കോഴിക്കോട് : പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതടക്കമുള്ള പരിസ്ഥിതി മലിനീകരണം തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് എന്‍ഫോഴ്‌സ്‌മെന്റ് അധികാരം നല്‍കണമെന്ന ആവശ്യവുമായി കേരളത്തിലെ യുവജനങ്ങള്‍.  ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും യുവജനങ്ങള്‍ ആവശ്യപ്പെട്ടു. 

മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോയ്ക്കായുള്ള സര്‍വ്വേയില്‍ പങ്കെടുത്തുകൊണ്ടാണ് യുവജനങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. 66.9 ശതമാനം ആളുകള്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അതോടൊപ്പം തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് എന്‍ഫോഴ്‌സ്‌മെന്റ് അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

23.5 ശതമാനം പേര്‍ കടുത്ത ശിക്ഷ മാത്രം മതി എന്ന അഭിപ്രായം ഉയര്‍ത്തിയവരാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ന്യൂസ്, മാതൃഭൂമി ദിനപത്രം, മാതൃഭൂമി ഡോട്ട് കോം, ക്ലബ്ബ് എഫ്.എം. എന്നിവ ചേര്‍ന്നാണ്‌ യുവാക്കളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. യുവതീ യുവാക്കള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.  

യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി നിയമം, ആരോഗ്യം- സാമൂഹിക ക്ഷേമം, സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്. 

കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം.

content highlights: Mathrubhumi youth manifesto response on environmental issues