സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ വേതനം കുറച്ചു,കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്‍ 3000ത്തോളം പേര്‍


എം.പി. സൂര്യദാസ്‌

Representational Image

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ‌ നിയമിതരായ റിസോഴ്സ് അധ്യാപകർ വേതനം വെട്ടിക്കുറച്ചിട്ടും എന്നെങ്കിലും സ്ഥിരംനിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ 22 വർഷമായി ജോലിയിൽ തുടരുന്നു. ജില്ലാ പഞ്ചായത്തുകൾ വഴി 2000-ൽ റിസോഴ്സ് അധ്യാപകരായി നിയമിക്കുമ്പോൾ ഇവർക്ക് പ്രതിമാസം 4000 രൂപയാണ് കരാറടിസ്ഥാനത്തിൽ നൽകിവന്നത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക, മറ്റ് സ്കൂൾ പ്രവർത്തനങ്ങൾക്ക് അനുരൂപവത്‌കരണവും വ്യക്തിഗതവിദ്യാഭ്യാസം, റമഡിയൽ ടീച്ചിങ്‌ എന്നിവയും മറ്റ് കുട്ടികൾക്കൊപ്പം നൽകുകയെന്നതാണ് ഇവരെ നിയമിക്കുന്നതിലൂടെ അന്ന് ഉദ്ദേശിച്ചത്. പിന്നീട് എസ്.എസ്.എ.യിലേക്ക് മാറ്റി 2016-ൽ വേതനം 28,815 ആയി ഉയർത്തി. വേതനവ്യവസ്ഥ നിശ്ചയിച്ച് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ 2016-ൽ അനുകൂലവിധിവന്നു.

നിശ്ചിത യോഗ്യതയുള്ള പത്തുവർഷം പൂർത്തിയാക്കിയ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് ഹൈക്കോടതി വിധിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ഇവർ ഹൈക്കോടതി വിധിയെ കണ്ടതെങ്കിലും സംസ്ഥാനസർക്കാർ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇതിനിടെ ഈ അധ്യാപകരെ ആർ.എം.എസ്.എ. എന്ന പ്രോജക്ടിലേക്കും പിന്നീട് എസ്.എസ്.കെ. എന്ന പ്രോജക്ടിലേക്കും മാറ്റി. അങ്ങനെയാണ് 28,815 രൂപ മാസവേതനം ആദ്യം 27,500-ഉം പിന്നീട് 25,000 രൂപയായും വെട്ടിക്കുറച്ചത്. ജനറൽ ബി.എഡ്. ഉണ്ടായിട്ടും പി.എസ്.സി.ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞതുകൊണ്ട് ഗതികെട്ട് ഇപ്പോൾ ഈ ജോലിയിൽ തുടരുകയാണ് ഇതിൽ പലരും.57,000 വരുന്ന മുഴുവൻ കരാർജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ഒഡിഷസർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ തങ്ങളുടെ ദുരിതത്തിനുമുന്നിൽ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് തുച്ഛമായ വേതനത്തിന് വർഷങ്ങളായി ജോലിചെയ്യുന്ന മൂവായിരത്തോളം സ്പെഷ്യൽ എജ്യുക്കേറ്റർമാർ.

മറ്റുസംസ്ഥാനങ്ങൾ നിയമിച്ചു, കേരളം മറികടക്കാനുള്ള ശ്രമത്തിൽ

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചതിൽ അവർക്ക് അനുകൂല വിധി ലഭിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ സ്പെഷ്യൽ എജ്യുക്കേറ്റർമാരെ സ്ഥിരമായി നിയമിക്കാൻ നടപടി തുടങ്ങി. ഭിന്നശേഷി സൗഹൃദസംസ്ഥാനമായി പ്രഖ്യാപിച്ച കേരളത്തിൽ സ്ഥിരംനിയമനം നടത്താതെ സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ആലോചനകളാണ് നടന്നത്. നിലവിലുള്ള അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകി അവരെ ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് പ്രാപ്തരാക്കുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. സുപ്രീംകോടതിയുടെ വിധി മറികടക്കുന്നതിനുള്ള നീക്കമാണ് ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവെന്നാണ് സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ പരാതി. ഇതിനിടെ ഒരു ആനുകൂല്യവും കിട്ടാതെ ഒട്ടേറെപ്പേർ ജോലിയിൽ‌നിന്ന് വിരമിച്ചിട്ടുണ്ട്.

Content Highlights: Salaries of special educators reduced


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented