പദ്ധതിയെ വിമർശിക്കുമ്പോൾ ബദൽ മാർഗ്ഗം നിർദേശിക്കാനാവണം| പരിഷത്ത് @60


ശ്രുതി ലാല്‍ മാതോത്ത്സൈലന്റ് വാലി പ്രക്ഷോഭ കാലഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യം ശാസ്ത്രീയമായി കണക്കാക്കി ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് താപവൈദ്യുത നിലയം അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പരിഷത്ത് ചൂണ്ടിക്കാട്ടി'

.

1974ല്‍ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചതുമുതലാണ് വികസന രംഗത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംഭാവന ആരംഭിക്കുന്നത്. പരിസ്ഥിതിയും വികസനവും ആയിരുന്നു ആദ്യ ഘട്ടം. 1974ല്‍ ആലുവ-കളമശ്ശേരി വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്നത്തെ കുറിച്ച് പഠന റിപ്പോര്‍ട്ടുണ്ടാക്കി ജനങ്ങളുമായി സംവദിച്ചതാണ് ആദ്യ ചുവട് വയ്പ്. 1979 മുതല്‍ ആരംഭിച്ച ചാലിയാര്‍ മലിനീകരണ വിരുദ്ധ സമരത്തില്‍ 1985ല്‍ പരിഷത്ത് നടത്തിയ ഇടപെടല്‍, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി - മുവ്വാറ്റുപുഴയാര്‍ മലിനീകരണത്തിന് എതിരായ സമരം, തൃശ്ശൂരിലെ മധുര കോട്സുമായി ബന്ധപ്പെട്ട സമരം എന്നിവയെല്ലാം ഇതിനൊപ്പമുണ്ടായി.

വികസന കാര്യത്തില്‍ പരിഷത്തിന് തനതായ ശൈലിയും രീതി ശാസ്ത്രവുമുണ്ടായിരുന്നു. അതില്‍ പ്രധാനം, എന്തല്ല വികസനം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരിഷത്ത് നടത്തിയ ശ്രമങ്ങളാണ്.എന്തല്ല വികസനം എന്ന് പറയുമ്പോള്‍ തന്നെ, എന്തായിരിക്കണം വികസനം എന്നൊരു നയപരമായ നിലപാടും എടുത്തു. ഈ നിലപാടിനനുസൃതമായി ബദല്‍ പ്രവര്‍ത്തനപരിപാടികള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെപ്പറ്റിയുള്ള സാമൂഹ്യ-സാമ്പത്തിക-ശാസ്ത്രീയ പഠനറിപ്പോര്‍ട്ടിലൂടെ പരിഷത്ത് ഈ രീതി കൃത്യമായി അവലംബിച്ചതായി കാണാം. അതുവഴി സുസ്ഥിരവികസന ചര്‍ച്ചക്ക് സഹായകമായൊരു മാതൃക കേരളത്തില്‍ പ്രചരിപ്പിക്കാന്‍ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇവിടുത്തെ പ്രാഥമിക പരിഗണന, ശാസ്ത്രീയമായ മനുഷ്യ-പ്രകൃതി ബന്ധങ്ങള്‍ തന്നെയായിരുന്നു. അവിടുന്നിങ്ങോട്ട്, സുസ്ഥിരവികസനത്തിനുള്ള വഴികാട്ടി എന്ന നിലയില്‍ വര്‍ത്തിക്കാന്‍ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. വികസനം എന്നാല്‍ എന്ത്? എന്ന മൗലികചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ രീതിശാസ്ത്രത്തിന്റെ ചര്‍ച്ചകള്‍വഴി കഴിഞ്ഞിരുന്നു. ലോകത്ത് സുസ്ഥിരവികസനം എന്തെന്ന് നിര്‍വചിക്കപ്പെടുന്നതിന് മുന്‍പ് തന്നെ, ഈ നിലപാടിനനുസരിച്ച് പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാക്കിയ സംഘടനയാണ് പരിഷത്തെന്ന പ്രത്യേകയും ഉണ്ട്.

പ്രകൃതിവിഭവങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ വിഭവവിനിയോഗത്തില്‍ ബോധപൂര്‍വം തന്നെ ദരിദ്രപക്ഷ മുന്‍ഗണന കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ദരിദ്രവല്‍കരണ-ധനികവല്‍കരണ പ്രക്രിയക്ക് ആക്കംകൂട്ടുമെന്നുമുള്ള പ്രചാരണമാണ് പരിഷത്ത് ആദ്യകാലത്ത് നടത്തിയത്.

സുസ്ഥിരവികസനവും പരിഷത്ത് പ്രസിദ്ധീകരണങ്ങളും

Also Read
SERIES

വിറകടുപ്പിൽ നിന്ന് പുകയില്ല അടുപ്പിലേയ്ക്കുള്ള ...

series

നല്ല നാളെയ്ക്കായി തുടങ്ങിയ പ്രസ്ഥാനം: ശാസ്ത്ര ...

SERIES

ഔഷധമാഫിയക്കെതിരായ പ്രക്ഷോഭങ്ങൾ: അറുപതാണ്ടിൽ ...

SERIES

പഠനം പാൽപ്പായസമാക്കുന്ന പരിഷത്ത്: ശാസ്ത്രസാഹിത്യ ...

SERIES

കൂലിയില്ലാത്ത ഗാർഹിക അധ്വാനം ചർച്ചയാക്കി; ...

സുസ്ഥിരവികസനം ജനങ്ങളിലെത്തിക്കാന്‍ പ്രസിദ്ധീകരണങ്ങളെയാണ് പരിഷത്ത് കൂടുതലായി ഉപയോഗിച്ചത്. ഈ നിലപാടിന്റെ ആദ്യപ്രസിദ്ധീകരണ രൂപമായിരുന്നു കേരളത്തിന്റെ സമ്പത്ത് എന്ന ഗ്രന്ഥം. കേരളത്തിന്റെ എട്ടാംപദ്ധതി ചര്‍ച്ചകള്‍ക്കൊരാമുഖം, കേരളപഠനം, സ്ത്രീപദവി പഠനം എന്നിവയും നിലപാടിനെ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായിച്ച പുസ്തകങ്ങളാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെപ്പറ്റിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെപ്പറ്റിയും ഉള്ള ഗ്രന്ഥങ്ങള്‍ വികസനത്തെ അതിന്റെ സമഗ്രതയില്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും മലയാളത്തിലേക്ക് തര്‍ജമചെയ്ത് പ്രസിദ്ധീകരിച്ചു. സുസ്ഥിരവികസനവും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി, കൃത്യമായൊരു ജനപക്ഷനിലപാട് കൈക്കൊള്ളുകയും നിരന്തരമായി വികസിപ്പിക്കുകയും ചെയ്യുന്ന ജോണ്‍ബല്ലാമി ഫോസ്റ്ററുടെ ഗ്രന്ഥങ്ങള്‍ തര്‍ജമചെയ്ത് ഈ ചര്‍ച്ചക്ക് മുതല്‍ക്കൂട്ടാക്കി. അതോടൊപ്പം തന്നെ വികസനത്തെയും പരിസ്ഥിതിയേയും അതിന്റെ സമഗ്രതയില്‍ കാണുന്ന ത്രിപരിസ്ഥിതി സിദ്ധാന്തം ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുകവഴി, കേരളത്തിന്റെ സുസ്ഥിരവികസനത്തില്‍ പശ്ചിമഘട്ടത്തിന്റെ സ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു. ഇതിന്റെ സ്വാഭാവികമായതും യുക്തിസഹമായതുമായ വളര്‍ച്ചയാണ് നമ്മുടെ പശ്ചിമഘട്ടം എന്ന കുട്ടികള്‍ക്കായുള്ള പുസ്തകം. ശാസ്ത്രം സമരായുധമാകുമ്പോള്‍ എന്ന ഗ്രന്ഥം സുസ്ഥിരവികസനത്തെ മുന്‍നിര്‍ത്തി പരിഷത്ത് ഇടപെട്ട് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലൂടെ മുന്നോട്ടുവച്ച സമീപനം വിശദീകരിക്കുന്ന അനുഭവസാക്ഷ്യമാണ്.

വികസനവും പരിഷത്തിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളും

ഒരു പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ അതിന് ബദല്‍ നിര്‍ദ്ദേശങ്ങള്‍ വക്കുക എന്ന ക്രിയാത്മക വിമര്‍ശനമാണ് വികസന രംഗത്ത് പരിഷത്ത് സ്വീകരിച്ച ശൈലി. സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ കേരള വികസനത്തില്‍ വൈദ്യുതിയുടെ പങ്കിനേയും, അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയേയും നിഷേധിച്ചുകൊണ്ടുള്ള സമീപനം അല്ല പരിഷത്ത് സ്വീകരിച്ചത്. സൈലന്റ് വാലി പ്രക്ഷോഭ കാലഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യം ശാസ്ത്രീയമായി കണക്കാക്കി ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് താപവൈദ്യുത നിലയം അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പരിഷത്ത് ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ മാനേജ്മെന്റിന്റെ അഭാവം മൂലം പാഴാവുന്ന വൈദ്യുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റിയും സംഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഊര്‍ജ്ജം എന്ന വിഷയത്തില്‍ ഒരു സംസ്ഥാന തല സെമിനാര്‍ നടത്തുകയും കേരളത്തിന്റെ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ വിശദീകരിക്കുന്ന ഊര്‍ജ്ജം എന്ന ലഘുലേഖ 1984 ല്‍ പുറത്തിറക്കുകയും ചെയ്തു. അണുനിലയങ്ങള്‍ക്കെതിരായ നിലപാടുകള്‍ 1984ല്‍ സ്വീകരിക്കുന്നതും ഊര്‍ജ്ജത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ വിശദീകരിക്കാനുള്ള മറ്റൊരു ശ്രമം ആയിരുന്നു. 1986ലെ ഊര്‍ജ്ജ വികസന ജാഥകള്‍ ഈ കാഴ്ചപ്പാടില്‍നിന്നാണ് രൂപപ്പെട്ടത്.

ഭാവികേരളം സുവനീറുകള്‍

കേരള വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ 1984ലെ ഗ്രാമശാസ്ത്ര ജാഥകളിലൂടെ തുടര്‍ന്നു. ഓരോ ജില്ലയിലും അഞ്ച് വീതം പഞ്ചായത്തുകളില്‍ 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. കേരളത്തിന്റെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേരള വികസന പരിപ്രേക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളാണ് ഇതില്‍ നടന്നത്. 1985ല്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ വച്ച് നടന്ന 22ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസനത്തെക്കുറിച്ച് പരിഷത്ത് പുറത്തിറക്കിയ സുവനീര്‍ ഭാവി കേരളത്തെ സംബന്ധിച്ച സംഘടനയുടെ വികസന നിലപാടുകള്‍ക്ക് തെളിമ നല്‍കി. പിന്നീട് നടന്ന മൂന്നു വാര്‍ഷികങ്ങളില്‍ കേരളവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിഷയാധിഷ്ഠിത സുവനീറുകളാണ് പരിഷത്ത് പുറത്തിറക്കിയത്.1986ല്‍ ഏറണാകുളം മഹാരാജാസ് കോളേജില്‍ വച്ചുനടന്ന 23ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വ്യവസായ വികസനത്തിന് ഒരു പരിപ്രക്ഷ്യം എന്ന സുവനീര്‍ പരിഷത്ത് പുറത്തിറക്കി. കേരള വികസനത്തിന് വ്യവസായ വ്യവസായവത്ക്കരണമല്ലാതെ മറ്റു വഴികളില്ല എന്നതായിരുന്നു സുവനീറിന്റെ കേന്ദ്ര ആശയം. ഉത്പാദന മേഖലയില്‍ സംസ്ഥാനത്ത് രൂപപ്പെട്ട് വന്ന മുരടിപ്പും അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയും മറികടക്കാനുള്ള വഴി എന്ന നിലയിലാണ് അന്നത്തെ പശ്ചാത്തലത്തില്‍ വ്യവസായവത്ക്കരണം എന്ന ആശയം മുന്നോട്ട് വച്ച്. 1987ല്‍ കൊല്ലത്ത് നടന്ന വാര്‍ഷികത്തിന്റെ സുവനീര്‍ വ്യവാസയ മേഖലയിലെ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് കയര്‍, കൈത്തറി, ബീഡി, മത്സ്യബന്ധനം എന്നീ പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സെമിനാര്‍ നടത്തുകയും ആ രേഖകള്‍ പിന്നീട് സുവനീര്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുവരെ തയ്യാറാക്കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തി 1987ല്‍ പാലക്കാട് നടന്ന പ്രവര്‍ത്തന ക്യാമ്പില്‍ വച്ച് 8ാം പദ്ധതിക്ക് ഒരാമുഖം എന്ന പഞ്ചവത്സര പദ്ധതി ചര്‍ച്ചചെയ്തു. 1988 ലെ രജതജൂബിലി വാര്‍ഷികത്തിന് അനുബന്ധമായി കേരള വികസനത്തെ ആഴത്തില്‍ പരിശോധിക്കുന്ന കേരളത്തിന്റെ എട്ടാം പദ്ധതി ചര്‍ച്ചകള്‍ക്കൊരാമുഖം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതുവരെയുള്ള ഏഴ് പദ്ധതികളില്‍ നിന്ന് ചുരുങ്ങിയത് കേരളത്തിലെങ്കിലും വ്യത്യസ്തമായ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഈ ഗ്രന്ഥം. വികേന്ദ്രീകൃതമായ ഒരു ആസൂത്രണ വ്യവസ്ഥയിലുയര്‍ന്ന ആശയവും അതിന്റെ ആവശ്യകതയും അതിനനുസൃതമായ രീതികളും കേരളത്തിന്റെ ഓരോ വികസന മേഖലയും മുന്‍ഗണന നല്‍കേണ്ട പ്രശ്നങ്ങളും ലഭ്യമായ വിഭവങ്ങളും ഈ ഗ്രന്ഥത്തില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തു.

വിഭവഭൂപട നിര്‍മ്മാണം

1991ല്‍ ഏറ്റെടുത്ത വികസന രംഗത്തെ സുപ്രധാനമായ പ്രവര്‍ത്തനം ആയിരുന്നു കേരളത്തിലെ വലിയ 23 പഞ്ചായത്തുകളില്‍ നടത്തിയ വിഭവഭൂപട നിര്‍മ്മാണം. വിവരശേഖരണം, ശേഖരിച്ച വിവരങ്ങളെ ഭൂപടത്തിലേക്ക് പകര്‍ത്തല്‍, സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ നേരിട്ട് അടയാളപ്പെടുത്തുന്ന സയന്റിഫിക്ക് മാപ്പി

ങ്, ഇവയുടെ അടിസ്ഥാനത്തില്‍ ആറ് തരത്തിലുള്ള ഭൂപടങ്ങള്‍ നിര്‍മ്മിക്കല്‍, ഭൂപടങ്ങളെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ വികസനത്തിനുള്ള ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കല്‍ എന്നീ ആറു ഘട്ടങ്ങളായാണ് വിഭവ ഭൂപട നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്. ആദ്യ അഞ്ച് ഘട്ടപ്രവര്‍ത്തനങ്ങളും വിഭവഭൂപടം നിര്‍മ്മാണം പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ നടന്നു. സെന്റര്‍ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ യുടെയും പരിഷത്തിന്റെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ് വിഭവഭൂപട നിര്‍മ്മാണം നടന്നത്.

കല്യാശ്ശേരിയിലെ സമഗ്ര ആസൂത്രണം

തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ വിഭവഭൂപട നിര്‍മ്മാണം നടത്തനാവാമെങ്കിലും പഞ്ചായത്തുകളുടെ വികസനത്തിന് ഒരു സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് അത് വികസിച്ചില്ല. പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കൊപ്പം, ആ പഞ്ചായത്തിലെ ഒരു ജീവിതത്തെ കുറിച്ചും ജനങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചും, മനുഷ്യ വിഭവങ്ങളെകുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സാമൂഹ്യ സാമ്പത്തീക സര്‍വ്വെ കൂടി ആവശ്യമായിരുന്നതിനാല്‍ ഒരു പഞ്ചായത്ത് കേന്ദ്രീകരിച്ച് വിഭവ ഭൂപട നിര്‍മ്മാണത്തോടൊപ്പം സാമൂഹ്യ സാമ്പത്തിക സര്‍വ്വെ നടത്തുന്നതിനും പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിനും പരിഷത്ത് തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തില്‍ ആയിരുന്നു 1993-94 കാലഘട്ടത്തില്‍ ഈ പ്രവര്‍ത്തനം നടന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി വിവരങ്ങള്‍ ശേഖരിക്കുകയും ഒരു ക്യാമ്പില്‍ വച്ച് വിവരങ്ങള്‍ ക്രോഡീകരിച്ച പട്ടികകളും അപഗ്രഥനങ്ങളും തയ്യാറാക്കുകയും ചെയ്തു. പഠനത്തോടൊപ്പം തന്നെ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് താഴേക്ക് ആസൂത്രണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിക്കുന്നത് ജനകീയ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. പഞ്ചായത്തിലാകെ 25-30 വീടുകള്‍ക്ക് ഒരയല്‍ക്കൂട്ടം എന്ന നിലയില്‍ 150 അയല്‍ക്കൂട്ടങ്ങളും ഓരോ അയല്‍ക്കൂട്ടത്തില നിന്ന് തെരഞ്ഞെടക്കപ്പെട്ട ഒരു പുരുഷനും, ഒരു വനിതകളും ഉള്‍പ്പെട്ട പഞ്ചായത്ത് വികസന സമിതിയും ഇവിടെ രൂപീകരിച്ചു. അന്ന് കേരള പഞ്ചായത്തിരാജ് നിയമം നിലവില്‍ വന്നിരുന്നില്ല. ആലപ്പുഴയിലെ കന്നിമാടത്തെ സി.പങ്കജാക്ഷകുറിപ്പിന്റെ തരക്കൂട്ടം എന്ന ആശയത്തില്‍ നിന്നാണ് അയല്‍ക്കൂട്ടം എന്ന ആശയം പരിഷത്ത് സ്വീകരിച്ചത് വിഭവ ഭൂപടവും, സാമൂഹ്യ സാമ്പത്തിക സര്‍വ്വേയിലെ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് അയല്‍ക്കൂട്ടങ്ങളെയും പഞ്ചായത്ത് വികസന സമിതിയേയും ഉപോയഗിച്ച് 1994ല്‍ കല്യാശ്ശേരി പഞ്ചായത്തിന് ഒരു സമഗ്ര വികസന പദ്ധതി ഉണ്ടാക്കി. കേരളത്തില്‍ ഒരു പഞ്ചായത്തിന് തനതായ വികസന പദ്ധതി താഴെതലത്തില്‍ നിന്നുണ്ടാക്കിയ ആദ്യത്തെ പരീക്ഷണം ആയിരുന്നു കല്യാശ്ശേരിയില്‍ നടന്നത്.

വികസന ജാഥകളും സെമിനാറും

1998ല്‍ പരിഷത്തിന്റെ വികസന സമീപനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളിലെ ഒരു പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്താകെ 243 വികസന ജാഥകള്‍ സംഘടിപ്പിച്ചു. അതേ വര്‍ഷം തന്നെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ലഘുലേഖാ പ്രയാണം ഗ്രാമപാര്‍ലമെന്റ്, അയല്‍ക്കൂട്ട സംഘാടനം, പൗരബോധന പരിപാടി തുടങ്ങിവ പരിഷത്ത് സംഘടിപ്പിച്ചു.ഒപ്പം ഇ.എം.എസ്. സ്മരണയുടെ ഭാഗമായി കേരള വികസനവുമായി ബന്ധപ്പെട്ട 14 വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ ജില്ലകളില്‍ നടത്തി. ടൂറിസം, ഊര്‍ജ്ജം, മനുഷ്യവിഭവ ആസൂത്രണം, പട്ടികവര്‍ഗ്ഗ വികസനം, സ്ത്രീക്ഷേമം, അടിസ്ഥാന ജീവിത സൗകര്യം, കേരള ചരിത്രവും സംസ്‌കാരവും, കേരളത്തിന്റെ ധന പ്രതിസന്ധി, നദീജല പ്രശ്നം, കാര്‍ഷിക വികസനവം, പ്രവാസി മലയാളി പ്രശ്നം, മത്സ്യവിഭവ വികസനം, വ്യാവസായിക വികസനം, ഭരണപരിഷ്‌കാരം എന്നീ വിഷയങ്ങളാണ് ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്തത്. ഓരോ വിഷയത്തിലും പ്രഗ്തഭരായ വിദഗ്ധരാണ് സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ഇതിനെല്ലാം ശേഷം 2004ല്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന പ്രവര്‍ത്തക ക്യാമ്പില്‍ വച്ചാണ് കേരളത്തിന്റെ വികസനത്തെക്കുറിച്ച് നിര്‍ണ്ണായകമായ നിലപാട് പരിഷത്ത് സ്വീകരിക്കുന്നത്. വികസനത്തിന്റെ സ്ഥായിത്വത്തിനും തുല്യതക്കും പാത സ്വീകരിക്കണം എന്ന നിലപാട് ഈ ക്യാമ്പ് സ്വീകരിച്ചു. പിന്നീടുള്ള പരിഷത്തിന്റെ വികസന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഈ നിലപാടുകളുടെ തുടര്‍ച്ച ആയിരുന്നു.

Content Highlights: Sastra Sahithya Parishath and its developmental approach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented