ഈ യൂണിഫോം അടിച്ചേല്‍പ്പിച്ചതല്ല, ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പ്; സ്വസ്ഥം സൗകര്യപ്രദം


സ്വന്തം ലേഖിക

ഇഷ്ടമുള്ളതരത്തിൽ യൂണിഫോം അണിയാമെന്ന സ്കൂൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് പാലക്കാട് പി.എം.ജി. ഹയർ സെക്കൻഡറി സ്കൂളിൽ പാൻറ്സും ഷർട്ടുമണിഞ്ഞെത്തിയ വിദ്യാർഥിനികൾ | ഫോട്ടോ: പി.പി. രതീഷ്

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല പകരം പെണ്‍കുട്ടികള്‍ക്ക് അവരാഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമാണ് സ്‌കൂളുകളിലുണ്ടാവേണ്ടത് എന്ന ചര്‍ച്ചകള്‍ക്കിടെ തങ്ങളുടെ തിരഞ്ഞെടുപ്പ് വ്യക്തമാക്കി പാലക്കാട് പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചര്‍ച്ചകളെ തുടര്‍ന്നും വളയന്‍ചിറങ്ങര, ബാലുശ്ശേരി സ്‌കൂളുകളുടെ മാതൃക പിന്തുടര്‍ന്നും പി.എം.ജി. സ്‌കൂളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് വേഷം. ഇക്കൊല്ലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആക്കാം എന്ന പി.ടി.എ. തീരുമാനത്തെ തുടര്‍ന്നാണ് സ്‌കൂളിലെ പെണ്‍കുട്ടികള്‍ പാന്റിലേക്കും ഷര്‍ട്ടിലേക്കും കൂടുമാറിയത്. അഡ്മിഷന്‍ നടപടികള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഫസ്റ്റ് അലോട്ടമെന്റ് കഴിഞ്ഞ് യൂണിഫോം കിട്ടിത്തുടങ്ങിയിട്ടേ ഉള്ളൂ. അതിനാല്‍ തന്നെ എല്ലാ കുട്ടികളും പാന്റിലേക്ക് മാറി എന്ന് പറയാറായിട്ടില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഉഷ മുരളി പറയുന്നത്.

"യൂണിഫോം ലഭിക്കുന്നതു വരെ സ്‌കൂളിലേക്ക് കളര്‍ ഡ്രസ് ഇട്ടുവരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും ജീന്‍സും ടോപ്പും അല്ലെങ്കില്‍ പാന്റ്‌സും ടോപ്പുമാണ് ധരിക്കുന്നത്. അതില്‍ തന്നെ കുട്ടികളുടെ ചോയ്‌സ് വ്യക്തമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കണമെന്നാണ് പി.ടി.എ. മീറ്റിങ്ങില്‍ പറഞ്ഞത്. പക്ഷെ അതിലാര്‍ക്കെങ്കിലും സൗകര്യക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കിഷ്മുള്ളതിന് അനുസരിച്ച് വസ്ത്രധാരണം സ്വീകരിക്കാം എന്നാണ് പി.ടി.എ. സ്വീകരിച്ച നിലപാട്", സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറയുന്നു.

കുട്ടികളുടെ മേല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം അടിച്ചേല്‍പിക്കുന്നു എന്ന തരത്തിലാണല്ലോ മുനീറിനെപ്പോലുള്ളവര്‍ പറയുന്നത് എന്ന ചോദ്യത്തിന് സൗകര്യമുള്ള വസ്ത്രമെന്ന നിലയില്‍ കുട്ടികളുടെ ചോയ്‌സ് ഈ യൂണിഫോം ആണ് എന്നാണ് അധ്യാപകരെന്ന നിലയില്‍ തങ്ങള്‍ക്ക് മനസ്സിലായതെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

Also Read

'ഈ യൂണിഫോം ഞങ്ങൾക്ക് കംഫർട്ടബിൾ ആണെങ്കിൽ ...

കാണുന്നവരുടെ കാഴ്ചപ്പാടിനാണ് പ്രശ്‌നം, ...

വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങളെ മതവുമായി ...

'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?'; ...

ജെൻഡർ ന്യൂട്രാലിറ്റിക്ക് മാർക്‌സിസ്റ്റ് ...

ലിംഗസമത്വമെങ്കിൽ ആൺകുട്ടിയുമായി പുരുഷൻ ...

കുട്ടികളും വേഷത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സംസാരിച്ചത്. മാത്രവുമല്ല അടിച്ചേല്‍പിച്ചതല്ല ഈ വേഷമെന്നും കുട്ടികള്‍ പ്രതികരിച്ചു.

ദർശന ബി

സൗകര്യപ്രദമായ വേഷം

"മറ്റ് വേഷങ്ങള്‍ ശരീരത്തെ വല്ലാതെ ഒതുക്കി പിടിക്കുന്നതുപോലാണ് ഇത്രനാളും തോന്നിയത്. എന്നാല്‍ പാന്റ്‌സും ഷര്‍ട്ടും നല്ല സൗകര്യപ്രദമായ വേഷമാണ്. ആത്മവിശ്വാസം വന്ന പോലെ തോന്നി. കോട്ട് വേണമെങ്കില്‍ ഇടാം. അതും ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് സ്‌കൂള്‍", ദര്‍ശന ബി പറയുന്നു

അനഹ എം

ബോയ്‌സും ഗേള്‍സും തമ്മില്‍ തുല്യത കൈവന്ന പോലെയാണ് എനിക്ക് തോന്നിയത്. എല്ലാവരും ഒരുപോലെയല്ലേ നല്ലത്. ഓടാനും ചാടാനും ഇടപഴകാനും കുറച്ചു കൂടി സൗകര്യവും ആത്മവിശ്വാസവും വന്നു എന്നാണ് അനഹ എം ന് പറയാനുള്ളത്''

ആമിന നഹാന്‍

ഞാന്‍ ദേശീയ അമ്പെയ്ത് കളിക്കാരിയാണ്. അതുകൊണ്ട് തന്നെ ടീഷർട്ടും പാന്റുമാണ് എനിക്ക് ഏറ്റവും സൗകര്യപ്രദമായ വേഷം. അത് സ്‌കൂള്‍ യൂണിഫോമിലേക്ക്കൂടി വന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. ഒരിക്കലും ഈ വേഷം അടിച്ചേല്‍പിച്ചതായി അനുഭവപ്പെട്ടിട്ടില്ല", ആമിന നഹാന്‍ പറഞ്ഞു.

Content Highlights: PMG School implemented gender neutral uniform,choice, Social, Students reaction,mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented