• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

കപ്പലിൽ മാത്രമല്ല വിമാനത്തിന്റെ വീല്‍ കേജിലും ഫ്രീസറിലും കയറി കടൽ കടക്കുന്നവർ,മരിച്ചു വീഴുന്നവർ

Murali thummarukudi
Jan 31, 2019, 01:15 PM IST
A A A

അമേരിക്കയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി ഒരു അമേരിക്കന്‍ പൗരത്വം കിട്ടുന്ന നിയമം ഉള്ളതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ പല രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തിപ്പറ്റാന്‍ ശ്രമിക്കും. Birth Tourism എന്നാണ് ഇതിന്റെ പേര്.

# മുരളി തുമ്മാരുകുടി
human trafficking
X

 പ്രതീകാത്മ ചിത്രം, Image credit: pixabay.com

ആളുകളെ കടലിലെടുത്തിടാന്‍ പോലും ഇവര്‍ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകള്‍ റെയ്ഡ് ചെയ്താല്‍ ആളുകളെ കടലില്‍ ഉപേക്ഷിക്കാനോ ബോട്ട് തന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാനോ അവര്‍ മടിക്കാറില്ല. ഇത്തരം ബോട്ടുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ലൈംഗിക ആക്രമണവും അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ അക്രമവും സര്‍വ്വ സാധാരണമാണ്. ഈ ദുരിതമൊന്നും നാലായിരവും അയ്യായിരവും ഡോളര്‍ വാങ്ങുന്ന ഏജന്റുമാര്‍ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല.

മുനമ്പത്തു നിന്ന് ഒരു ബോട്ട് നിറയെ ആളുകള്‍ (ശ്രീലങ്കക്കാര്‍?) കടല്‍ വഴി ന്യൂസിലാന്‍ഡിലേക്ക് (?) കടന്നു എന്ന വാര്‍ത്ത വായിച്ചു. 1970 കളില്‍ 'കാലിഫോര്‍ണിയക്കുള്ള' 'ഗഫൂര്‍ കാ ദോസ്തുമാരുടെ' ഉരുവില്‍ കയറി ഗള്‍ഫില്‍ പോകുന്നത് കേരളത്തില്‍ നാട്ടുനടപ്പായിരുന്നെങ്കിലും ഇക്കാലത്ത് പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ കടല്‍ കടക്കാന്‍ മലയാളികള്‍ ശ്രമിക്കുന്നത് അത്ര സാധാരണമല്ല. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു പരിപാടിയാണിത്. 

ലോകത്ത് പലയിടങ്ങളിലും വര്‍ഷാവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ പണം വാങ്ങി നിയമവിരുദ്ധമായി അതിര്‍ത്തി കടത്തിവിടുന്ന സംഘങ്ങളുണ്ട്. മനുഷ്യ കള്ളക്കടത്ത് (human smuggling) എന്നാണ് ഇതിന്റെ പേര്. അതിര്‍ത്തി കടക്കുന്നവരും അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നവരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇത്. അതിര്‍ത്തി കടന്നുകഴിഞ്ഞാല്‍ പിന്നെ ഇവര്‍ തമ്മില്‍ ബന്ധമില്ല. നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് 'മനുഷ്യക്കടത്തിനെ' (human traficking) പറ്റിയാണ്. അത്തരം സാഹചര്യത്തില്‍ ഇരയെ ഏതെങ്കിലും തരത്തില്‍ വഞ്ചിച്ച് അതിര്‍ത്തി കടത്തുകയും അതിനു ശേഷം അവരെ ലൈംഗികവ്യവസായത്തിനോ മറ്റോ ഉപയോഗിക്കുകയുമാണ് പതിവ്. ഈ രണ്ടുതരം കടത്തിന്റെയും നടുക്ക് ക്രിമിനല്‍ സംഘങ്ങള്‍ ഉണ്ട്, ചിലപ്പോള്‍ അവര്‍ ഒറ്റ സംഘം ആയിരിക്കാം. നാട് കടത്തപ്പെടുന്നവരുടെ സമ്മതം എന്നോരു പ്രധാന വ്യത്യാസം ഇവ തമ്മില്‍ ഉണ്ട്. എനിക്ക് മനസ്സിലായിടത്തോളം മുനമ്പത്ത് നടന്നു എന്ന് പറയുന്നത് മനുഷ്യ കള്ളക്കടത്താണ്. അതിനെപ്പറ്റി കുറച്ചു വിവരങ്ങള്‍ പറയാം.

മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി; വലവിരിച്ച് പോലീസും കേന്ദ്ര ഏജന്‍സികളും
മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി; വലവിരിച്ച് പോലീസും കേന്ദ്ര ഏജന്‍സികളും
മുനമ്പം മനുഷ്യക്കടത്ത്: നടന്നത് കോടികളുടെ ഇടപാട്, ഒരാളില്‍നിന്ന് വാങ്ങിയത് ഒന്നരലക്ഷം
മുനമ്പം മനുഷ്യക്കടത്ത്: നടന്നത് കോടികളുടെ ഇടപാട്, ഒരാളില്‍നിന്ന് വാങ്ങിയത് ഒന്നരലക്ഷം

മതിലുകളുടെ ലോകം

 ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്. യു എന്‍ അംഗരാജ്യങ്ങള്‍ തന്നെയുണ്ട് 193. ഇതില്‍ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഏതാവശ്യത്തിനും സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. വിനോദത്തിനായി പോകാനാണ് ഏറ്റവും എളുപ്പം. വിദ്യാഭ്യാസത്തിനോ ആരോഗ്യ പരിപാലനത്തിനോ ബന്ധുജന സന്ദര്‍ശനത്തിനോ ഒക്കെ പോകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. അതേസമയം മറ്റൊരു രാജ്യത്തു പോയി തൊഴില്‍ നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഇപ്പോള്‍ ഏറെ കടമ്പകളുണ്ട്. ലോക വ്യാപാര സംഘടന നിലവില്‍ വന്ന് വസ്തുക്കളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര വിനിമയം എളുപ്പമായിരിക്കുന്ന ലോകത്തും തൊഴില്‍ തേടിയുള്ള അതിര്‍ത്തി കടക്കല്‍ എളുപ്പമല്ല. ലോകരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രത്തിലെ ഒരു വലിയ കീറാമുട്ടിയാണ് ഈ വിഷയം. അമേരിക്കയില്‍ സര്‍ക്കാര്‍ പൂട്ടിയിടുന്നതിലേക്ക് നയിച്ച മതില്‍പണി വിവാദവും ബ്രിട്ടന്റെ ആഭ്യന്തര രാഷ്ട്രീയത്തെ നെടുകെ പിളര്‍ത്തി കുട്ടിച്ചോറാക്കിയ ബ്രെക്‌സിറ്റ് വിവാദവുമൊക്കെ അടിസ്ഥാനപരമായി വിദേശികള്‍ അവരുടെ മണ്ണിലേക്ക് തൊഴില്‍ തേടിയെത്തുന്നതിന് എതിരെയുള്ള വികാരത്തിന്റെ പ്രതിഫലനമാണ്.

 

kodungallor

അതിര്‍ത്തി കടക്കാന്‍ കാരണങ്ങള്‍ പലത്

ലോകത്തുള്ള ഇരുനൂറോളം രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ പലതാണ്. യുദ്ധം, ദുരന്തം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെയുള്ള കെടുതികള്‍ വേറെയും. ജനിച്ച് സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുവാന്‍ ആളുകള്‍ ശ്രമിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. സ്വന്തം രാഷ്ട്രീയ ചിന്തയുടെയോ മതവിശ്വാസത്തിന്റെയോ വര്‍ണ്ണത്തിന്റെയോ ഉപജാതിയുടെയോ ലൈംഗിക താല്പര്യങ്ങളുടെയോ പേരില്‍ സ്വരാജ്യത്ത് അക്രമിക്കപ്പെടുന്നവര്‍, അല്ലെങ്കില്‍ ആക്രമണ സാധ്യത ഭയപ്പെടുന്നവര്‍ ലോകത്ത് ഏറെയുണ്ട്. ഇത്തരം ആളുകള്‍ വിവേചനങ്ങള്‍ അധികമില്ലാത്ത നാടുകളിലേക്ക് കുടിയേറാന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ആളുകളെ അഭയം നല്‍കി സ്വീകരിക്കാന്‍ പല രാജ്യങ്ങളും തയ്യാറാകുകയും ചെയ്യും. അടുത്തിടെ ഒരു സൗദി പൗരക്ക് കാനഡ ഇത്തരത്തില്‍ അഭയം നല്‍കിയ വാര്‍ത്ത ഓര്‍ക്കുമല്ലോ. രാഷ്ട്രീയമായോ മതപരമായോ പീഡിപ്പിക്കപ്പെട്ടില്ലെങ്കില്‍ പോലും സ്വന്തം രാജ്യത്ത് യുദ്ധമോ അക്രമമോ ദുരന്തമോ കാരണം ജീവിതം ദുഃസ്സഹമാകുന്നതിനാല്‍ നാടുവിടാന്‍ തീരുമാനിക്കുന്നവരും ലോകത്തുണ്ട്. ഇത്തരത്തില്‍ പ്രത്യേകിച്ചും യുദ്ധത്തിന്റെ സാഹചര്യത്തില്‍ നാടുകടക്കുന്നവരെ സ്വീകരിക്കാന്‍ മറ്റു ചില രാജ്യങ്ങള്‍ ചുരുക്കം സാഹചര്യങ്ങളില്‍ സമ്മതിക്കാറുമുണ്ട്. ബംഗ്ലാദേശ് യുദ്ധക്കാലത്ത് ഒരു കോടിയിലേറെ ആളുകളാണ് അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ അഭയം തേടിയെത്തിയത്. അഫ്ഘാനിസ്ഥാനിലെ യുദ്ധകാലത്ത് പാക്കിസ്ഥാനും ദക്ഷിണ സുഡാനിലെ യുദ്ധകാലത്ത് യുഗാണ്ടയും ഇത്തരത്തില്‍ അനവധി അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയില്‍ യുദ്ധമുണ്ടായപ്പോള്‍ ലക്ഷക്കണക്കിന് സിറിയക്കാരാണ് യൂറോപ്പിലേക്കെത്തിയത്. അതില്‍ ധാരാളം ആളുകള്‍ക്ക് ജര്‍മ്മനി അഭയം നല്‍കി. എന്നാല്‍ യുദ്ധമോ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഇല്ലാത്ത സാഹചര്യത്തില്‍ പോലും സാന്പത്തിക നിലയും ജോലിസാധ്യതയുമുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകള്‍ ശ്രമിക്കാറുണ്ട്. ഇത് കൂടാതെ അതിര്‍ത്തികടക്കാന്‍ വേറൊരു രസകരമായ കാരണം കൂടിയുണ്ട്. അമേരിക്കയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി ഒരു അമേരിക്കന്‍ പൗരത്വം കിട്ടുന്ന നിയമം ഉള്ളതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ പല രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തിപ്പറ്റാന്‍ ശ്രമിക്കും. Birth Tourism എന്നാണ് ഇതിന്റെ പേര്.

അതിര്‍ത്തി കടക്കാനുള്ള കാരണം എന്താണെങ്കിലും പലപ്പോഴും നിയമവിധേയമായി ഇത് ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടാകും. നിയമപരമായി സാധിക്കാതെ വരുമ്പോള്‍ എങ്ങനെയെങ്കിലും അവിടെ എത്താന്‍ ആളുകള്‍ ശ്രമിക്കും. കാരണം പല വികസിത രാജ്യങ്ങളിലും എങ്ങനെയെങ്കിലും എത്തിപ്പറ്റിയാല്‍ ആളുകള്‍ക്ക് അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷ കൊടുക്കാം. അഭയാര്‍ത്ഥി ആയി അംഗീകരിച്ചു കഴിഞ്ഞാല്‍ ആ രാജ്യത്ത് ജീവിതം തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഭരണകൂടം നല്‍കും. അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യാന്‍ വളരെ സമയമെടുക്കും. ആ സമയത്ത് അവരുടെ സംരക്ഷണം അവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അപേക്ഷ തള്ളിയാലും വീണ്ടും അപ്പീല്‍ കൊടുക്കാനും അപേക്ഷ ഫയലില്‍ ഉള്ളിടത്തോളം കാലം അവിടെ ജീവിക്കാനുമുള്ള അവകാശം അവര്‍ക്കുണ്ട്. ഈ സമയത്ത് ഏതെങ്കിലും ചെറിയ ജോലി ചെയ്ത്  ജീവിക്കാനുള്ള സാഹചര്യവുമുണ്ട്. പാരീസിലും റോമിലും പോയിട്ടുള്ളവര്‍ക്ക് ഈഫല്‍ ടവറിന്റെയും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ചുറ്റുവട്ടത്ത് വിവിധ നാട്ടുകാരായ നൂറുകണക്കിന് ആളുകള്‍ ചെറിയ കച്ചവടം ചെയ്തു ജീവിക്കുന്നത് കാണാം. ഇതില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള അഭയാര്‍ത്ഥി അപേക്ഷകരാണ്. അതില്‍ ഏറെ പേരും സാമ്പത്തിക അഭയാര്‍ത്ഥികളാണ്. വളരെ ദുരിതപൂര്‍ണ്ണമാണ് ഇവരുടെ ജീവിതം. പൊളിഞ്ഞു വീഴാറായതിനാല്‍ സര്‍ക്കാര്‍ ആളുകളെ ഒഴിപ്പിച്ചുവിട്ട പഴയ കെട്ടിടങ്ങളില്‍ വെള്ളവും വെളിച്ചവും ഇല്ലാതെ, ചിലപ്പോള്‍ നഗരത്തിന്റെ അതിര്‍ത്തിയിലെ കാടുകളില്‍ ടെന്റ് കെട്ടി, ചിലപ്പോള്‍ ഇവരെ നിയമവിരുദ്ധമായി ജോലിക്ക് വെക്കുന്നവര്‍ വാടകക്കെടുത്തു കൊടുക്കുന്ന സ്ഥലത്ത് ഒക്കെയാണ് ഇവരുടെ താമസം. പല രാജ്യത്തും അവരുടെ തനതായ സാമൂഹ്യസുരക്ഷ ഒന്നും ഇത്തരം അഭ്യര്‍ത്ഥികള്‍ക്കില്ല. എന്തിന് ഭക്ഷ്യസുരക്ഷ പോലുമില്ല. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ഗുണ്ടാത്തലവന്മാര്‍ മുതല്‍ ലൈംഗിക അതിക്രമം വരെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇങ്ങനെയൊക്കെ ഏറെനാള്‍ ഒരുപക്ഷെ, അഞ്ചോ പത്തോ വര്‍ഷക്കാലം കഴിയേണ്ടി വരും. അതിനിടക്ക് സ്വന്തം നാട്ടില്‍ പോകാനും പറ്റില്ല. യൂറോപ്പില്‍ എന്നും ഞാന്‍ കാണുന്ന കാഴ്ചയാണിത്.


എന്നാല്‍ നിയമ വിരുദ്ധമായി ആര്‍ക്കെങ്കിലും കുറച്ചു പണം കൊടുത്ത് അതിര്‍ത്തി കടന്നുപോയവരുടെ ഗ്രാമങ്ങളിലുള്ളവര്‍ കാണുന്ന കഴ്ച വ്യത്യസ്തമാണ്. 'എങ്ങനെയെങ്കിലും' അതിര്‍ത്തി കടന്ന് പോയവര്‍ പണമുണ്ടാക്കുന്നു, അത് വീട്ടിലേക്ക് അയക്കുന്നു, കുറേനാള്‍ കഴിയുന്‌പോള്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം നേടുന്നു, തിരിച്ചുവന്ന് വീട്ടുകാരെ ഒക്കെ കൊണ്ടുപോകുന്നു. ഇത് കാണുന്‌പോള്‍ എങ്ങനെയും നാട് കടക്കണമെന്ന് അവര്‍ക്കും തോന്നുന്നു. ഇവിടെയാണ് മനുഷ്യ കള്ളക്കടത്ത് എന്ന വ്യവസായം ആരംഭിക്കുന്നത്.

ആഗോള ക്രിമിനല്‍ ശൃംഖല

ഓരോ വര്‍ഷവും സഹസ്രകോടികളുടെ വരവുള്ള ആഗോള ക്രിമിനല്‍ വ്യവസായമാണ് മനുഷ്യരെ നിയമവിരുദ്ധമായി അതിര്‍ത്തി കടത്തുക എന്നത്. ഇവരെല്ലാം പരസ്പരം ബന്ധിതമല്ലെങ്കിലും ഓരോ നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് ആളുകളെ നിയമവിരുദ്ധമായി എത്തിക്കുന്നതിന് പലതരം ആളുകള്‍ കൂട്ടായി ശ്രമിച്ചാലേ സാധിക്കൂ.


പ്രാദേശിക ഏജന്റുമാര്‍

ആളുകളെ വികസിത രാജ്യത്തെ ജോലിയും പൗരത്വവും എന്ന സ്വപ്നം കാട്ടി മയക്കുന്ന ലോക്കല്‍ ഏജന്റുമാരാണ് ഒന്നാമത്തെ കണ്ണി. നമ്മുടെ നാട്ടിലെ വിവിധ ഏജന്റുമാരെ പോലെത്തന്നെ. ഏതു നാട്ടിലേക്കാണ് പോകേണ്ടത് എന്നതനുസരിച്ച് ആയിരം മുതല്‍ പതിനായിരം ഡോളര്‍ വരെ ഇവര്‍ ആളുകളില്‍ നിന്ന് വാങ്ങും. വിദേശത്തേക്കുള്ള യാത്ര എളുപ്പമാണെന്നും അവിടെയെത്തിയാല്‍ ജോലിയും പൗരത്വവും എളുപ്പത്തില്‍ ലഭ്യമാണെന്നും ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലാണ് ഇവരുടെ പ്രധാന സ്‌കില്‍. സരസമായി സംസാരിച്ച് ആളുകളെ വലയില്‍ വീഴ്ത്താന്‍ മിടുക്കരാണിവര്‍. 


സുരക്ഷാ ഭവനങ്ങള്‍ 

വിദേശത്തേക്കു കടത്താന്‍ ഒരു കൂട്ടം ആളുകളോട് പറഞ്ഞ് പണം പിരിച്ചാല്‍ പിന്നെ അവരെ ഒരുമിച്ചുകൂട്ടി പാര്‍പ്പിക്കുന്ന സ്ഥലങ്ങളാണ് സുരക്ഷാ ഭവനങ്ങള്‍ അഥവാ 'safe houses'. ഇത് നടത്തുന്നത് ഏജന്റുമാര്‍ നേരിട്ട് ആയിക്കൊള്ളണമെന്നില്ല. എല്ലാത്തരം മനുഷ്യക്കടത്തിനും സേഫ് ഹൌസ് ഉണ്ടായിരിക്കണമെന്നുമില്ല.


വിമാനം മുതല്‍ പെട്രോള്‍ ടാങ്ക് വരെ

വിദേശത്ത് തൊഴിലും പൗരത്വവും ലഭ്യമാക്കിക്കൊടുക്കുക എന്ന പ്രലോഭനത്തില്‍ വീഴിച്ച് ഒരാളെ അതിര്‍ത്തി കടത്തുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. യഥാര്‍ത്ഥ ലക്ഷ്യം കുടിയേറ്റമാണെങ്കിലും സന്ദര്‍ശക വിസയിലോ തീര്‍ത്ഥാടക വിസയിലോ സ്റ്റുഡന്റ് വിസയിലോ തീര്‍ത്തും നിയമവിധേയമായി നാടുകടത്തുക എന്നതാണ് ഒന്നാമത്തെ രീതി. ഇതിന് ചിലവ് വളരെ കൂടുതലായതിനാല്‍ റിസ്‌ക് കൂടുതലും ചിലവ് കുറഞ്ഞതുമായ മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്.


ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് പറന്നുയരുന്ന വിമാനങ്ങളുടെ വീല്‍ കേജിന് ഉള്ളില്‍ പോലും ഇരുന്ന് യൂറോപ്പിലെത്താന്‍ ആളുകള്‍ ശ്രമിച്ച സാഹചര്യം ഉണ്ട്. ടേക്ക് ഓഫ് കഴിഞ്ഞു വിമാനത്തിന്റെ ചക്രങ്ങള്‍ അകത്തേക്കെടുക്കുമ്പോള്‍ ഇവര്‍ ഞെരിഞ്ഞു മരിക്കും, പിന്നെ വിമാനം ലാന്‍ഡ് ചെയ്യാനായി ചക്രങ്ങള്‍ പുറത്തു വരുമ്പോള്‍ ശവശരീരം പുറത്തു ചാടും. ഇംഗ്ലണ്ടിലേക്ക് വരുന്ന ശീതികരിച്ച ട്രക്കുകള്‍ക്കുള്ളില്‍, ജര്‍മ്മനിയിലേക്ക് വരുന്ന ട്രക്കുകളുടെ ഡമ്മി ഡീസല്‍ ടാങ്കുകളില്‍ ഒക്കെ ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാറുണ്ട്. ശ്രമം വിഫലമായി ആളുകള്‍ മരിക്കുമ്പോള്‍ ആണ് ഈ വിവരങ്ങള്‍ പുറത്താവുന്നത്. (2000 ല്‍ ഇംഗ്ലണ്ടില്‍ 40 പേരും 2017 ല്‍ ജര്‍മ്മനിയില്‍ 71 പേരും ശീതികരിച്ച ട്രക്കിനകത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ മരിച്ചു പോയി).


വായിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് മുനമ്പത്തു നിന്ന് സംഭവിച്ചു എന്നുപറയുന്നത് ബോട്ടില്‍ ആളുകളെ കയറ്റി മറ്റു രാജ്യത്ത് എത്തിക്കുന്ന രീതിയാണ്. കാലാകാലമായി ലോകത്തു സംഭവിക്കുന്നതാണ്. സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും മെഡിറ്ററേനിയന്‍ വഴി ആയിരക്കണക്കിന് ബോട്ടുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇങ്ങനെ യൂറോപ്പില്‍ എത്തിയത്. വിയറ്റ്‌നാമില്‍ നിന്നും ആസ്‌ട്രേലിയയിലേക്കും ക്യൂബയില്‍ നിന്ന് അമേരിക്കയിലേക്കും ഇത്തരത്തില്‍ ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കണ്ണില്‍ ചോരയില്ലാത്ത അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളാണ് ഇത്തരം നിയമവിരുദ്ധമായ മനുഷ്യ കള്ളക്കടത്ത് നടത്തുന്ന ബോട്ടുകള്‍ നിയന്ത്രിക്കുന്നത്. യാത്രക്കിടക്ക് എന്തെങ്കിലും അസുഖമുണ്ടായാല്‍ അതിന് യാതൊരു ചികിത്സയും കിട്ടില്ല എന്നതോ പോകട്ടെ, വേണ്ടത്ര ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാറില്ല. സാനിട്ടറി സൗകര്യങ്ങള്‍ പരിമിതമായിരിക്കും. പകര്‍ച്ചവ്യാധികള്‍ ഏറെയുണ്ടാകും. മരിച്ചാലോ മൃതപ്രായരായാലോ ആളുകളെ കടലിലെടുത്തിടാന്‍ പോലും ഇവര്‍ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകള്‍ റെയ്ഡ് ചെയ്താല്‍ ആളുകളെ കടലില്‍ ഉപേക്ഷിക്കാനോ ബോട്ട് തന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാനോ അവര്‍ മടിക്കാറില്ല. ഇത്തരം ബോട്ടുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ലൈംഗിക ആക്രമണവും അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ അക്രമവും സര്‍വ്വ സാധാരണമാണ്. ഈ ദുരിതമൊന്നും നാലായിരവും അയ്യായിരവും ഡോളര്‍ വാങ്ങുന്ന ഏജന്റുമാര്‍ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല.

boat

മറുകര അടുക്കുമ്പോള്‍

 ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ എത്തിപ്പറ്റുകയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം എന്നു പറഞ്ഞല്ലോ. ഇങ്ങനെ അനവധി ആളുകള്‍ എത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഈ രാജ്യങ്ങള്‍ക്കും അറിയാം. ഇങ്ങനെ നിയമവിരുദ്ധമായി അതിര്‍ത്തികടക്കാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തുക, പറ്റുന്‌പോളൊക്കെ കരയിലെത്തിക്കാതെ തിരിച്ചയക്കുക, കരയില്‍ എത്തിയാല്‍ തന്നെ പ്രധാന കരയില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഏറ്റവും ദൂരെ പാര്‍പ്പിക്കുക, ഇതൊക്കെയാണ് വികസിതരാജ്യങ്ങള്‍ ഇതിനെതിരെ ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി മാത്രം ഉപഗ്രഹം തൊട്ട് വിമാനം വരെ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം അവര്‍ക്കുണ്ട്. ബോട്ട് വഴി നടത്തുന്ന പട്രോളുകളും. എന്നാലും ആയിരങ്ങള്‍ ഇപ്പോഴും കടല്‍ കടന്നെത്തുന്നു. 

ലോകത്തിലുള്ള എല്ലാവരും ഒരുകാലത്ത് അല്ലെങ്കില്‍ മറ്റൊരു കാലത്ത് ഇതുപോലെ അഭയാര്‍ത്ഥികളായിരുന്നുവെന്നും അതുകൊണ്ടുതന്നെ പുതിയതായി വരുന്നവരെ മാനുഷിക പരിഗണനയോടെ കാണണമെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, സാമ്പത്തിക അസമത്വങ്ങള്‍ കാരണം നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത് വികസിതരാജ്യങ്ങളുടെ സാമൂഹ്യ സുരക്ഷയെയും സാമ്പത്തികവ്യവസ്ഥയെയും ബാധിക്കുമെന്ന് മറുകൂട്ടര്‍ വാദിക്കുന്നു. മിക്കവാറും വികസിതരാജ്യങ്ങളില്‍ ഒരു വലിയ തിരഞ്ഞെടുപ്പു വിഷയമാണിത്.

എവിടെയാണ് അഭയം ലഭിക്കുന്നത്?

കടല്‍ കടന്നോ കര കടന്നോ എത്തുന്ന അഭയാര്‍ത്ഥികള്‍ ആദ്യം ഏതു രാജ്യത്ത് എത്തുന്നുവോ അവിടെ അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. അതേസമയം അഭയാര്‍ത്ഥികളുടെ ലക്ഷ്യം അങ്ങനെ ആയിരിക്കണമെന്നില്ല. സിറിയയില്‍ നിന്നും ടര്‍ക്കിയിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളുടെ ലക്ഷ്യം ടര്‍ക്കിയിലെ അഭയമല്ല, ജര്‍മ്മനിയിലെയാണ്. ലിബിയയില്‍ നിന്നും കടല്‍കടന്ന് ഇറ്റലിയില്‍ എത്തുന്നവരുടെ ലക്ഷ്യം ഫ്രാന്‍സും ഇംഗ്ലണ്ടുമാണ്.


ശ്രീലങ്കയില്‍ നിന്നും കടല്‍ വഴി പോകുന്നവര്‍ സാധാരണ ലക്ഷ്യം വെക്കുന്നത് ആസ്‌ട്രേലിയയാണ്. ആഫ്രിക്കയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും കിഴക്കന്‍ ഏഷ്യയില്‍ നിന്നും ഒക്കെ ഏറെ ആളുകള്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ട്. ഓരോ വര്‍ഷവും ആയിരങ്ങള്‍ ആണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി കടല്‍ വഴി ആസ്ട്രേലിയയില്‍ എത്തുന്നത് (illegal maritime arrivals). നൂറുകണക്കിന് ആളുകള്‍ ഈ യാത്രയില്‍ മരിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ കുറക്കാം എന്നതാണ് അവിടുത്തെ വലിയൊരു ചര്‍ച്ചാ വിഷയം.


2012 ല്‍ ആസ്ട്രേലിയയില്‍ അധികാരത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമബന്ധിതമായ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുള്ള ഒന്നായിരുന്നു. ബോട്ട് വഴി ആസ്ട്രേലിയയില്‍ എത്തുന്നവരെ നിയന്ത്രിക്കാന്‍ അവര്‍ ഒരു എളുപ്പവഴി കണ്ടെത്തി. ആസ്‌ട്രേലിയക്ക് മുകളില്‍ പാപ്പുവ ന്യൂഗിനി എന്നൊരു രാജ്യമുണ്ട്. അധികം സാമ്പത്തിക വളര്‍ച്ചയൊന്നും ഇല്ലെന്നു മാത്രമല്ല, അക്രമവും കൊതുകും പകര്‍ച്ചവ്യാധികളും ഏറെയുള്ള സ്ഥലവുമാണ്. ഈ രാജ്യത്തെ ഒരു ദ്വീപ് (മനുസ്) ആസ്‌ട്രേലിയക്കാര്‍ പാട്ടത്തിനെടുത്തു. അതിനുശേഷം കടലില്‍ വെച്ച് ഏതെങ്കിലും ബോട്ട് ആസ്‌ട്രേലിയയുടെ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ ആ ബോട്ടിനെ ഈ ദ്വീപിലേക്ക് നയിക്കും. അവിടെ ഒരു തുറന്ന ജയില്‍ പോലുള്ളിടത്ത് അഭയാര്‍ത്ഥികളെ പാര്‍പ്പിക്കും. ചൂടും കൊതുകും പകര്‍ച്ചവ്യാധികളും പോരാത്തതിന് ക്രൂരന്മാരായിരുന്നു അവിടുത്തെ ക്യാമ്പിന്റെ കാവല്‍ക്കാര്‍. ഈ ക്യാംപില്‍ എത്തുന്നവരുടെ അഭയാര്‍ത്ഥി അപേക്ഷ പ്രോസസ് ചെയ്യും. പക്ഷെ അഭയം കിട്ടിയാല്‍ അവര്‍ക്ക് ലഭിക്കുന്നത് പാപുവയിലെ പൗരത്വമാണ്. അതിനായല്ലല്ലോ ജീവന്‍ പണയംവെച്ച് ആളുകള്‍ കടല്‍ കടന്നുവന്നത്. ക്യാമ്പില്‍ എത്തിയവര്‍ പ്രതിഷേധിച്ചു, അനവധി ആളുകള്‍ കൊല്ലപ്പെട്ടു, ഏറെ പേര്‍ ആത്മഹത്യ ചെയ്തു. ക്യാമ്പിലെ സാഹചര്യത്തിന്റെ കഥ ലോകത്ത് പരന്നപ്പോള്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം കുറക്കാന്‍ ഇത് സഹായിച്ചുവെങ്കിലും ആസ്ട്രേലിയയിലും പാപുവയിലും ഒക്കെത്തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദിച്ചു. ഇപ്പോള്‍ ആ കേന്ദ്രം അടച്ചുപൂട്ടി.


ഇതുപോലൊരു സാഹചര്യമാണ് യൂറോപ്പിലേക്ക് വരുന്നവര്‍ നേരിടുന്നതും. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ലംപേഡുസ. ഇറ്റലിയുടെ ഭാഗമാണിത്. വടക്കേ ആഫ്രിക്കയില്‍ നിന്നും113 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇതിലേക്ക്. എങ്ങനെയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാല്‍ യൂറോപ്പില്‍ എത്തിയതായി കണക്കാക്കും. അതോടെ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ സംരക്ഷണങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. അതേസമയം ഇത്രമാത്രം അഭയാര്‍ത്ഥികളെ താങ്ങാനുള്ള സാമ്പത്തികശേഷി ഇറ്റലിക്കില്ലാത്തതിനാല്‍ മധ്യധരണ്യാഴിയില്‍ യൂറോപ്യന്‍ യൂണിയനിലെ അനവധി രാജ്യങ്ങള്‍ ഒരുമിച്ച് നാവിക പെട്രോള്‍ നടത്തുന്നുണ്ട്. അഭയാര്‍ത്ഥി ബോട്ടുകള്‍ കണ്ടാല്‍ അവയെ സിറിയയിലേക്കും നോര്‍ത്ത് ആഫ്രിക്കയിലേക്കും ഒക്കെ തിരിച്ചയക്കുന്നുണ്ട്. പലപ്പോഴും നാവികസേനയെ കാണുമ്പോള്‍ കള്ളക്കടത്തുകാര്‍ ആളുകളോട് കടലില്‍ ചാടാന്‍ പറയും. അങ്ങനെ ആയിരങ്ങളാണ് വര്‍ഷാവര്‍ഷം മധ്യധരണ്യാഴിയില്‍ മുങ്ങിമരിക്കുന്നത്.

human trafficking

ഇത്രയൊക്കെ ദുരിതങ്ങള്‍ സഹിച്ച് ഓസ്ട്രേലിയയിലും യൂറോപ്പിലുമൊക്കെ എത്തിക്കഴിഞ്ഞാല്‍ അവരെ സഹായിക്കാന്‍ പലതരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇവര്‍ സാധാരണഗതിയില്‍ ക്രിമിനല്‍ സംഘങ്ങളുടെ ഭാഗമല്ലെന്നു മാത്രമല്ല, ബന്ധുക്കളും മനുഷ്യസ്‌നേഹികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒക്കെയാണ്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുന്‍കാലത്ത് കടല്‍ കടന്നു വന്നവര്‍ തന്നെയാണ്. ശ്രീലങ്കയില്‍ നിന്നും ഏറെ ആളുകള്‍ കടല്‍ കടക്കാനുള്ള കാരണവും ഇതാണ്. 1980 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം നിലനിന്ന കാലത്ത് കടലുകടന്ന് വിദേശത്തെത്തി പച്ചപിടിച്ച ധാരാളം ശ്രീലങ്കക്കാര്‍ ഓസ്ട്രേലിയയിലും യൂറോപ്പിലുമുണ്ട്. കടല്‍ കടക്കാന്‍ ശ്രമിക്കുന്ന മിക്കവാറും പേരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവിടെയുണ്ടാകും. എങ്ങനെയെങ്കിലും കടല്‍ കടന്ന് അവിടെയെത്തിയാല്‍ താല്‍ക്കാലിക അഭയവും ഭക്ഷണവും ചെറുതരം ജോലിയും അവര്‍ തരമാക്കിക്കൊടുക്കും.

 ജനീവയില്‍ വീട് വൃത്തിയാക്കുന്നതിനും ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോകാനും നിയമവിധേയമായി ചെയ്യുന്നതിനേക്കാള്‍ നാലിലൊന്ന് ചെലവില്‍ ചെയ്യുന്ന അനധികൃത സംവിധാനങ്ങളുണ്ട്. ഇതില്‍ പലരും ശ്രീലങ്കക്കാരാണ്. ഇതേ തരം സംവിധാനങ്ങള്‍ ഓസ്ട്രേലിയയിലും ഒരു പക്ഷെ ഉണ്ടായിരിക്കും.

കേരളത്തില്‍ നിന്നും ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ അധികം ഇല്ല എന്ന് പറഞ്ഞല്ലോ. പക്ഷെ യൂറോപ്പില്‍ പലയിടത്തും ഇത്തരത്തില്‍ എത്തിപ്പറ്റിയ മലയാളികളെ ഞാന്‍ കണ്ടിട്ടുണ്ട്. മിക്കവാറും പേര്‍ സ്റ്റുഡന്റ് വിസയിലോ സന്ദര്‍ശക വിസയിലോ വന്നതിന് ശേഷം തൊഴില്‍ വിസ സമ്പാദിക്കാന്‍ ശ്രമിക്കുന്നവരാണ്. മുന്‍പ് പറഞ്ഞ പോലെ ഏറെ കഷ്ടമാണ് ഇവരുടെ കാര്യം. 'എങ്ങനെയെങ്കിലും' യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നവരെ ഞാന്‍ നിരുത്സാഹപ്പെടുത്താറുണ്ട്.

എന്നിട്ടും ലോകത്തെമ്പാടുനിന്നും ഓരോ ദിവസവും ആയിരങ്ങള്‍ ഇതിനു ശ്രമിക്കുന്നത് നമ്മള്‍ ജീവിക്കുന്ന അസമത്വ ലോകത്തിന്റെ പ്രതിഫലനമാണ്. സ്വന്തം നാടുപേക്ഷിച്ച് ട്രക്കിലും കപ്പലിലും മാത്രമല്ല വിമാനത്തിന്റെ വീല്‍ കേജിലും ഫ്രീസറിനകത്തും ഒക്കെ കയറി വാഗ്ദത്ത ഭൂമിയിലേക്ക് പോകുന്നവരോട് എനിക്ക് അനുകമ്പ മാത്രമേ ഉള്ളൂ. ആ ശ്രമത്തില്‍ മരിക്കുന്ന ഓരോ ആളുകളുടെ കഥയും എന്നെ വിഷമിപ്പിക്കുന്നു. ഇന്റര്‍നെറ്റ് പോലെ, വാട്‌സ് ആപ്പ് പോലെ, യൂബര്‍ പോലെ മനുഷ്യനും അതിര്‍ത്തികളില്ലാതെ പറന്നുനടക്കാന്‍ പറ്റുന്ന ഒരു ലോകം തന്നെയാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി.

content highlights: Murali Thummarukudi on Human Trafficking, Munambam trafficking

 

PRINT
EMAIL
COMMENT

 

Related Articles

കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നത് ആയിരത്തിലധികം പേര്‍- മുരളി തുമ്മാരുകുടി
Social |
Videos |
കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കം;മുനമ്പം കൊലപാതകക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍
Health |
ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം പണയം വച്ച് സംരക്ഷിക്കുന്നതാണ് നമ്മുടെ ആരോഗ്യം
Health |
കൊറോണക്കാലത്ത് വിമാനയാത്ര ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടി പറയുന്നു
 
  • Tags :
    • Munambam
    • Munambam Human Trafficking
    • Murali Thummarukudi
    • Murali Thummarukudy
More from this section
Dr A SanthoshKumar
'എത്രപേര്‍ക്ക് കോവിഡ് വന്നുവെന്ന് കണക്കാക്കലല്ല നമ്മുടെ ജോലി, ശ്രദ്ധിച്ചത് മരണം കുറയ്ക്കാന്‍'
farmers protest
നീറിപ്പുകഞ്ഞ് ഗാസിപുര്‍ | രണ്ട് രാത്രിയും ഒരു പകലും സംഭവിച്ചതെന്ത്‌
perumal
'ഈ ആത്മഹത്യ എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പൊരുതുന്ന കര്‍ഷകര്‍ക്ക് വേണ്ടി'
social issue
കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ ഇടങ്ങൾ വേണം, ആൺകുട്ടികൾക്കും വേണം കരുതൽ| പ്രതികരണങ്ങൾ
haritha, dishonour killing
അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെ ഉണ്ടാകും- ഹരിത
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.