ക്രിക്കറ്റ് പരിശീലനത്തിന് അവധിയെടുത്തു; കാരണം ബോധിപ്പിച്ചിട്ടും പുറത്താക്കിയെന്ന് വിദ്യാർത്ഥി


സ്വന്തം ലേഖകൻ

അനൂപ് ഗംഗാധരനും മകൻ എ.ആർ മാധവനും

കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റിന്റെ പിടിവാശിക്കു മുന്നിൽ വിദ്യാർത്ഥിയുടെ കായികസ്വപ്‌നങ്ങൾ പൊലിഞ്ഞതായി പരാതി. ക്രിക്കറ്റ് പരിശീലനത്തിനായി ഹെഡ്മാസ്റ്ററുടെ അനുവാദത്തോടെ മാധവൻ എന്ന വിദ്യാർഥി നീണ്ട അവധിയെടുത്തതിന്റെ പേരിൽ സ്‌കൂളിൽനിന്നു പുറത്താക്കാൻ നീക്കം നടക്കുകയായിരുന്നെന്ന് അച്ഛൻ അനൂപ് ഗംഗാധരൻ ആരോപിക്കുന്നു. മകൻ ഒമ്പതാം ക്ലാസിലെത്തിയപ്പോൾ ഇതേ സ്‌കൂളിന്റെ പി.ടി.എ. പ്രസിഡന്റ് സ്ഥാനത്തായിരുന്നു അനൂപ് ഗംഗാധരൻ.

എട്ടാം ക്ലാസിലായിരുന്നു മാധവൻ നീണ്ട അവധിയെടുക്കുന്നത്. മതിയായ ഹാജർ ഇല്ലാത്തതിന്റെ കാരണം വിശദീകരിക്കണമെന്നായി അധികൃതർ. ഇത് മുമ്പേ ബോധിപ്പിച്ചിട്ടുള്ളതായിരുന്നെന്ന് പറഞ്ഞിട്ടും അധികൃതർ ചെവികൊണ്ടില്ല. ഈ വർഷം ഒന്നാം ടേമിൽ മൂന്ന് ദിവസം മാത്രമാണ് മാധവൻ ക്ലാസിൽ പോയത്. എന്നാൽ ഹെഡ്മാസ്റ്റർ ഒന്നാം ടേമിൽ എല്ലാ ക്ലാസിലും കുട്ടി ഹാജരായിരുന്നുവെന്ന് മറുപടി നൽകി. അനൂപ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയതോടെ നവംബർ 16-ന് ഓൺലൈൻ ഹിയറിങ്ങ് നടത്തും.പി.ടി.എയുടെ ആഭിമുഖ്യത്തിൽ 'മിഷൻ ഗ്ലോറിയസ് സാൻജോ' എന്ന് പേരിട്ട് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കുന്നതെന്ന് അനൂപ് പറയുന്നു. പി.ടി.എ. പ്രസിഡന്റുമായി നിരന്തരം പോരാട്ടം തുടർന്നതോടെ പുതിയ പി.ടി.എ. നിയമനത്തിലുള്ള ധൃതിയിലായി സ്‌കൂൾ അധികൃതർ. ജനറൽ ബോഡി നടത്തി വേണം കമ്മിറ്റി രൂപീകരിക്കേണ്ടത് എന്ന് ആനൂപ് ആവശ്യപ്പെട്ടു. സ്ത്രീസംവരണവും ചൂണ്ടിക്കാട്ടി. തന്നെ സ്ഥാനത്തുനിന്നു മാറ്റാനായിരുന്നു പുതിയ പി.ടി.എ. രൂപീകരണമെന്നും അനൂപ് ആരോപിക്കുന്നു. നിയമങ്ങൾ ലംഘിച്ചുള്ള രൂപവത്ക്കരണത്തിൽ ബാലാവകാശ കമ്മിഷൻ മുമ്പാകെ പരാതിയും സമർപ്പിച്ചു. ഇതോടെ പുതിയ കമ്മിറ്റിയും നടക്കാതെ വന്നു.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാനുള്ള സാവകാശം നൽകാതെ പി.ടി.എ. പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്. രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും മാറ്റം അനൂപ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ഇത്തരം ആവശ്യങ്ങളിലുള്ള നിയമപരിരക്ഷയാണ് ഇതിലാദ്യം. ശക്തമായ പി.ടി.എ. സ്‌കൂൾ മാനേജ്മെന്റുകൾ ഭീഷണിയായി കാണുകയാണ്. ഇതിലും മാറ്റം വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

അതേ സമയം, 15 ദിവസത്തിനകം വിദ്യാർഥിയെ ഹാജരാക്കാൻ പല തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കിയില്ലെന്ന് സ്‌കൂൾ മാനേജറായ ഫാദർ പയസ് പ്രതികരിച്ചു.

Content Highlights: students get dismissed from school pointing out cricket practice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented