Representative image:Freepik
ലാറ്റിനമേരിക്കയില്‍ സാമ്പത്തികമായി ഏറെ മുന്‍പിലുണ്ടായിരുന്ന രാജ്യമായിരുന്നു അര്‍ജന്റീന. എന്നാല്‍ തുടര്‍ച്ചയായി വന്ന സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ദാരിദ്രം വിതച്ചിരിക്കുകയാണ്. സാധാണക്കാരയായ ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നവരില്‍ ഏറെയും. കോവിഡ് പ്രതിസന്ധിയും രാജ്യത്തെ പ്രതികൂലമായി ബാധിച്ചു. മാലിന്യ കുമ്പാരത്തില്‍ നിന്നും ഭക്ഷണം കണ്ടെത്തി കഴിക്കുന്ന ഗ്രാമത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
'എല്ലാ ദിവസവും മാലിന്യകൂമ്പാരത്തില്‍ പോവും. നഗരത്തിലെ മാലിന്യവും കൊണ്ട് വരുന്ന ട്രക്കും കാത്ത് ഗ്രാമവാസികള്‍ അവിടെയുണ്ടാവും. ഭക്ഷ്യാവശിഷ്ടങ്ങളില്‍ നിന്ന് കഴിക്കാന്‍ അവശ്യമായവ പെറുക്കിയാണ് ഞാന്‍ വരുന്നത്', മാലിന്യകൂമ്പാരത്തില്‍ നിന്നും സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന തന്റെ ജൂലിയോ ദുരിത കഥ പറയുന്നു.
അര്‍ജന്റീയിലെ തന്നെ ഏറ്റവും ദരിദ്രമായ ചേരികളിലൊന്നിലാണ് ജുലിയോ താമസിക്കുന്നത്. ഇവിടെത്തെ മാലിന്യമലയെ ചുറ്റിപറ്റിയാണ് നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നത്. പഴയ കുപ്പി, പ്ലാസ്റ്റിക് തുടങ്ങിയ ആക്രി സാധനങ്ങളില്‍ നിന്ന് വില്പന സാധ്യതയുള്ളത് ഇവര്‍ പെറുക്കിയെടുക്കുന്നു. ഇത്തരത്തിലാണ് ഈ ചേരിയിലെ ആളുകള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വളരെ നീളമേറിയ ലോക്ക്ഡൗണായിരുന്നു അര്‍ജന്റീയില്‍ ഉണ്ടായിരുന്നത്. ഇക്കാലയളവില്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടമായി.
പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും ഇവിടെയുള്ള മിക്ക കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിച്ചു. റോസിയോ അവരില്‍ ഒരാളാണ്. പുസ്തകംകൈയിലെടുക്കേണ്ട റോസിയോടെ ചുമലില്‍ ഇപ്പോഴുള്ളത് ആക്രി ചാക്കാണ്.
'കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഫോണില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സുഹൃത്തിന്റെ ഫോണ്‍ കടം വാങ്ങിയെങ്കിലും റേഞ്ച് പ്രശ്നമായതിനാല്‍ അതും വെറുതെയായി. സംശയങ്ങള്‍ തീര്‍ക്കാന്‍ വീട്ടിലും ആരുമില്ല. വലിയ ഉയരങ്ങളിലെത്തണമെന്നായിരുന്നു എന്റെ ആഗ്രഹം എന്നാല്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല', റോസിയോ പറയുന്നു.
എട്ട് വയസ്സുമുതല്‍ റോസിയോ ഈ മാലിന്യകൂമ്പാരത്തില്‍ ജോലി ചെയ്യുന്നു. സ്കൂള്‍ വിട്ട് വരുമ്പോഴാണ് ജോലിയെടുത്തിരുന്നത്. മുഴുവന്‍ സമയവും റോസിയോ ഇപ്പോള്‍ ഈ ജോലിയിലാണ്.'വില്ക്കാന് പറ്റിയ സാധനങ്ങള്‍ ഇവിടെ നിന്ന് കിട്ടാറുണ്ട്. മണിക്കൂറുകള്‍ വെയിലത്ത് തിരയണം. ചൂടു കാരണം തലവേദനിക്കാന്‍ തുടങ്ങും. കുപ്പിചില്ലുകള്‍ തട്ടി നിരവധി തവണ കാല് പൊട്ടിയിട്ടുണ്ട്', ജൂലിയോ പറയുന്നു.
മാലിന്യകൂമ്പാരത്തില്‍ നിന്ന് കിട്ടിയ സാധനങ്ങള്‍ കൊണ്ട് ചെറിയ ജൂലിയോ ചെറിയൊരു കുടിലുണ്ടാക്കിയിട്ടുണ്ട്.
റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസന്‍ ഭക്ഷണങ്ങള്‍ എന്നിവ ലഭിച്ചാല്‍ ഇവര്‍ക്ക് സന്തോഷമായി. ചില സമയങ്ങള്‍ അലപം പഴകിയ മാംസവും ഇവര്‍ നന്നായി വേവിച്ച് ഉപയോഗിക്കും. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ വകവെയ്ക്കുന്നില്ല. വിശപ്പ് സഹിക്കാതെ വന്നാല്‍ എന്തുചെയ്യുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
പണപ്പെരുപ്പം 60 ശതമാനത്തിന് മുകളിലാണ് അര്‍ജന്റീനയില്‍. വിലകയറ്റവും സാമ്പത്തിക ഞെരുക്കവും സാധാരണമനുഷ്യരുടെ ജീവിതത്തെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ ഭക്ഷണം വിലപിടിപ്പുള്ള വസ്തുവാണ്.അര്‍ജന്റീനയുടെ മൊത്തം ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് അവശ്യമായ പോഷക ആഹാരം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..