വേദിയിലല്ല, പെണ്ണ് വെളിയിൽ തന്നെ ഇറങ്ങരുതെന്ന് പറയുമ്പോഴോ?


സോഷ്യൽ ഡെസ്ക്

അഫ്ഗാനിസ്ഥാനിൽ നിന്ന്| instagram.com|pbbphoto

അധിനിവേശങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ആദ്യം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും. അവര്‍ ആദ്യം അവളുടെ സ്വാതന്ത്ര്യത്തിന് വേലിക്കെട്ടുകള്‍ തീര്‍ക്കും. ശബ്ദം ഉയര്‍ത്താനാവാത്ത വിധം അടക്കി നിര്‍ത്തും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വം ഏറ്റെടുത്തതോടെ ദിവസേന ഇത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ നിഷേധം, സഞ്ചാര സ്വാതന്ത്ര്യം വിലക്കുക തുടങ്ങി നിരവധി സ്ത്രീവിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ ഭരണകൂടം പുറപ്പെടുവിക്കുന്നത്.

ഭര്‍ത്താവിന്റെ കൂടെയും ഇനി ഒന്നിച്ചിരുന്ന് കഴിക്കേണ്ട

ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് അവസാനമായി താലിബാന്‍ കൈകൊണ്ട തീരുമാനം. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേര്‍തിരിവ് ബാധകമാണ്. ഭക്ഷണശാലകളില്‍ കുടുംബവുമായെത്തുന്ന പുരുഷന്‍മാര്‍ക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണംകഴിക്കാനുള്ള അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയതായി ഖാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹെറാത്തില്‍ കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിലക്കിയതായും ഖാം റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ക്കുകളില്‍ നിരോധനം

പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത ദിവസങ്ങളിലാണ് പ്രവേശനമെന്ന് താലിബാന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പ്രവേശനം. മറ്റു ദിവസങ്ങളെല്ലാം പുരുഷന്മാര്‍ക്കു മാത്രമായിരിക്കും.

ബൂര്‍ഖയില്ലെങ്കില്‍ പുറത്തിറങ്ങേണ്ട

അഫ്ഗാനിസ്താനില്‍ മുഖം മറയ്ക്കുന്ന വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്ക് എത്താന്‍ പാടുള്ളു എന്ന ഉത്തരവുമായി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അകുന്‍സാദ ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരവിട്ടിരുന്നു.1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ഇപ്രാവശ്യം താലിബാന്‍ ഭരണത്തിലെത്തിയപ്പോള്‍ മൃദുസമീപനമായിരിക്കും ഉണ്ടാവുകയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതിനെ കാറ്റില്‍പ്പറത്തിയാണ് പുതിയ ബുര്‍ഖ നയം. ഉത്തരവ് ലംഘിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനോ രക്ഷിതാവിനോ ജയില്‍ ശിക്ഷ ലഭിക്കുകയും സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ അവയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്യും. ശരിരം പൂര്‍ണമായും മറച്ചു കൊണ്ടുള്ള നീല ബുര്‍ഖയാണ് ആദ്യ താലിബാന്‍ ഭരണകാലത്തെ സ്ത്രീകളുടെ വേഷം. അഫ്ഗാനിസ്ഥാനിലെ സ്ത്രീവിരുദ്ധതയുടെ രൂപമായി തന്നെ ഈ വേഷം മാറിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിച്ചാണ് സ്ത്രീകള്‍ താലിബാന്‍ ഭരണകാലത്ത് നടക്കുന്നത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ സ്ത്രീകള്‍ ധരിക്കുന്നത് കുറവാണ്.

ഈ നീലബുര്‍ഖ ധരിക്കേണ്ടി വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് അഫ്ഗാനി വനിത സുരയ്യ പറയുന്നു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഈ നീല യുഗത്തെ പറ്റി ഭിതിയോടെ അവര്‍ പറഞ്ഞത്.

''കാബൂള്‍ നഗരമാകെ മാറിയിരിക്കുകയാണ്. താലിബാന്‍ പ്രതിനിധികള്‍ സ്ത്രീകളുടെ തുണിക്കടയില്‍ ചെന്ന് എന്താണ് വില്‍ക്കുന്നതെന്ന് പരിശോധിക്കുകയാണ്. എനിക്ക് ഭയമാവുകയാണ്. മുന്നില്‍ ഇനി എന്ത് എന്ന് ചോദ്യമാണ്'' സുരയ്യ വിങ്ങിപ്പൊട്ടി

ആറാം ക്ലാസിന് അപ്പുറം വിദ്യാഭ്യാസമില്ല
ഭരണത്തിലേറിയ ശേഷം താലിബാൻ ഭരണകൂടെ ആദ്യം കത്തിവെച്ചത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലായിരുന്നു. ആറാം ക്ലാസിലേക്ക് മുകളിലേക്ക് പഠനം നിഷേധിച്ചും. ചില കോളേജുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളുടെയും ഇടയില്‍ മറകെട്ടി വലിച്ച് ക്ലാസുകള്‍ നടത്തി. ഭയത്താല്‍ മിക്ക് പെണ്‍കുട്ടികളും വിദ്യാഭ്യാസം തന്നെ നിര്‍ത്തിപ്പോകുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നത്. പശ്ചാത്യരാജ്യങ്ങള്‍ ഇതിനെതിരേ കടുത്ത ഉപരോധം ഇതിനെതിരേ തീര്‍ത്തിരുന്നു

പുരുഷന്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വിലക്ക്

ഓഗസ്റ്റ് 2021ല്‍ താലിബാന്‍ ഭരണത്തിലേറിയപ്പോള്‍ തന്നെ സ്ത്രീകളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കി. 45 മൈൽ സ്പീഡിൽ കൂടുതൽ പോകരുത് തുടങ്ങിയവയ്ക്ക് പുറമെ സര്‍ക്കാര്‍ ജോലി, സെക്കൻഡറി വിദ്യാഭ്യാസം എന്നിവ നിഷേധിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ബാങ്ക്, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ആണുങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഇവര്‍ മുടക്കി

''ഇവിടെ സ്ത്രിയായി ജിവിക്കുക എന്നത് തന്നെ വലിയ കുറ്റമായി മാറിയിരിക്കുകയാണ്'' അഫ്ഗാനി യുവതി സന പറയുന്നു.

''താലിബാന്‍ ഭരണത്തിലേറിയതോടെ എനിക്കെന്റെ തൊഴില്‍ നഷ്ടപ്പെട്ടു ജീവിക്കാനായി ഞാനിപ്പോള്‍ നട്ടം തിരിയുകയാണ്. അവര്‍ എന്ത് ചെയ്താലും ഞാന്‍ ഈ വീട് വിട്ട് പോവുന്നില്ല. സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്'' സന പറയുന്നു

തെരുവിലിറങ്ങിയാല്‍ ആക്രമം

എന്നാല്‍ ചിലര്‍ നിയന്ത്രങ്ങളെ വകവെയക്കാതെ ജീവന്‍ പണയം വെച്ച് പുറത്തിറങ്ങുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇവര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്.

കഴിഞ്ഞ് എട്ട് മാസമായി താലിബാന്‍ ഭരണകൂടം സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ നിയന്ത്രണംവെച്ചു എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാന്‍ പോലും ശ്രമിച്ചിട്ടില്ല- പ്രതിഷേധത്തിനിറങ്ങിയ മറിയം പറയുന്നു.തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ തല്ലുന്ന വീഡിയോ കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു.

ഡ്രൈവിങ്ങ് ലൈസന്‍സില്ല

കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തില്‍ പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്താന്‍ ഡ്രൈവിംഗ് പരിശീലകരോട് താലിബാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിലക്ക് തെറ്റിക്കുന്ന സ്‌കൂള്‍ക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും ഇവരോട് താലിബാന്‍ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്

വിമാനത്തില്‍ സഞ്ചാരിക്കാന്‍ ആണ്‍തുണവേണം

തുണയായി പോകാന്‍ ആരുമില്ലാത്തതിനാല്‍ ഷെയ്ക്ക്ബ ഇറാനിലെ പഠനം ഉപേക്ഷിച്ചു. ആണ്‍തുണയിലാതെ വിമാനത്തില്‍ സ്ത്രീകള്‍ സഞ്ചരിക്കരുതെന്നാണ് താലിബാന്റെ പുതിയ നയം

''എന്റെ കൂടെ വരാന്‍ ആണ്‍തുണയിലെന്ന് താലിബാന്‍ അധികൃതരോട് നിരവധി തവണ പറഞ്ഞതാണ് എന്നാല്‍ യാതൊരു ഗുണവുമുണ്ടായില്ല'' ഷെയ്ക്ക്ബ പറയുന്നു

ഒരുവയസ്സുള്ളപ്പോള്‍ പിതാവ് നഷ്ടപ്പെട്ട ഫെറസ്തയ്ക്ക് സഹോദരന്മാരും ഇല്ല. പഠനം നിലച്ച സങ്കടത്തിലാണ് ഈ യുവതി.

കലാപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്‌

സ്ത്രീകള്‍ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഇവിടെ വിലക്കുണ്ട്. സംഗീത ഉപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ അടുത്തകാലത്ത് പ്രചരിച്ചിരുന്നു. പരസ്യബോര്‍ഡുകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അധികാരത്തിലേറിയ ആദ്യ നാളുകളില്‍ തന്നെ നശിപ്പിച്ചിരുന്നു

താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം കഴിഞ്ഞ ദിവസലം ചേര്‍ന്നിരുന്നു.സ്ത്രീകള്‍ക്ക് വീടു വിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മറ്റ് ലോകരാജ്യങ്ങള്‍ തങ്ങളുടെ വിഷയത്തില്‍ നീതി പൂര്‍വമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് അഫ്ഗാന്‍ യുവതികള്‍ പറയുന്നത്

Content Highlights: Taliban and Afghan women freedom

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented