ശരീര വേദനമാത്രമല്ലിത്,ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ ജീവനെടുക്കാന്‍ പോലും കാരണക്കാരനാകും പിഎംഎസ്‌


അഞ്ജന രാമത്ത്‌

Representative image

സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഓവര്‍റേറ്റഡാണെന്നാണ് പൊതുവേ പാട്രിയാര്‍ക്കിയല്‍ സമൂഹം കരുതുന്നത്. അതില്‍ തന്നെ ആര്‍ത്തവം വെറും പൊയ്ദിനങ്ങളാണെന്നാണ് ഇവരുടെ പക്ഷം. ആര്‍ത്തവവേദനയില്‍ നിലവിളിക്കുമ്പോള്‍ ഇവര്‍ക്ക് പറയാനുണ്ടാവുക അരി കുത്തുമ്പോള്‍ അപ്പുറത്ത് പോയി പ്രസവിച്ചിട്ട ''സുഖകരമായ'' കഥയായിരിക്കും. ആര്‍ത്തവമെന്നാല്‍ വെറും ഏഴ് ദിവസം മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്ടിക്കുന്നതാണ് പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥ. ഒരോ സ്ത്രീകളിലും ഒരോ തരത്തിലായിരിക്കും ഇത് അനുഭവപ്പെടുക.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാണ് ലിവിങ് വിത്ത് പിഎംഎസ് ക്യാംമ്പയിന്‍.

കാലങ്ങളായി സ്ത്രീകള്‍ ഈ പ്രശ്‌നങ്ങളിലൂടെ കടന്ന് പോയിട്ടും പി എം എസിനെ കുറിച്ച് പൊതു ധാരണ താരതമ്യേനെ കുറവാണ്. ഈ സാഹചര്യത്തിലാണ് ലിവിംഗ് വിത്ത് പി എം എസ് എന്ന ക്യാമ്പയിനുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിനാര്‍ ഗ്ലോബല്‍ അക്കാദമി രംഗത്തെത്തിയത്. പിഎംഎസിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമ്മയെ കുറിച്ചുള്ള മകളുടെ ഓര്‍മ്മക്കുറിപ്പിലൂടെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. പല പ്രമുഖരും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ക്യാമ്പയിന്‍ പങ്കുവെച്ചു. സ്ത്രീകളേക്കുറിച്ച് അധികം ആരും ചര്‍ച്ച ചെയ്യാത്ത വിഷയമാണ്.

വെറും കാട്ടിക്കൂട്ടലുകളായിട്ടായി ചുറ്റുമുള്ളവര്‍ക്ക് തോന്നുമെങ്കിലും മാനസിക സംഘര്‍ഷത്തിന്റെയും ശാരീരിക ബുദ്ധിമുട്ടുകളുടെയും ഒരു എവറസ്റ്റ് കൊടുമുടി കയറ്റമാണെന്ന് തന്നെ വേണം പറയാന്‍. ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് പിഎംഎസ്. മിക്ക സ്ത്രീകളിലും പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവം ആരംഭിക്കുന്നതോടെ ഈ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് കാണാം എന്നാല്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്. ഹോര്‍മോണ്‍ നിലയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം തലച്ചോറിലെ സെറാട്ടോണിന്‍ പോലെയുള്ള രാസപദാര്‍ഥങ്ങളുടെ അളവിലും വ്യത്യാസം വരും. ജീവിതശൈലിയ്ക്കും പിഎംഎസില്‍ പങ്കുണ്ട്. അമിതവണ്ണം,വ്യായാമത്തിന്റെ അഭാവം,മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും.

28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുത്തായിരിക്കും പിഎംഎസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ആര്‍ത്തവം ആരംഭിക്കുന്നത് വരെ ഇത് നീണ്ടുനില്‍ക്കും.ലക്ഷണങ്ങളുടെ തീവ്രത ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും

പൊതുവായി കാണുന്ന ലക്ഷണങ്ങള്‍

  1. തലവേദന
  2. നടു വേദന
  3. സന്ധിവേദന
  4. ക്ഷീണം
  5. സ്തനങ്ങളില്‍ വേദന, വീക്കം
  6. വയറിന് അസ്വസ്ഥതകള്‍
  7. മലബന്ധം
  8. വിഷാദം
  9. പിരിമുറുക്കം
  10. അകാരണമായ ദേഷ്യം, സങ്കടം
  11. അതിവൈകാരികത
  12. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
  13. ഗര്‍ഭാവസ്ഥയിലേതിന് സമാനമായി ആഹാരസാധനങ്ങളോട് കൊതി തോന്നുക, ഗന്ധങ്ങളോട് പ്രതികരിക്കുക എന്നിവയും പിഎംഎസിനോടനുബന്ധിച്ച് ചിലരില്‍ കണ്ടുവരാറുണ്ട്.
  14. ലൈംഗികതയില്‍ താത്പര്യകുറവ്‌
ഇവയെല്ലാം സ്വയം പരിധിക്ക് പുറത്താവുന്ന ഘട്ടത്തില്‍ തന്നെ വൈദ്യസഹായം നേടേണ്ടതാണ്

ഇതൊരു രോഗമല്ലെന്നും ശ്രദ്ധ നല്‍കേണ്ട ശാരീരിക അവസ്ഥയാണെന്നും പ്രശസ്ത ഗൈനക്കോളജിസ്റ്റ് നിജി ജസ്റ്റിന്‍ പറയുന്നു

''ആറ് ആര്‍ത്തവ ചക്രമെടുത്താല്‍ നാല് എണ്ണത്തിലെങ്കിലും ഈ പ്രശ്നങ്ങള്‍ വന്നാല്‍ മാത്രമേ പിഎംഎസായി കണക്കാകുകയുള്ളു. മാനസികമായും ശാരിരികവുമായ തലങ്ങള്‍ ഇതിനുണ്ട്. അടിസ്ഥാനപരമായി മറ്റ് അസുഖങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ വരുന്നത്. അണ്ഡം വന്ന് ആര്‍ത്തവം കഴിയുന്നതോടു കൂടി ഈ പ്രശ്നങ്ങള്‍ ഒഴിവായി പോവാറാണ് പതിവ്. ദിവസേനയുള്ള പ്രവര്‍ത്തനങ്ങളെ ഇവ ബാധിക്കുന്നു. വ്യക്തി സാമൂഹികമായ ബന്ധങ്ങള്‍ക്ക് ഇതുമൂലമുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഉലച്ചില്‍ വരുത്താം, തൊഴിലിടങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റാതാവുക, നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് പിഎംഎസ് ദിനങ്ങളിലെ പരീക്ഷ നന്നായി ചെയ്യാന്‍ പറ്റാതാവുക ഇതെല്ലാം സംഭവിക്കാവുന്നതാണ്.

ഇതിന്റെ അടുത്ത് അപകടകരമായ അവസ്ഥയാണ് പിഎംഡിഡി അഥവാ പ്രി മെനുസ്ട്രല്‍ ഡിസ്ഫോറിക്ക് ഡിസോര്‍ഡര്‍. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ഇതിലുണ്ടാവുക. ഈ അവസ്ഥയില്‍ സൈക്കാട്രിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

ഈ അവസ്ഥ വരാനായുള്ള കാരണങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമല്ല. ആര്‍ത്തവത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ലെവലിലുണ്ടാവുന്ന മാറ്റങ്ങളാണ് പ്രധാന കാരണമായി പരിഗണിക്കുന്നത്. ഇത് കണ്ടെത്താനായി ബ്ലഡ് ടെസ്റ്റ്, സ്‌കാനിങ്ങ്, എക്‌സ്‌റേ തുടങ്ങിയ നിര്‍ണ്ണയ രീതികള്‍ ഇല്ല. ലക്ഷണങ്ങള്‍ പരിശോധിച്ചാണ് മനസിലാക്കുന്നത്.'' ഡോക്ടര്‍ വ്യക്തമാക്കി.

ഇത് മനുഷ്യാവകാശമാണെന്നും വിഷയത്തെ ഗൗരവപൂര്‍വ്വം അഡ്രസ്സ് ചെയ്യണമെന്നും എഴുത്തുകാരി സൗമ്യ വിദ്യാധര്‍ പറയുന്നു

''ആര്‍ത്തവത്തിന് നല്‍കുന്ന അതേ ഗൗരവത്തില്‍ തന്നെ കാണേണ്ട ഒന്നാണ് പിഎംഎസ്. പനിയും ദേഹം വേദനയിലുമാണ് എന്റെ പിഎംഎസ് ആരംഭിക്കുന്നത്. ഇതിന് പുറമേ മാനസികവും ശാരിരികവുമായി നിരവധി അസ്വസ്ഥകളും ഒപ്പം ഉടലെടുക്കും. ഒരോ വ്യക്തിയിലും ഒരോ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ഈ ബുദ്ധിമുട്ടുകളെ നിശബ്ദമായി സഹിച്ച് മുന്നോട്ട് പോവുന്നവരാണ്. ആര്‍ത്തവവും പിഎംഎസും സ്ത്രീകളുടെ മാത്രം വിഷയമായി കാണരുത് അത് മനുഷ്യാവകാശമാണ്. അത് കൊണ്ട് തന്നെ സമൂഹം പിഎംഎസിനെ അര്‍ഹിച്ച വിലയോടെ കാണേണ്ടതുണ്ട്. ഈ വിഷയം അഡ്രസ് ചെയ്യുന്നത് വഴി പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും ഈ ബുദ്ധിമുട്ടില്‍ നിന്ന് സ്ത്രീകളെ കൈപിടിച്ച് ഉയര്‍ത്താനായി സാധിക്കും. അത് വെറും ശാരിരിക ബുദ്ധിമുട്ടുകള്‍ മാത്രമല്ലേ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ജീവന്‍ ഉത്പാദിപ്പിക്കുന്ന ശരീരത്തിന്റെ പ്രക്രിയയില്‍ സ്ത്രീക്ക് സ്വയം ലജ്ജ തോന്നുന്ന ഇടവരുത്തരുത്'' സൗമ്യ പറയുന്നു

എല്ലാ മാസവും ആത്മഹത്യ പ്രേരണകളോട് പൊരുതേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ആലോച്ചിച്ച് നോക്കു മാധ്യമ പ്രവര്‍ത്തയായ അപര്‍ണ്ണ അത്തരം അഗ്‌നിപരീക്ഷകളോട് പൊരുതുന്നതുകയാണ്.

''മെന്‍സസിന് മുന്‍പുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ പ്രസവശേഷമാണ് രൂക്ഷമായത്. വല്ലാത്ത ദേഷ്യവും ശരീരം വേദനയുമായിരിക്കും ആ ഘട്ടത്തില്‍. കുഞ്ഞിന്റെ കരച്ചില്‍ വരെ ട്രിഗ്ഗറിങ്ങാണ്. നിരാശബോധം മൂത്ത് ഭ്രാന്ത് പിടിക്കും, ശമ്പളം കുറഞ്ഞതും സഫലീകരിക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളും തലയക്കത്ത് നിന്ന് പക്കമേളം കൊട്ടാന്‍ തുടങ്ങും. ആ ദിനങ്ങള്‍ കഴിയുന്നത് വരെ രണ്ട് മണിക്കൂര്‍ ഉറങ്ങിയിലായി. ഇത് എനിക്ക് മാത്രമല്ല പലര്‍ക്കുമുള്ളതാണെന്ന് അറിയാം പക്ഷേ സ്ത്രീകള്‍ ഇതെല്ലാം നോര്‍മ്മലായി കാണണമെന്നാണ് ഞാന്‍ അടക്കമുള്ളവര്‍ കരുതുന്നത്''. അപര്‍ണ്ണ പറയുന്നു

ഇത്തരം പ്രശ്നം അഭിമുഖീകരിക്കുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് അപര്‍ണ്ണ. പലരും സാധാരണമാണെന്ന് കരുതി വൈദ്യസഹായം പോലും തേടാത്തവരാണ്. സ്ത്രീകളുടെ അസുഖങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെ വില നല്‍കാറില്ല, വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ അറിയുന്നില്ല. മാനസിക രോഗ വിദഗ്ദനെ കാണാന്‍ ചെല്ലുന്നതിനെ സമൂഹം ഇന്നും നോര്‍മലൈസ് ചെയ്യാത്തതും ഇതിന് ഒരു കാരണമാണ്

മരുന്ന് നല്‍കിയുള്ള ചികിത്സയും അല്ലാത്തതും നിലവിലുണ്ട്, കൗണ്‍സിലിങ്ങ് വളരെയധികം ഉപകാരപ്പെടുന്നവയാണ്. ജിവിത ശൈലി മാറ്റേണ്ടതും അത്യാവശ്യമാണ്. ഉദ്ദാഹരണത്തിന് ഫാറ്റി ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്ന വ്യക്തികള്‍ അവയുടെ അളവ് കുറയ്ക്കും ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. മദ്യം, കാപ്പി, പുകവലി എന്നിവയെല്ലാം ഒഴിവാക്കാം. റിലാക്‌സിങ്ങ് എക്‌സര്‍സൈസുകള്‍ ശീലമാക്കുന്നതും ഉപകാരപ്പെടുന്നു. ബുദ്ധിമുട്ടുകള്‍ ഏറുമ്പോള്‍ യാതൊരു മടിയും കൂടാതെ ചികിത്സ സഹായം തേടുക

സാമുഹികമായും പല പ്രശ്‌നങ്ങളും മാറ്റിനിര്‍ത്തലും നേരിടുന്നവരാണ് സ്ത്രികൾ. ജീവിതത്തിലെ ഏറിയ ദിവസങ്ങളും ആര്‍ത്തവും അതുമായി ബന്ധപ്പെട്ട പിഎംഎസ് പ്രശ്‌നങ്ങളും നേരിടേണ്ടി വരുമ്പോള്‍ ചേര്‍ത്തുനിര്‍ത്തലുകള്‍ അത്യാവശ്യമാണ്. സാമുഹിക മാധ്യമങ്ങളിലെ റീലുകളില്‍ കാണുന്ന ചോക്‌ളേറ്റ് നല്‍കലും കട്ടന്‍ചായ ഇട്ട് കൊടുക്കലുമല്ല വേണ്ടത്.
അടുക്കള മുതല്‍ എല്ലാ വിഷയത്തിലും തുല്യ ഉത്തരവാദിത്വം പങ്കിടലും, ബഹുമാനപൂര്‍വ്വമായ പെരുമാറ്റവുമാണ് സ്ത്രീകള്‍ക്ക് ആദ്യം നല്‍കേണ്ടത്. പലതരത്തിലുള്ള സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ മൂലം ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് തന്നെ കൃത്യമായ അവബോധമില്ല. ആര്‍ത്തവത്തിന് നല്‍കുന്ന അതേ ബോധവത്കരണം പിഎംഎസിനും നല്‍കണം. അതിന് തക്കനീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണ്.

Content Highlights: pms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented