ശുദ്ധവായു ഇല്ലാതെ, ആവശ്യത്തിന് ഭക്ഷണമില്ലാതെ ആ മെട്രോ സ്റ്റേഷനില്‍ ഇവര്‍ 3-ാം മാസം, ഇനി എങ്ങോട്ട്?


യുദ്ധത്തിൽ പരിക്കേറ്റ സ്ത്രീ, കീവിൽ നിന്നുള്ള ദൃശ്യം | AFP

യുദ്ധം തകര്‍ക്കുന്നത് ഒരു ജനതയുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെയാണ്. ഇതിന്റെ നേര്‍ക്കാഴ്ചകളാണ് യുക്രൈനില്‍നിന്ന് പുറത്തെത്തുന്നത്. മൂന്ന് മാസത്തോളമായി യുക്രൈനിലെ മെട്രോ സ്റ്റേഷനില്‍,പ്രാണഭയത്തില്‍ മുങ്ങിക്കഴിയുകയാണ് ഒരു കൂട്ടം ജനങ്ങള്‍.യുക്രൈന്‍ നഗരമായ ഖാര്‍ക്കീവിലെ മെട്രോ സ്റ്റേഷനിലാണ് ആയിരക്കണക്കിന് പേര്‍ തങ്ങുന്നത്. ഭക്ഷണം, മരുന്ന് എന്തിന് ശുദ്ധവായു പോലും കിട്ടാന്‍ ഇവര്‍ ബുദ്ധിമുട്ടുകയാണ്. ചിലര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെയും ഒപ്പം കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇവരുടെ ദൈന്യതയെ കുറിച്ച് പറയുന്നത്

ഞങ്ങള്‍ എന്തിനാണ് ഇതൊക്കെ അനുഭവിക്കുന്നത്- പൊട്ടിക്കരഞ്ഞുകൊണ്ട് സിനിയ എന്ന യുക്രൈന്‍ വനിത ചോദിക്കുന്നു. റഷ്യ നടത്തിയ ബോംബാംക്രമണത്തില്‍ സിനീയയുടെ വീട് തകര്‍ന്നുപോയിരുന്നു. ഫെബ്രുവരി മുതല്‍ സിനിയ ധരിക്കുന്നത് ഒരേ വസ്ത്രമാണ്. എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി, ആരുമില്ലാതെയായിരിക്കുകയാണ് ഇവര്‍ക്ക്. ശുദ്ധവായു ലഭിക്കാതെ, കുളിക്കാനോ കഴുകാനോ പറ്റാതെ ഇവിടെയുള്ളവര്‍ക്ക് രോഗങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കരള്‍രോഗം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരും ഇവിടെയുണ്ട്. ഇവര്‍ക്ക് ആവശ്യമായ ആരോഗ്യപരിചരണം നല്‍കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.

ഷെല്‍ ആക്രമണത്തില്‍ വീട് തകര്‍ന്നതോടെയാണ് നതാലിയയും മകള്‍ അലിയോണയും ഇവിടെയെത്തിയത്. പാതി തകര്‍ന്ന വീട്ടിലേക്ക് പോവേണ്ടതിനെ കുറിച്ച് ചോദിക്കുമ്പോള്‍ കുഞ്ഞുഅലിയോണയ്ക്ക് ഭീതി മാത്രമാണുള്ളത്.കുറച്ച് നാളുകള്‍ക്ക് മുന്നേ ഖാര്‍കീവിലെ ഈ മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളെ ഇവിടെനിന്നും പുറത്താക്കുമേയെന്ന ഭയത്തിലാണ് ഇവിടെ തങ്ങിയിരിക്കുന്നവരുള്ളത്. പുറത്തെ അരക്ഷിതാവസ്ഥയിലേക്ക് പോവാന്‍ ഇവര്‍ക്കെല്ലാം ഭയമാണ്.

ഞങ്ങള്‍ താമസിക്കുന്ന റിങ്ങ് റോഡ് പരിസരം പൂര്‍ണമായും ആക്രമിക്കപ്പെട്ടു. ഇവിടെനിന്ന് എങ്ങാട്ട് പോവുമെന്ന് അറിയില്ല. സിനിയ കരഞ്ഞുകൊണ്ട് പറയുന്നു. ഇവിടെ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് എന്ന് എങ്ങനെയെന്ന നിരവധി ചോദ്യങ്ങളുമായി ഇവര്‍ കാത്തിരിക്കുകയാണ്.

Content Highlights: The families living in an underground station for three months Russia Ukraine war

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented