17 കുടുംബങ്ങള്‍ ദുരിതത്തില്‍; വീടില്ല,വഴിയില്ല


മാനന്തവാടി: ദുരിതം എന്നതിന് ഒറ്റവാക്കില്‍ ഉത്തരം ലഭിക്കണമെങ്കില്‍ നേരെ തരുവണ കൂവണ പണിയ കോളനിയിലേക്ക് ചെന്നാല്‍ മതി. കിടന്നുറങ്ങാന്‍ അടച്ചുറപ്പില്ലാത്ത വീടില്ലാത്ത, നടക്കാന്‍ നല്ല വഴിപോലുമില്ലാത്തവരുടെ ജീവിതം... ആദിവാസി വിഭാഗങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്ത് പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയിലാണ് പണിയ വിഭാഗത്തില്‍പെട്ട 17 കുടുംബങ്ങള്‍ ദുരിതജീവിതം നയിക്കുന്നത്.

കാലവര്‍ഷം എത്തിയതോടെ കോളനിവാസികളുടെ ദുരിതങ്ങള്‍ ഇരട്ടിയായി. വഴിയും വെളിച്ചവും വീടും ശുദ്ധജലവുമില്ലാതെ കുടുംബങ്ങള്‍ മൂന്ന് പ്ലാസ്റ്റിക് കൂരകളില്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ ചുമരിടിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. വാസയോഗ്യമായ ഒറ്റ വീടുപോലും കോളനിയിലില്ല. ആകെയുള്ളത് രണ്ട് പതിറ്റാണ്ടുമുമ്പ് പച്ചക്കട്ടകൊണ്ട് കെട്ടിയുയര്‍ത്തിയ ചുമരുള്ള കൂരകളാണ്. പ്‌ളാസ്റ്റിക് ഷീറ്റുകളാണ് ഇവയുടെ മേല്‍ക്കൂര. ശക്തമായ മഴപെയ്താല്‍ വെള്ളം മുഴുവന്‍ മുറിയ്ക്കകത്തെത്തും. ചുമരിന്റെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീണിട്ടുണ്ട്. ബാക്കിയുള്ളവ അടര്‍ന്നുവീഴാന്‍ പാകത്തിലാണുള്ളത്. ആകെയുള്ള 20 സെന്റ് ഭൂമിയില്‍ മൂന്ന് കൂരകള്‍ക്കുള്ളിലായി 17 കുടുംബങ്ങളാണ് കഴിയുന്നത്.

രണ്ട് വീടുകള്‍ കോളനിയില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചെങ്കിലും ഇതിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഒരു കക്കൂസുപോലും കോളനിയിലില്ല. വയനാട് വെളിയിടവിസര്‍ജ്ജന വിമുക്തജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂവണ കോളനിവാസികള്‍ക്ക് കാര്യം സാധിക്കണമെങ്കില്‍ തൊട്ടുമുന്നിലൂടൊഴുകുന്ന തോടോ കുറ്റിക്കാടോ തന്നെ ആശ്രയം.

കുടിവെള്ളത്തിനായി പലപ്പോഴും ആശ്രയിക്കുന്നതും ഇതേ തോടുതന്നെ. മഴവന്നതോടെ കോളനിയിലെത്താനുള്ള പാത ചെളിക്കളമായി. മുപ്പതോളം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം കുട്ടികളെയും സ്‌കൂളിലയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതായി.

കോളനിയിലുള്ള ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ തലയില്‍ ചുമന്ന് 300 മീറ്ററോളം ചെളിയിലൂടെ നടന്നുവേണം വാഹനം വരുന്ന റോഡിലെത്തിക്കാന്‍. മരിച്ചാല്‍ അടക്കാനുള്ള പൊതുശ്മശാനമില്ല. ഇല്ലായ്മകള്‍ പരിഹരിക്കുന്നതിനായി അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ കോളനിയെ ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെയും ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. കോളനിയോടുചേര്‍ന്ന സ്ഥലമെടുത്ത് കോളനിവാസികള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ യാതൊരു നീക്കവും ഇതുസംബന്ധിച്ച് തുടര്‍ന്നുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

Content highlights: Mananthawady, Social issues

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented