പതിനായിരം രൂപയ്ക്ക് അബോര്‍ഷന്‍ നടത്തും വ്യാജന്‍മാര്‍, അറിയാതെ പോകുന്ന മരണകുരുക്കുകൾ


അഞ്ജന രാമത്ത്‌നാല് മാസമായപ്പോഴാണ് പാലക്കാട്ടുകാരിയായ 28കാരി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. വീട്ടുകാര്‍ എത്ര ചോദിച്ചിട്ടും ആരാണ് ഉത്തരവാദിയെന്ന് അവള്‍ പറഞ്ഞതുമില്ല. ആരോ പറഞ്ഞു കൊടുത്ത് ഗുളികള്‍ മാസങ്ങളോളം കഴിച്ചിട്ടും ഗര്‍ഭമലസിയില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡോക്ടറുടെ അടുത്തേക്ക് പോവാനും ഇവര്‍ മടിച്ചു. കൈകാലുകള്‍ ശേഷിയില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു

Series

പ്രതീകാത്മകചിത്രം

"വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു അത്. ഒളിച്ചോടി പോയി മൂന്നാം മാസം അദ്ദേഹം അപകടത്തില്‍ മരണപ്പെട്ടു. വീട്ടുകാര്‍ തിരികെ കൊണ്ടുവരുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഇരു ചെവിയറിയാതെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തി അബോര്‍ഷന്‍ നടത്തി. പിന്നീട് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ചെയ്തു. കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളാവാതെ ഡോക്ടറെ സമീപിച്ചപ്പോഴാണ് മുന്‍പ് നടന്ന ഗര്‍ഭഛിദ്രം അശാസ്ത്രിയമായിരുന്നുവെന്ന് മനസിലായത്. ഗര്‍ഭപാത്രത്തിനുണ്ടായ തകരാറുകള്‍ കാരണം പിന്നീട് അത് നീക്കം ചെയ്യേണ്ടി വന്നു. ജീവിതം മടുത്ത അവസ്ഥയാണ്. ഒരു തരം ശൂന്യത. എങ്കിലും എല്ലാ പിന്തുണയുമായി ഭർത്താവുണ്ട് ഒപ്പം", നിര്‍വികാരയായി 36കാരി പറയുന്നു .

നിയമപരമായി നടത്തികൊടുക്കേണ്ട ഗര്‍ഭഛിദ്രത്തിന് ഏറെ കടമ്പകള്‍ കടക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും വ്യാജ കേന്ദ്രങ്ങളിലേക്കാണ് സ്ത്രീകൾ എത്തപ്പെടുന്നത്. അശാസത്രീയമായ രീതിയിൽ അബോര്‍ഷന്‍ നടത്തുന്ന കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെത്തുമ്പോള്‍ ഭാവിയിലുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. 2017 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ അനധികൃത റാക്കറ്റിനെ കുറിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു. 19 പെണ്‍ഭ്രൂണങ്ങളുടെ അവശിഷ്ടങ്ങള്‍ അക്കാലയളവില്‍ ഓടയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഇടങ്ങള്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നുവെന്നത് പകല്‍ പോലെ വ്യക്തമാവുമ്പോഴും ഇവയ്ക്ക് എതിരെയുള്ള നിയമനടപടികള്‍ മെല്ലേ പോക്കിലാവുന്നു.

വ്യാജറാക്കറ്റിലേക്കെത്തിക്കുന്ന പ്രധാന ഘടകങ്ങൾ

  • .മിക്ക ആശുപത്രി സ്ഥാപനങ്ങളിലും ഗര്‍ഭഛിദ്രത്തിനായി സ്ത്രീകള്‍ എത്തുമ്പോള്‍ ലഭിക്കാതെ വരുന്ന സ്വകാര്യത.
  • അബോര്‍ഷനായെത്തുന്ന സ്ത്രീകളെ മനസുമാറ്റിക്കാനായി സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൗണ്‍സിലിംഗിന് വിടുന്ന പരിപാടി.
  • നിയമത്തെ കുറിച്ചും അബോര്‍ഷന്‍ നടപടിക്രമങ്ങളെ കുറിച്ചുമുള്ള അവ്യക്തത
2019-2020 കാലഘട്ടത്തില്‍ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിക്‌സ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഗ്രാമങ്ങളിലെ 66 ശതമാനം സ്ത്രീകളും ഗൈനക്കോളജിസ്റ്റിന്റെ സഹായം ലഭിക്കാനായി ബുദ്ധിമുട്ടുന്നുവെന്നാണ്. സ്വാഭാവികമായും ഇവര്‍ വ്യാജന്‍മാരെ സമിപീക്കുന്നു.വീട്ടില്‍ നിന്ന് ചെയ്യാവുന്ന അബോര്‍ഷന്‍ കിറ്റുകളും വ്യാജന്‍മാര്‍ വലിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നു.

നാല് മാസമായപ്പോഴാണ് പാലക്കാട്ടുകാരിയായ 28കാരി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. വീട്ടുകാര്‍ എത്ര ചോദിച്ചിട്ടും ആരാണ് ഉത്തരവാദിയെന്ന് അവള്‍ പറഞ്ഞതുമില്ല. ആരോ പറഞ്ഞു കൊടുത്ത് ഗുളികള്‍ മാസങ്ങളോളം കഴിച്ചിട്ടും ഗര്‍ഭമലസിയില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡോക്ടറുടെ അടുത്തേക്ക് പോവാനും ഇവര്‍ മടിച്ചു. കൈകാലുകള്‍ ശേഷിയില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇന്ന് കൂലിപ്പണിയെടുത്ത് അവർ വയ്യാത്ത കുഞ്ഞിനെ പോറ്റുകയാണ്.

വൈദ്യനിര്‍ദേശമില്ലാതെ ചെയ്യുന്ന അബോര്‍ഷനുകള്‍ മരണത്തിന് വരെ കാരണമായേക്കാം

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഈ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമായി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ഗൈനക്കോളിസ്റ്റായ ഡോക്ടര്‍ നിജി. ക്രിമിനല്‍ അബോര്‍ഷന്‍ വഴി മരണം വരെ സംഭവിക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ വിപണിയില്‍ ലഭിക്കുന്ന അബോര്‍ഷന്‍ മരുന്ന് തോന്നിയപോലെ കഴിക്കുമ്പോള്‍ ചിലപ്പോള്‍ ഒരുകഷ്ണം മാത്രമായിരിക്കും പോവുന്നത്. ഇത് അവിടെയിരുന്ന് അണുബാധയുണ്ടായേക്കാം ഇത് മരണത്തിന് തന്നെ കാരണമാവുന്നു. വിചാരിക്കുന്ന പോലെ എളുപ്പമല്ല അബോര്‍ഷന്‍. ആരോടും പറയാതെ ആറുമാസം വരെ ഗര്‍ഭം കൊണ്ടെത്തിക്കുമ്പോള്‍ ഇതിലെ പ്രശ്‌നങ്ങളും കൂടിവരികയാണ്.

ക്രിമിനല്‍ അബോര്‍ഷന്‍-നിയമവിരുദ്ധമായി ആരോഗ്യം പോലും പരിഗണിക്കാതെ ഗര്‍ഭമലസിപ്പിക്കുന്നതിനെയാണ് ക്രിമിനല്‍ അബോര്‍ഷനെന്ന് പറയുന്നത്.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ.ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് സെപ്റ്റംബര്‍ 29ന് നടത്തിയ വിധി പ്രസ്താവനയില്‍ അവി
വാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് പറയുന്നു. നിലവിലുണ്ടായിരുന്ന എം.ടി.പി ആക്റ്റിന്റെ വിശദമായ വ്യക്തതയുള്ള വ്യാഖ്യാനമായിരുന്നു വിധി. ഈ വിധി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുകയും ഇവര്‍ക്ക് തക്കതായ ശിക്ഷയും നൽകുന്നു.

എന്നാൽ ഇനി വേണ്ടത് സമഗ്രമായ രീതിയിലുള്ള സാമൂഹിക ബോധവത്കരണമാണ്‌. അബോർഷനെന്ന സ്ത്രീകളുടെ അവകാശ ബോധത്തെയും അവിവാഹിതർ ഗർഭിണിയാവുന്നത് നിയമവിരുദ്ധമല്ലെന്നും സ്വാഭാവികമാണെന്നുമുള്ള കോടതി നിരീക്ഷണങ്ങളെ കുറിച്ചുള്ള ബോധവത്കരണവും സമൂഹത്തിലുണ്ടാവണം. എന്നാലേ അബോർഷന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ പൂർണ്ണമായും തടയിടാനാവൂ.

കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന നിരവധി അബോർഷനുകളും ഉണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി.

ലൈംഗിക വിദ്യാഭ്യാസം മുഖംതിരിക്കേണ്ടതുണ്ടോ

ലൈംഗിക വിദ്യാഭ്യാസം എന്നു കേള്‍ക്കുമ്പോഴേ മുഖം തിരിച്ചു നില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ആദ്യം ഇതിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിന് ബോധവത്കരണം തുടങ്ങണം. ഒരു മനുഷ്യന്‍ അത്യാവശ്യമായി പഠിക്കേണ്ട കാര്യങ്ങളെ വിദഗ്ദ സഹായത്തോടെ സമഗ്രമായ രീതിയില്‍ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌

ജനസംഖ്യയില്‍ ഭൂരിഭാഗവും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലാത്തവരാണ്. സുരക്ഷിതമായ ലൈംഗിക ബന്ധത്തെ കുറിച്ചും ലൈംഗിക രോഗങ്ങള്‍ തുടങ്ങി ഒരു മനുഷ്യന് അത്യാവശ്യം വേണ്ട കാര്യങ്ങള്‍ സ്‌കൂള്‍ തലത്തിൽ കൊടുക്കേണ്ടതുണ്ട്.

പലരും ഗര്‍ഭിണിയാണെന്ന് അറിയുന്നത് ആറുമാസമാവുമ്പോഴാണ്. തങ്ങള്‍ക്കുണ്ടായത് ലൈംഗിക ചൂഷണമാണെന്ന് പോലും പലരും വൈകിയാണ് അറിയുന്നത്. നിര്‍ഭയ ഹോമുകളിലെ കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം 38 പ്രായപൂര്‍ത്തിയാവാത്ത അമ്മമാരാണുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും പുറത്തറിയാതെയും പോകുന്ന കണക്കുകള്‍ക്ക് പുറമേയാണിതെന്ന് ഓര്‍ക്കണം.

പ്രായപൂര്‍ത്തിയാക്കത്തവര്‍ക്കിടയില്‍ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടലും അതുമൂലം ഗര്‍ഭം ധരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. അബോര്‍ഷനായി ഡോക്ടറെ സമീപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരം ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കേണ്ടതുണ്ട്. ഇത്തരം നിയമകുരുക്കുകളും മാനഹാനിയും ഭയന്ന് യാതൊരു ഉറപ്പുമില്ലാത്ത വ്യാജ സ്ഥാപനങ്ങളിലേക്ക് ഇവര്‍ എത്തപ്പെടുന്നു.

ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ ഗര്‍ഭം ധരിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനായി എത്തുമ്പോള്‍ പെണ്‍കുട്ടികളും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെടുന്ന പക്ഷം ഡോക്ടര്‍മാര്‍ അവരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്ന സുപ്രധാന നിരീക്ഷണവും പുതിയ വിധിയിലൂടെ സുപ്രീം കോടതി അസന്നിഗ്ധമായി പറയുന്നുണ്ട്.

വിധി മാത്രം മതിയോ?

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. എന്താണ് ലൈംഗികത, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള ബോധവത്കരണം നല്‍കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനാവണം. ഈ വിഷയത്തില്‍ സാമൂഹിക ബോധവത്കരണവും അത്യാവശ്യമാണ്.

നിലവില്‍ ഇപ്പോള്‍ വന്ന വിധി ഈ നിയമത്തെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുമെങ്കിലും ഇത് ഫലവത്താവണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍തല ആശുപത്രികളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം.

Content Highlights: MTP Act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented