വരും തലമുറ അര്‍ഹിക്കുന്ന അധ്യാപിക, റാണി ടീച്ചറെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍


വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമിയെയും റിമ അഭിനന്ദിച്ചു.

നടി റിമ കല്ലിങ്കൽ, റാണി ടീച്ചർ

നിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട് നിര്‍ബന്ധമാക്കിയതിന്റെയും മറ്റ് അനീതികള്‍ക്കെതിരേയും പ്രതിഷേധിച്ച് പത്തനംതിട്ട സ്‌കൂളില്‍ നിന്ന് രാജിവെച്ച അധ്യാപികയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍. വരും തലമുറ അര്‍ഹിക്കുന്ന അധ്യാപികയാണ് റാണി ടീച്ചറെന്നും വിദ്യാലയങ്ങളില്‍ നടക്കുന്ന വേര്‍തിരിവുകള്‍ക്കും വിലക്കുകള്‍ക്കും എതിരെ സംസാരിച്ചതിന് അവരോട് നന്ദി പ്രകടിപ്പിക്കുന്നെന്നും റിമ അറിയിച്ചു. വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമിയെയും അവര്‍ അഭിനന്ദിച്ചു. ഇന്‍സ്റ്റാഗ്രാമിലാണ് അധ്യാപികയെ ശ്ലാഘിച്ച് റിമ കുറിപ്പിട്ടത്.

ഇത്ര പുരോഗമനപരമായും ദീര്‍ഘദര്‍ശിയായും ചിന്തിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യം.സ്‌കൂളിലാണ് നമ്മുടെ ആദ്യ കാലഘട്ടം ചിലവഴിക്കുന്നത്. അതിനാല്‍ തന്നെ പുരോഗമന ചിന്താഗതിയുള്ള, നവീനമായി ചിന്തിക്കുന്ന തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യമെന്നും റിമ കൂട്ടിച്ചേര്‍ത്തു.വനിതാ അധ്യാപകര്‍ക്ക് കോട്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ മിണ്ടാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട സ്‌കൂളില്‍ നിന്ന് അധ്യാപികയായ റാണി രാജിവെക്കുന്നത്. ഈ വാര്‍ത്ത മാതൃഭൂമി ഡോട്ട്‌ കോമാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ആണ്‍-പെണ്‍ ഇടപഴകലുകള്‍ തടയുന്ന തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്.

Also Read
Special Story

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാർക്ക് ...

ആണുംപെണ്ണുംമിണ്ടിയാലെന്താ

" അധ്യാപകർക്കാണ് ആദ്യം ലൈംഗിക വിദ്യാഭ്യാസം ...

Special Story

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാർക്ക് ...

ആണും പെണ്ണും തമ്മിൽ മിണ്ടരുതെന്ന ചിന്ത ...

ആണും പെണ്ണും മിണ്ടിയാൽ....! വിദ്യാലയങ്ങളിൽ ...

read More : ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാര്‍ക്ക് കോട്ട്; വിവേചനത്തില്‍ രാജിയുമായി അധ്യാപിക

Content Highlights: Rima kallingal praises Rani teacher for her progressive stand, social,ആണുംപെണ്ണുംമിണ്ടിയാലെന്താ,coat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented