'ഈ ആത്മഹത്യ എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പൊരുതുന്ന കര്‍ഷകര്‍ക്ക് വേണ്ടി'


കെ. അനൂപ് ദാസ് | മാതൃഭൂമി ന്യൂസ്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചെന്നൈയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു.

perumal
പെരുമാള്‍

ചെന്നൈ: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് എഴുതിവെച്ച് ചെന്നൈയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. അശോക് നഗര്‍ സ്വദേശിയായ പെരുമാള്‍ (72) ആണ് തൂങ്ങി മരിച്ചത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആത്മഹത്യയെന്നെഴുതിയ കുറിപ്പ് പെരുമാളിന്റെ മുറിയിൽ നിന്ന് കണ്ടെത്തി.

ഒരു പേജില്‍ മുഴുവനായും കര്‍ഷകരെ ബാധിക്കുന്ന പ്രശ്നത്തെ വിവരിക്കുന്നുണ്ട് പെരുമാള്‍. "ഈ ആത്മഹത്യ എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പൊരുതുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ് എന്ന് എഴുതിക്കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കര്‍ഷകരുടെ അവസ്ഥ വളരെ മോശമാണ്. അവര്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും നിരന്തരം നേരിടുന്നു. കടംവാങ്ങിയ പണം തിരിച്ച് നല്‍കാന്‍ കഴിയാതെ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈ നാട്ടിലെ അറുപത് ശതമാനം കൃഷിയിടവും പല മാഫിയകള്‍ സ്വന്തമാക്കി. 40 ശതമാനം മാത്രമേ ഇപ്പോള്‍ കര്‍ഷകരുടെ കയ്യിലുള്ളു. ഇനിയെങ്കിലും കര്‍ഷകരുടെ നല്ലത് കരുതി അവരെ സഹായിക്കണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ദുരിതമാണ്. അതുകൊണ്ടാണ് കൊടും മഞ്ഞിലും മഴയിലും സമരം നടക്കുന്നത്. തണുപ്പ് താങ്ങാതെ അറുപതിലേറെപ്പേര്‍ രക്തസാക്ഷികളായി. ഈ സമരം കഴിയുമ്പോഴേക്ക് എത്രപേര്‍ മരിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഭയക്കുന്നു. എത്രയോ പേര്‍ ഭാഷയ്ക്കും ദേശത്തിനും വേണ്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഞാന്‍ കര്‍ഷകര്‍ക്ക് വേണ്ടി ആത്മഹത്യ ചെയ്യുന്നു", എന്ന് പെരുമാള്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതി.

"ഉറപ്പായും കര്‍ഷകര്‍ക്ക് നീതി ലഭിക്കും. ഈ നിയമം കൊണ്ട് കര്‍ഷകര്‍ക്ക് പ്രശ്നമുണ്ട് എന്ന് ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും മനസ്സിലാക്കി. 10 ശതമാനം പേര്‍ അങ്ങനയല്ല എന്ന് പറയുന്നു. ദയവായി കര്‍ഷകരെ സംരക്ഷിക്കണം. ഈ നിയമത്തെ പിന്‍വലിച്ചാല്‍ സര്‍ക്കാരിനും കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകര്‍ക്കും നഷ്ടമില്ല. മുന്‍പുള്ളപോലെ തന്നെ ആകണം. എന്റെ മനസ്സിലുള്ളത് ഈ കത്തിലൂടെ അറിയിക്കുന്നു. ഈ കത്ത് കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എന്നോട് ക്ഷമിക്കണം", എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഡല്‍ഹിയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് തമിഴ്നാട്ടില്‍ വ്യാപകമായി സമരം നടക്കുന്നുണ്ടെങ്കിലും ആത്മഹത്യ ആദ്യമാണ്. കൂലിപ്പണിക്കാരനാണ് പെരുമാള്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: Man commits suicide in tamilnadu in solidarity with Farmer's Protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented