ആഗോളീകരണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ച ഒരു കാലഘട്ടത്തിന്റെ തുടക്കം


ഡോ. എം. സുരേഷ് ബാബു

പ്രതീകാത്മക ചിത്രം | ANI

ശ്രീലങ്കയെയും ചില വികസ്വര സമ്പദ്‌വ്യവസ്ഥകളെയും പിടികൂടിയ സാമ്പത്തികപ്രതിസന്ധി ഒരുപക്ഷേ ഗേറ്റ് മോഡറേഷന്‍ (മാക്രോ ഇക്കണോമിക് ചാഞ്ചാട്ടം കുറഞ്ഞ കാലഘട്ടത്തിന് നല്‍കിയ പേര്) എന്ന് വിളിക്കപ്പെടുന്നതിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ആഗോളീകരണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ച ഒരു കാലഘട്ടത്തിന്റെ തുടക്കംകൂടിയാണിത്. 200809 വര്‍ഷത്തെ സാമ്പത്തികപ്രതിസന്ധിക്കുമുമ്പുള്ള ദശകം ആഗോളീകരണത്തിന്റെ സുവര്‍ണകാലമായിരുന്നു. 1990കളില്‍ ആഗോളീകരണം തീവ്രമായിത്തീര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാപാരസാമ്പത്തിക മേഖലകളില്‍ ആ പ്രതിഭാസത്തിന്റെ ഒരു നൂറ്റാണ്ടുമുമ്പത്തെ സുവര്‍ണകാലത്തെ മറികടന്നു. ആ സുവര്‍ണകാലത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരവും അതിര്‍ത്തികളിലൂടെയുള്ള മൂലധനപ്രവാഹവും അഭൂതപൂര്‍വമായി വളര്‍ന്നു. മാത്രമല്ല, വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ഒത്തുചേരലും സംഭവിച്ചു.

മാറുന്ന സാമ്പത്തികക്രമം

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ മധ്യംമുതല്‍, വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ കൂട്ടം ലോക ഉത്പാദനത്തിന്റെ പകുതിയിലധികവും ഉത്പാദിപ്പിച്ചു. അതേസമയം, അവരുടെ വ്യാപാരത്തിന്റെ ജി.ഡി.പി.യുടെ അനുപാതം ഇരട്ടിയാക്കുകയും നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി (എഫ്.ഡി.ഐ.) കൂടുതല്‍ തുറന്നിടുകയും ചെയ്തു. സമ്പന്നരാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ ജി.ഡി.പി. ഇരട്ടിയിലധികം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ആഗോളതലത്തില്‍ സംഭവിച്ച സാമ്പത്തിക പുനഃസന്തുലിതാവസ്ഥയില്‍ സമ്പന്നരാജ്യങ്ങളെക്കാള്‍ സാമ്പത്തികവളര്‍ച്ചനിരക്ക് കൈവരിക്കുന്ന ഒട്ടേറെ വികസ്വരരാജ്യങ്ങളുണ്ടായി. എന്നാല്‍, ചൈനയുടെ കാര്യം വേറിട്ടുനില്‍ക്കുന്നു. രണ്ടുദശാബ്ദത്തിലെ ഉയര്‍ന്ന ശരാശരി ജി.ഡി.പി. വളര്‍ച്ച കാരണം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 1990ല്‍ അത് പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. മറ്റ് വികസ്വരരാജ്യങ്ങള്‍ക്ക് അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിച്ച അന്താരാഷ്ട്ര ഉത്പാദനത്തിന്റെയും വ്യാപാരത്തിന്റെയും പുതിയ മാതൃകയുടെ ത്വരപ്പെടുത്തലായിരുന്നു ചൈനയുടെ വളര്‍ച്ച. ഈ വളര്‍ച്ച ആഗോളസമ്പാദ്യത്തിന്റെ ശേഖരം വര്‍ധിപ്പിച്ചു. അത് സാമ്പത്തികപരിമിതികള്‍ക്ക് അയവുവരുത്തി.

കോവിഡ് പ്രതിസന്ധിക്കും റഷ്യയുക്രൈന്‍ യുദ്ധത്തിനുംശേഷം ആഗോളസമ്പദ്‌വ്യവസ്ഥ മാറി. ഈ വലിയ പ്രതിസന്ധികള്‍ അതിന്റെ നിശിതഘട്ടത്തിന്റെ അവസാനം ഉത്പാദനത്തില്‍ ഗണ്യമായ നഷ്ടംവരുത്തി. അത് ലോക ഉത്പാദനത്തിന്റെ പാതയെ താഴേക്ക് വലിച്ചു. ആഗോളവളര്‍ച്ച കുറയുന്നത് ഒരു പുതിയ സാധാരണനിലയുടെ ഭാഗമായി. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ പ്രതീക്ഷകളുടെ ഒരു കാലഘട്ടത്തിലേക്ക് തള്ളിവിട്ടു. ഈ പ്രതിസന്ധി ആഗോളീകരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു. അതായത് ലോകബാങ്ക്, ഐ.എം.എഫ്., ഡബ്ല്യു.ടി.ഒ. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രസക്തിയും ഫലപ്രാപ്തിയും സംശയത്തിലാകുകയാണ്. ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പ്രതിസന്ധി നിലനില്‍ക്കുന്നത് പുതിയ ലോകക്രമത്തില്‍ ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും പങ്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൂടുതല്‍ ബഹുമുഖ വ്യാപാര ഉദാരവത്കരണത്തിലെ പരാജയം, ഇഴയുന്ന സംരക്ഷണവാദം, ആഗോള വളര്‍ച്ചയ്ക്ക് ദോഷകരമായ വ്യാപാരയുദ്ധങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ ഡബ്‌ള്യു.ടി.­ഒ.യുടെ ഫലപ്രാപ്തി എത്രത്തോളം എന്ന ചോദ്യം ഉയര്‍ത്തുന്നു. ആഗോളീകരണത്തിനുണ്ടായ തിരിച്ചടിക്ക് അവര്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

ആഗോളവ്യാപാരവും ജി.ഡി.പി. അനുപാതവും 1960ല്‍ ഏകദേശം 25 ശതമാനത്തില്‍നിന്ന് 2008ല്‍ 60 ശതമാനമായി വര്‍ധിച്ചു. 1960 മുതല്‍ 2007ലെ പ്രതിസന്ധിയുടെ തലേന്നുവരെ ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോളവ്യാപാരം ശരാശരി യഥാര്‍ഥനിരക്കില്‍ വളര്‍ന്നു. പ്രതിവര്‍ഷം ആറുശതമാനം. അതേ കാലയളവില്‍ യഥാര്‍ഥ ജി.ഡി.പി. വളര്‍ച്ചയുടെ ഇരട്ടിയായിരുന്നു. 2007ലെ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് കുത്തനെ ഇടിഞ്ഞതിനുശേഷം തിരിച്ചുവന്നപ്പോള്‍, വ്യാപാരവളര്‍ച്ച മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ ദുര്‍ബലമായി. 2017 വരെ അത് ആഗോള ഉത്പാദനവളര്‍ച്ചയ്ക്ക് അനുസൃതമായിരുന്നില്ല. ഈ പ്രവണത നിലനില്‍ക്കുകയാണെങ്കില്‍ വ്യാപാരജി.ഡി.പി. അനുപാതം 60 ശതമാനം ഉയര്‍ന്നതായി തെളിയിക്കപ്പെടും. ആഗോളീകരണം സ്തംഭനാവസ്ഥയിലാണെന്നും അത് പിന്നോട്ടുപോകുന്നുവെന്നുമുള്ള അനുമാനത്തിനത് വിശ്വാസ്യത നല്‍കും.

തെറ്റുകള്‍ തിരിച്ചറിയണം

സ്വതന്ത്രവ്യാപാരത്തിന്റെ അനന്തരഫലങ്ങളെ പെരുപ്പിച്ചുകാട്ടിയതും മറ്റുനയങ്ങളുടെ നിര്‍ണായകപ്രാധാന്യത്തെ കുറച്ചുകണ്ടതുമാണ് 1990കളില്‍ സംഭവിച്ച തെറ്റ്. സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ തടയാന്‍ ഈ നയങ്ങള്‍ ആവശ്യമാണ്. സമൃദ്ധിയുടെ വെള്ളിവെളിച്ചമായി നല്ല കാലത്ത് നയരൂപകര്‍ത്താക്കള്‍ വിറ്റഴിച്ച് തുറന്ന വിപണികള്‍, സാമ്പത്തികമായും രാഷ്ട്രീയമായും കാര്യങ്ങള്‍ മോശമാകുമ്പോള്‍ എല്ലാ അനാരോഗ്യങ്ങളുടെയും കുറ്റവാളിയായി മാറി. വികസ്വരസമ്പദ്‌വ്യവസ്ഥകള്‍ വരുമാനത്തിന്റെയും ചെലവിന്റെയും അടിസ്ഥാനഘടകങ്ങള്‍ നോക്കാതെ വ്യാപാരനയവുമായി കളിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇത് വ്യര്‍ഥവും വിപരീതഫലവുമുണ്ടാക്കി.

ആഗോളീകരണം അതിന്റെ പൂര്‍ണശേഷിയിലേക്ക് എത്തിക്കുന്നതിന്, ദേശീയ സര്‍ക്കാരുകള്‍ സാമ്പത്തികശാസ്ത്രം നല്‍കുന്ന അവശ്യമായ ഉള്‍ക്കാഴ്ച ഗൗരവമായെടുക്കണം. തുറന്ന കമ്പോളങ്ങള്‍ അവയുടെ സ്വാധീനം കുറയ്ക്കുകയും ജനസംഖ്യയെ കൂടുതല്‍ പ്രയോജനകരമാക്കുകയും ചെയ്യുന്ന നയങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണം. ദാരിദ്ര്യം, വര്‍ധിച്ചുവരുന്ന അസമത്വം, പാര്‍ശ്വവത്കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഒന്നായിരിക്കില്ല വ്യാപാരനയം. ഇവ ചരിത്രപരമായ പ്രാരംഭസാഹചര്യങ്ങളുടെ ഫലമാണ്. അത്തരം ആവശ്യങ്ങളെ അനുരൂപമായ സ്ഥാപനങ്ങളും നയങ്ങളും ഉപയോഗിച്ച് ഗൗരവമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

ഈ ഘട്ടത്തില്‍ വ്യാപാരത്തിന്റെയും ആഗോളീകരണത്തിന്റെയും വേഗം കുറയുന്നത് വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്ക് മൂന്ന് അപകടസാധ്യതകള്‍ ഉയര്‍ത്തുന്നു. ഒന്നാമതായി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും വരുമാനം കുറയുന്നതിന്റെയും അടിസ്ഥാനത്തില്‍ വളര്‍ച്ചമാന്ദ്യത്തിന്റെ അനന്തരഫലങ്ങള്‍ അവര്‍ അഭിമുഖീകരിക്കേണ്ടിവരാനുള്ള സാധ്യത. രണ്ടാമതായി, ആഗോള വ്യാപാരത്തിന്റെ മന്ദഗതിയിലുള്ള വളര്‍ച്ച ഉത്പാദനത്തിന്റെ ആന്തരിക പുനഃക്രമീകരണത്തിന് നിര്‍ബന്ധിതമാകും. അതിന് വിഭവങ്ങളും സമയവും ആവശ്യമാണ്. മൂന്നാമതായി, കാര്‍ഷികോത്പന്നങ്ങളുടെ മന്ദഗതിയിലുള്ള വ്യാപാരം കാരണമുള്ള ഭക്ഷ്യക്ഷാമ ഭീക്ഷണി.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.­ഇ.സി.ഡി.) ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) എന്നിവയുടെ അഗ്രികള്‍ച്ചറല്‍ ഔട്ട്‌ലുക്ക് 20222031 പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു ബിസിനസ് സാധാരണപാത പിന്തുടര്‍ന്നാല്‍ സീറോ ഹംഗര്‍ എന്നതിനെക്കുറിച്ചുള്ള എസ്.ഡി.ജി. 2 (സുസ്ഥിര വികസന ലക്ഷ്യങ്ങള്‍) 2030ഓടെ കൈവരിക്കാന്‍ കഴിയില്ല എന്നാണ് . അടുത്ത പത്തുവര്‍ഷത്തെ മാക്രോ ഇക്കണോമിക് അന്തരീക്ഷവും പ്രത്യേകിച്ച് അനിശ്ചിതത്വത്തിലാണ്. ഭക്ഷ്യസുരക്ഷ, ഭക്ഷണക്രമങ്ങളുടെ വൈവിധ്യവത്കരണം, പല പ്രദേശങ്ങളിലും മെച്ചപ്പെട്ട ഗ്രാമീണ വരുമാനം എന്നിവ ഉറപ്പാക്കുന്നതിന് കാര്‍ഷിക വ്യാപാരം അത്യന്താപേക്ഷിതമാണ്.

ലേഖകന്‍ മദ്രാസ് ഐ.ഐ.ടി.യിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറും നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ ഉപദേശകനുമാണ്

Content Highlights: Globalisation in recent times

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented