സെപ്റ്റംബർ രണ്ടിന് ഹെറാത്തിൽ നടന്ന പ്രതിഷേധത്തിൽ പ്ലെക്കാർഡുകൾ പിടിച്ച് നിൽക്കുന്ന അഫ്ഗാൻ സ്ത്രീകൾ. തങ്ങളുടെ പെൺമക്കളെ സ്കൂളിൽ പോകാൻ അനുവദിക്കുകയാണെങ്കിൽ ബുർഖ സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞായിരുന്നു പ്രകടനം നടത്തിയത്. | AFP
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പലവിധ വിലക്കുകള്‍ വന്നതോടെ താലിബാന്റെ കണ്ണില്‍പ്പെടാതെ രഹസ്യസ്കൂള് തുടങ്ങി ചെറുത്തുനിൽപ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്‍ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്. ഇതിനെ മറികടന്ന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകുന്ന രഹസ്യ സ്കൂളുകളെകുറിച്ച് ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്ക്കറിവുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ആര്‍ജ്ജവമാണ് സ്കൂളിലെ ഏക അധ്യാപിക വെച്ചു പുലര്‍ത്തുന്നത്.
"ഈ സ്കൂള്‍ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള്‍ തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു." പെണ്‍കുട്ടികള്‍ക്കായി ഏകാധ്യാപക വിദ്യാലയം അതീവ രഹസ്യമായി നടത്തുന്ന സ്കൂള്‍ അധ്യാപിക പറയുന്നു.
രണ്ട് മാസമായിട്ടും സ്കൂളുകള്‍ തുറന്നിട്ടില്ല. വലിയ സങ്കടമാണിതെന്ന് രഹസ്യമായി പഠിക്കാനെത്തുന്ന കുട്ടികള്‍ പറയുന്നു. നിസ്സഹായരായി കരയുന്ന കുട്ടികള്‍ മാത്രമല്ല, പോരാട്ടത്തിലൂടെ വിദ്യ നേടുക എന്ന നിശ്ചയദാര്‍ഢ്യമുള്ളവരും ഇവർക്കിടയിലുണ്ട്.
"ധൈര്യമായിരിക്കൂ, നിങ്ങള്‍ ധീരരാണെങ്കില് ഒരു ശക്തിക്കും നിങ്ങളെ തടയാനാവില്ല" എന്ന സന്ദേശം മറ്റ് പെണ്കുട്ടികളിലെത്തിക്കാന് താത്പര്യപ്പെടുന്ന പെണ്‍കുട്ടികളും ഇവര്‍ക്കിടയിലുണ്ട്.
പല പ്രൈമറി സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നു കൊടുത്തെങ്കിലും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ തുറക്കാന്‍ താലിബാന് ഇനിയും തയ്യാറായിട്ടില്ല. പെണ്‍കുട്ടികളുടെ പഠനത്തിന് എതിര് നില്ക്കുന്ന പല താലിബാന് ഉദ്യോഗസ്ഥരുടെയും പെണ്മക്കള് പാകിസ്താനിലും ഖത്തറിലും പോയി പഠിക്കുന്നു എന്ന വിരോധാഭാസം നിലനില്‍ക്കുന്നുണ്ട് എന്നും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന് അനുകൂലികള്ക്കിടയില്നിന്നു തന്നെ പെണ്‍കുട്ടികളുടെ പഠനത്തിന് വിലക്ക് കല്പിക്കുന്ന സമീപനത്തിന് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനെതിരായി ശരിഅത്തില്‍ എവിടെയും ന്യായീകരണമില്ലെന്നാണ് മതപണ്ഡിതനായ ഷെയ്ഖ് രഹിമുള്ള ഹക്കാനി പറയുന്നത്. ഒരു സ്ത്രീക്ക് സുഖമില്ലാതായാല്‍ അവരെ മറ്റൊരു സ്ത്രീതന്നെ ചികിത്സിക്കാന്‍ എത്തുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാദത്തെ മുന്നോട്ടുവെച്ചത്. അതേസമയം, താലിബാന് പിന്തുണയുള്ള ഇദ്ദേഹം താലിബാനെ വിമര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ അന്തിമതീരുമാനം വരുവരെ രഹസ്യസ്കൂളുകളുമായി മുന്നോട്ടുപോവാനാണ് പല സന്നദ്ധ സംഘങ്ങളുടെയും തീരുമാനം. ഒരു ദിവസം രണ്ട് മണിക്കൂര്‍ പഠനം എന്ന രീതിയിലാണ് ക്ലാസ്സുകള്‍ കൊണ്ടുപോവുന്നത്. കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. വിദ്യാഭ്യാസത്തിന് മാത്രമേ ഈ ഇരുട്ടില്‍നിന്ന് രക്ഷിക്കാനാവൂ എന്നാണ് ഇവിടത്തെ അധ്യാപികക്ക് പറയാനുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..