്ലാതെ ഈ എൺപതുകാരി. കൊച്ചിയുടെ പ്രതാപകാലത്ത് മട്ടാഞ്ചേരിയിൽ എത്തിപ്പെട്ട നേപ്പാളി കുടുംബത്തിലെ അംഗമാണ് ഭീമാദേവി. ഭർത്താവ് മട്ടാഞ്ചേരിയിൽ ഗൂർഖയായിരുന്നു. ജീവിതകാലം മുഴുവൻ മട്ടാഞ്ചേരിയിലെ പാണ്ടികശാലയിൽ കാവൽക്കാരനായി കഴിഞ്ഞയാൾ.

പണ്ട് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന കുരുമുളക് പാണ്ടികശാലയുടെ കെട്ടിടമാണിത്. ഇവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിന് ജോലി. കാവൽക്കാരനും ഇതേ കെട്ടിടത്തിൽ താമസിച്ചു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മരിച്ചു. ബന്ധുക്കളാരുമില്ലാത്ത ഭീമാദേവിക്ക് പോകാൻ ഒരിടവുമില്ലായിരുന്നു.ഇതിനിടെ സ്ഥാപനം ഊർധ്വശ്വാസം വലിച്ചു. പിന്നെ നിലച്ചു. കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായി. ജീവിതംകൊണ്ട് കൊച്ചിക്കാരിയായി മാറിയ ഭീമാദേവി എവിടെ പോകാൻ! 47 വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വന്നതാണിവർ.12 വർഷമായി ഇരുട്ടുകയറിയ ഈ കെട്ടിടത്തിൽ ഒറ്റയ്ക്ക് കഴിയുന്നു. റേഷൻ കടയിൽനിന്ന് സാധനങ്ങൾ കിട്ടും. ജീവൻ നിലനിർത്താൻ തത്കാലം അതിലപ്പുറം ഒന്നും വേണ്ട അവർക്ക്. ആരോടും ഒന്നും ആവശ്യപ്പെടുന്നില്ല.

ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് കിടന്ന് മനസ്സ് മടുത്തു. താമസിക്കാൻ നല്ലൊരു സ്ഥലം കിട്ടിയാൽ കൊള്ളാമെന്നു മാത്രമാണ് ആഗ്രഹം. കഴിഞ്ഞ ദിവസം കൊച്ചിയിലെ പൊതുപ്രവർത്തകരായ എ. ജലാൽ, മുജീബ് റഹ്മാൻ എന്നിവർ ഈ കെട്ടിടത്തിനടുത്തുകൂടി പോകുമ്പോളാണ് അകത്ത് ആളനക്കം കണ്ടത്. അവർ അതിശയത്തോടെ കെട്ടിടത്തിനകത്ത് കയറി നോക്കി. അപ്പോഴാണ് ഭീമാദേവിയെ കണ്ടത്.

'ഞാൻ മരിച്ചാൽ ആരും അറിയില്ല. ശരീരം ഇവിടെ കിടക്കും. അതുകൊണ്ട് താമസിക്കാൻ ആളുകളുള്ള ഒരിടം വേണം...' ഭീമാദേവി പറയുന്നു. ഇവർക്ക് നേപ്പാളിൽ ബന്ധുക്കളൊക്കെയുണ്ട്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊതുപ്രവർത്തകർ.

Content Highlights: Uma devi struggles to live


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented