കട പൂട്ടിക്കാനല്ല, ഈ കൊടി ജീവിക്കാൻ


രാജി പുതുക്കുടി

നെസ്റ്റോയ്ക്ക് മുൻപിലെ സമരപ്പന്തലിൽ തൊഴിലാളികൾ നടത്തുന്ന സമരം

ല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ചുമട്ടുതൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് ഒരുമാസം ആകുന്നു. നെസ്റ്റോ പൂട്ടിക്കാന്‍ ഇറങ്ങി ചുമട്ടുതൊഴിലാളികള്‍ എന്നും വികസന വിരോധികളുടെ സമരം എന്നുമൊക്കെയുള്ള പരിഹാസങ്ങളും ആരോപണങ്ങളും വരെ അതിനിടെ ചിലയിടങ്ങളിൽ നിന്നുയർന്നു. കച്ചവടം പൂട്ടിക്കാനുള്ള ശ്രമമെന്ന് നെസ്റ്റോ മാനേജ്‌മെന്റ് പറയുമ്പോള്‍ തൊഴിലാളികള്‍ പറയാനുള്ളത് മറ്റൊന്നാണ്, തൊഴില്‍ നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം എന്നാണ് ചുമട്ടുതൊഴിലാളികള്‍ അവരുടെ സമരത്തെക്കുറിച്ച് പറയുന്നത്. തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാവും വരെ സമരം തുടരാനാണ്‌ തൊഴിലാളികളുടെ തീരുമാനം.

കൊടിനാട്ടിയത് തൊഴിലില്ലാതായപ്പോള്‍

നെസ്റ്റോ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ മാനേജ്‌മെന്റുമായി ചുമട്ടുതൊഴിലാളികള്‍ ചര്‍ച്ച നടത്തിയിരുന്നു. നെസ്റ്റോയുടെ വാഹനത്തില്‍ വരുന്ന ചരക്ക് നെസ്റ്റോയുടെ തൊഴിലാളികള്‍ ഇറക്കുമെന്നും മറ്റുവാഹനങ്ങളില്‍ വരുന്ന ചരക്ക് കല്‍പ്പറ്റയിലെ അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് ഇറക്കാം എന്നുമായിരുന്നു ധാരണ. ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോള്‍ ഈ ധാരണ നെസ്റ്റോ മാനേജ്‌മെന്റ് ലംഘിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ലോഡുകള്‍ എല്ലാം നെസ്റ്റോയുടെ ബോര്‍ഡുവെച്ച വാഹനങ്ങളില്‍മാത്രം കൊണ്ടുവന്ന് തുടങ്ങിയെന്നും അതോടെ ഞങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ചുമട്ടുതൊഴിലാളികള്‍ പറയുന്നു. ഇക്കാര്യത്തില്‍ മാനേജുമെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നെസ്റ്റോ വന്നതോടെ കല്‍പ്പറ്റയിലെ മറ്റു കടകളിലേക്കുള്ള ചരക്കിന്റെ വരവും കാര്യമായി കുറഞ്ഞു. അതുവരെ മറ്റുകടകളിലേക്ക് വേണ്ടി ചരക്കിറക്കിയവര്‍ക്ക് ആ പണി ഇല്ലാതാവുകയും നെസ്റ്റോ ചരക്കിറക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ വരുമാനം നിലച്ചു. കുടുംബം പട്ടിണിയാകുന്ന അവസ്ഥ വന്നപ്പോളാണ് സിഐടിയു, ഐന്‍ടിയുസി, എസ്ടിയു തുടങ്ങി എല്ലാ തൊഴിലാളിസംഘടനകളുടേയും അംഗങ്ങള്‍ ചേര്‍ന്ന് നെസ്റ്റോയ്ക്ക് മുന്നില്‍ കൊടിനാട്ടി പന്തലുകെട്ടി സമരം തുടങ്ങിയത്. പല തവണ പിന്നീടും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിരുന്നു. അതിനിടെ നെസ്റ്റോ അവരുടെ നാല് തൊഴിലാളികള്‍ക്ക് ചുമട്ടിറക്കാനുള്ള ലൈസന്‍സ് എടുക്കുകയും ചെയ്തു. ഇപ്പോള്‍ അവരെ ഉപയോഗിച്ചാണ് ചുമടിറക്കുന്നത്. മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും അതില്‍ 97ശതമാനം പേര്‍ വയനാട്ടുകാരാണെന്നും നെസ്റ്റോ പറയുന്നു. അത്രയും പേര്‍ക്ക് തൊഴില്‍ കൊടുക്കാമെങ്കില്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മൂന്നൂപേര്‍ക്ക് കൂടി തൊഴില്‍ കൊടുത്തുകൂടെയെന്നും തൊഴിലാളികള്‍ ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് തൊഴിലാളി വിരുദ്ധ പ്രചാരണം

ചുമട്ടുതൊഴിലാളികള്‍ പിടിച്ചു പറിക്കാരാണെന്നും ഭീകരരാണെന്നും ഒക്കെയുള്ള പ്രചാരണങ്ങളാണ് ഇവർ സമരം തുടങ്ങിയ അന്നുമുതല്‍ നടക്കുന്ന പ്രചാരണം. വിശപ്പും ദാഹവും ഉള്ള പച്ചയായ മനുഷ്യരാണ് തങ്ങളെന്നും തങ്ങള്‍ക്കും പഠിക്കുന്ന കുട്ടികളും വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബവുമുണ്ടെന്നാണ് തൊഴിലാളികള്‍ക്ക് പറയാനുള്ളത്.

"ചുമട്ടുതൊഴിലാളികള്‍ എന്നും വെറുക്കപ്പെട്ടവരാണ്, അങ്ങനെയാണ് ഞങ്ങളെ എല്ലാവരും കാണുന്നത്. നെസ്റ്റോ ഉടമ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഓടുമ്പോള്‍ ഞങ്ങള്‍ തൊഴിലാളികള്‍ അന്നന്നത്തെ അന്നത്തിനാണ് ഓടുന്നത്. മഴയായാലും വെയിലായാലും പണി എടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒരു ചുമട്ടുതൊഴിലാളിയും ചുമട് എടുത്തിട്ട് കോടീശ്വരനായിട്ടില്ല, എല്ലാ വന്‍കിട കമ്പനികളും അവരവരുടെ തൊഴിലാളികളെ കൊണ്ട് മാത്രം ചുമടിറക്കാന്‍ തീരുമാനിച്ചാല്‍ ഈ തൊഴിലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങള്‍ എന്താണ് ചെയ്യുക", തൊഴിലാളികൾ ചോദിക്കുന്നു.

തീര്‍ത്തും സമാധനപരമായാണ് ഞങ്ങള്‍ ഇവിടെ സമരം ചെയ്യുന്നത്, ഒരിക്കലും അക്രമം കാണിക്കില്ല, ഈ സ്ഥാപനം പൂട്ടിക്കാനോ പ്രവര്‍ത്തനം ഇല്ലാതാക്കാനോ തങ്ങളില്ല, മൂന്ന് ലോഡ് നിങ്ങള്‍ നിങ്ങളുടെ തൊഴിലാളികളെക്കൊണ്ട് ഇറക്കിച്ചാല്‍ ഒരു ലോഡ് എങ്കിലും തങ്ങള്‍ക്ക് തന്നുകൂടെ, മൂന്ന് പേര്‍ക്ക് തൊഴിലു തന്നാല്‍ മൂന്ന് കുടുംബം പട്ടിണിയാകാതിരിക്കില്ലെ എന്നും തൊഴിലാളികള്‍ ചോദിക്കുന്നു.

ഈ പന്തലുകാണുന്ന ആരും ആദ്യം ചിന്തിക്കുക ഇവരുടെ കച്ചവടം മുടക്കാന്‍ തങ്ങള്‍ ഇറങ്ങിത്തിരിച്ചതാണെന്നാണ്. പക്ഷെ തങ്ങളുടെ ജീവിത സമരമാണെന്ന് തിരിച്ചറിയണമെന്നും തൊഴിലാളികള്‍ പറയുന്നു. 1978ലെ കേരളാ ചുമട്ടുതൊഴിലാളി നിയമം, 1981ലെ ചുമട്ടുതൊഴിലാളി ചട്ടം, 1983ലെ കേരള ചുമട്ടുതൊഴിലാളി പദ്ധതി, തുടങ്ങിയവ പ്രകാരം വ്യാവസായിക വ്യാപാര ആവശ്യങ്ങള്‍ക്ക് എത്തുന്ന ചരക്ക് ഇറക്കാനുളള അവകാശം ചുമട്ടുതൊഴിലാളികള്‍ക്കാണ്. ഇപ്രകാരം രജിസ്‌ററര്‍ ചെയ്ത 130 തൊഴിലാളികള്‍ ഉള്ള കല്‍പ്പറ്റയിലാണ് ചരക്ക് ഇറക്കാന്‍ നെസ്റ്റോ ഹൈക്കോടതി വഴി അവരുടെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടിയത്. പൂര്‍ണമായി തങ്ങളെ ഒഴിവാക്കി ചരക്കിറക്കിയാല്‍ സമരമല്ലാതെ മറ്റെന്ത് വഴിയെന്നും തൊഴിലാളികള്‍ ചോദിക്കുന്നു

ചരക്കിറക്കാനുള്ള അവകാശം നെസ്റ്റോയ്ക്ക് ഉണ്ട്, തൊഴിലാളികളുടേത് അപകീര്‍ത്തി പെടുത്താനുള്ള ശ്രമം

തങ്ങളുടെ സ്ഥാപനത്തിലേക്കുള്ള ചരക്കിറക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ടാണ് ലൈസന്‍സ് എടുത്തതെന്നുമാണ് നെസ്റ്റോ മാനേജ്‌മെന്റ് അറിയിച്ചത്.

"കല്‍പ്പറ്റയില്‍ മാത്രമല്ല കോഴിക്കോട്ടും നെസ്റ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഞങ്ങളുടെ തൊഴിലാളികളാണ് ചുമട്ടിറക്കുന്നുത്. തുടക്കത്തില്‍ നെസ്റ്റോയുടേതല്ലാത്ത വാഹനങ്ങളില്‍ വരുന്ന ചരക്ക് ഇറക്കാനുള്ള അനുമതി ചുമട്ടുതൊഴിലാളികള്‍ക്ക് കൊടുത്തിരുന്നു", മാനേജ്‌മെന്റ് പ്രതികരിച്ചു. മാത്രമല്ല ഒരു സ്ഥാപനത്തിന്റെ തുടക്കത്തില്‍ വന്ന അത്രയും ചരക്ക് പിന്നീട് ഉണ്ടാവില്ലെന്നും തൊഴിലാളികള്‍ സമരപ്പന്തല്‍ കെട്ടിയതിന്റെ പേരില്‍ കോടികളുടെ നഷ്ടം നെസ്റ്റോയ്ക്ക് ഉണ്ടായെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

Content Highlights: Reasons behind trade union strike against NESTO super market, social issues

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented