ന്ത്യന്‍ മാധ്യമരംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറയുന്നുവെന്ന് പഠനം. ദ്യശ്യമാധ്യമ രംഗത്ത് സ്ത്രീകളുണ്ടെങ്കിലും അവ ഗ്ലാമര്‍, ഫാഷന്‍ എന്നീ സങ്കല്‍പ്പങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് പഠനത്തില്‍ പറയുന്നത്

നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്‍ ഇന്ത്യ (എന്‍ഡബ്ല്യുഎംഐ)യുടെ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നടത്തിയ ഗ്ലോബല്‍ മീഡിയ മോണിറ്ററിംഗ് പ്രോജക്ടിന്റെ ആറാം പതിപ്പിലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ് വര്‍ഷം പുരുഷന്‍മാര്‍ 68 മുതല്‍ 89 ശതമാനത്തോളം മുഖ്യധാര വാര്‍ത്തകള്‍ പുറത്തെത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നെന്നും സ്ത്രീകളുടെ എണ്ണം കൂപ്പുകുത്തിയെന്നും പഠനത്തില്‍ പറയുന്നു

മുഖ്യധാര വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പിന്നിലാണ്. പ്രായമേറിയ സ്ത്രികള്‍ ദ്യശ്യമാധ്യമങ്ങളില്‍ വളരെ കുറവായതും ഇക്കാലയളവില്‍ കാണാം. 19 മുതല്‍ 34 വയസ്സ് വരെയുള്ള സ്ത്രീകളാണ് കൂടുതലായും ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. പത്ത് വര്‍ഷത്തിനിടിയില്‍ 52 ശതമാനം സ്ത്രീകള്‍ മാത്രമാണ് മുഖ്യധാര പത്ര റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നിലനില്‍ക്കുന്നത്

അച്ചടി മാധ്യങ്ങളില്‍ 14 ശതമാനവും ദ്യശ്യ ശ്രവ്യ മാധ്യമങ്ങളില്‍ 22 ശതമാനത്തോളവും കുറവാണ് രേഖപ്പെടുത്തിയത്. 

Content Highlights: presence of Women  in Indian journalism declining