പണത്തിനായി വാടകഗര്‍ഭധാരണം അനുവദിക്കില്ല, പരോപകാരമാവാം; വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങളെന്ത്?


വി.എസ്. സിജു

പ്രതീകാത്മക ചിത്രം

നയന്‍താര ഇരട്ടക്കുട്ടികളുടെ അമ്മയായത് ആദ്യം കൗതുകവും പിന്നെ വാര്‍ത്തയും ഇപ്പോള്‍ വിവാദവുമായിരിക്കുകയാണ്. വാടകഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും കുട്ടികള്‍ പിറന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദമ്പതിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നയന്‍താരയും വിഘ്നേഷും വാടകഗര്‍ഭധാരണ നിയന്ത്രണ നിയമം (സറോഗസി റെഗുലേഷന്‍ ആക്ട്) ലംഘിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് ചര്‍ച്ചയുടെ അടിസ്ഥാനം. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു. വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങളെക്കുറിച്ച്

മെക്‌സിക്കോ, തായ്ലാന്‍ഡ്, യുക്രൈന്‍ ഒരു കുഞ്ഞിക്കാലുകാണാന്‍ ദമ്പതിമാര്‍ പറന്നെത്തുന്ന രാജ്യങ്ങള്‍. കാലങ്ങള്‍ കാത്തിരുന്നിട്ടും കുട്ടികളുണ്ടാകാത്തവരാണ് വാടക അമ്മമാരെത്തേടി ഈ രാജ്യങ്ങളിലേക്ക് എത്തുന്നത്. വാടകഗര്‍ഭധാരണം വിനോദസഞ്ചാരസാധ്യതയായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണവും ഏറുകയാണ്. 2002-ലാണ് ഇന്ത്യയില്‍ വാടകഗര്‍ഭധാരണം (സറോഗസി) നിയമവിധേയമായത്. തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പലഗ്രാമങ്ങളും ഇതിനായുള്ള സ്ഥാപനങ്ങള്‍ മുളച്ചുപൊന്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയായിരുന്നു കേന്ദ്രം. പാശ്ചാത്യനാടുകളെ അപേക്ഷിച്ച് കുറഞ്ഞ ചികിത്സാച്ചെലവും വാടക അമ്മമാര്‍ക്കുള്ള കുറഞ്ഞ'വാടക'യും രാജ്യത്ത് ഈ മേഖല തഴച്ചുവളരാന്‍ ഇടയാക്കി. ഗ്രാമീണസ്ത്രീകളുടെ ദാരിദ്ര്യം മുതലെടുത്ത് ചൂഷണം തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ടു.2019-ല്‍ ആദ്യനിയമം വന്നു. ഇതിലെ ചില പോരായ്മകള്‍ പരിഹരിച്ച് 2021 ഡിസംബറില്‍ വാടകഗര്‍ഭധാരണ നിയന്ത്രണനിയമം (സറോഗസി റെഗുലേഷന്‍ ആക്ട്) പാര്‍ലമെന്റ് പാസാക്കി. വാടകഗര്‍ഭധാരണത്തിന് സൗകര്യങ്ങളുള്ള ക്ലിനിക്കുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി നിയമവും ഇതോടൊപ്പം പാസാക്കി. 2022 ജനുവരി 25 മുതല്‍ നിലവില്‍വന്നു. എങ്കിലും 10 മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. നിലവില്‍ വാടകഗര്‍ഭം ധരിച്ചിരിക്കുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നതിനായിരുന്നു അത്. ഈവര്‍ഷം ജൂണില്‍ വാടകഗര്‍ഭധാരണ നിയന്ത്രണച്ചട്ടങ്ങളും പ്രാബല്യത്തിലായി.

പണത്തിനായാണ് വാടകഗര്‍ഭധാരണം നടത്തിയതെങ്കില്‍ അഞ്ചുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ആര്‍ക്കൊക്കെ ഉപയോഗിക്കാം

  • പണത്തിനായി വാടകഗര്‍ഭധാരണം അനുവദിക്കില്ല
  • പരോപകാരം എന്ന നിലയില്‍ അനുവദിക്കാം
  • വിവാഹിതരായ ദമ്പതിമാര്‍ക്കു മാത്രമേ വാടകഗര്‍ഭധാരണത്തിന്റെ സാധ്യത തേടാനാകൂ
  • 35-നും 45-നും ഇടയില്‍ പ്രായമുള്ള വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്കും ഈ സാധ്യത ഉപയോഗപ്പെടുത്താം

നയന്‍താരയുടേത് നിയമപരമോ?

2019-ലെ നിയമത്തിലും വിവാഹിതരായ ദമ്പതിമാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലാണ് വാടക ഗര്‍ഭധാരണത്തിന്റെ സാധ്യത തേടാനാകുന്നത്. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ജൂണിലായിരുന്നു. ഇരുവരും തമ്മില്‍ 2015 മുതല്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

നിയമം നിലവില്‍വരുന്നത് ജനുവരി 25-നാണ്. ലിവിങ് ടുഗതര്‍പോലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണമാണെങ്കിലും വാടകഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഇളവ് അനുവദിച്ചിട്ടില്ല. അതിനാല്‍, നയന്‍താര-വിഘ്നേഷ് ദമ്പതിമാര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെയാണ് കുട്ടികളുണ്ടായതെങ്കില്‍ വലിയൊരു നിയമപ്രശ്‌നമാണ് കാത്തിരിക്കുന്നത്.

പ്രായം 23-50

വാടകഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ പ്രായം 23-നും 50-നും ഇടയിലായിരിക്കണം. പുരുഷന്റെ കാര്യത്തിലിത് 26-നും 55-നും ഇടയിലാണ്. ദമ്പതിമാര്‍ക്ക് നിലവില്‍ കുട്ടികള്‍ ഉണ്ടാകരുത്. ഏറ്റെടുത്ത കുട്ടികളോ, വാടകഗര്‍ഭധാരണത്തിലൂടെ മുമ്പ് ജനിച്ച കുട്ടികളോ പാടില്ല. നിലവിലുള്ള കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കും.

വാടകഅമ്മയാകാന്‍

25-നും 35-നും ഇടയില്‍ പ്രായമുള്ള, കുട്ടികളുള്ള വിവാഹിതരായ സ്ത്രീകള്‍ക്കേ വാടകഗര്‍ഭം ധരിക്കാനാകൂ. അതും ഒരുതവണമാത്രം. മൂന്നുതവണയേ ഇതിനായുള്ള ശ്രമവും ഉണ്ടാകാവൂ. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള സമ്മതവും ശാരീരികവും മാനസികവുമായ ശേഷിയും ഉണ്ടാകണം.

പണംവാങ്ങാമോ

മെഡിക്കല്‍ ആവശ്യത്തിനായുള്ള തുക മാത്രമേ വാടകഗര്‍ഭം ധരിക്കുന്ന സ്ത്രീ കൈപ്പറ്റാവൂ. അമ്മയ്ക്കായി 36 മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കണം. വാടകഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടി ആര്‍ക്കായാണോ ഗര്‍ഭംധരിച്ചത് അവരുടെ ജീവശാസ്ത്രപരമായ (ബയോളജിക്കല്‍) കുട്ടിയായിട്ടാണ് പരിഗണിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരാണെന്ന് വാടകഗര്‍ഭധാരണം വഹിക്കുന്ന സ്ത്രീ വെളിപ്പെടുത്തരുത്.

എന്തുകൊണ്ട് ഈ കാര്‍ക്കശ്യം

വാടകഗര്‍ഭധാരണം ദുരുപയോഗം ചെയ്യാനുള്ള വലിയസാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവയവദാനത്തിനുപോലും ഈ സാധ്യത ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്.

Content Highlights: Nayantara Vignesh surrogacy controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented