ഇത്രയും വലിയ നിരീക്ഷണക്കുടയുടെ കീഴില്‍ വളരുന്ന ഏതു കുഞ്ഞും വളഞ്ഞേ വളരൂ- മൈത്രേയന്‍


സോഷ്യൽ ഡെസ്ക്

മൈത്രേയൻ

കേരളത്തിലെ ചില സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടുന്നതിനും ഇടപഴകുന്നതിനും നിയന്ത്രണം കൊണ്ടുവന്ന വിഷയത്തിൽ സാമൂഹിക നിരീക്ഷൻ മൈത്രേയന്റെ പ്രതികരണം.

"സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യന്‍ ഭരണഘടനയ്ക്കനുസൃതമായി ഇന്ത്യന്‍ പൗരനെ നിര്‍മ്മിക്കേണ്ടുന്ന നമ്മുടെ വിദ്യാഭ്യാസ സംവിധാനം, അത് സാധിച്ചു തന്നില്ല എന്നു മാത്രമല്ല ഇവിടെ സംഭവിച്ചത്. മറിച്ച് ജാതിവിവേചനം, മതവിവേചനം, വര്‍ഗ്ഗ-വംശ വിവേചനങ്ങള്‍ക്കൊപ്പം ലിംഗവിവേചനം കൂടി നമ്മുടെ ഉള്ളില്‍ കുത്തിനിറച്ചു എന്ന ദുരന്തമാണ് ഇവിടെ കാണുന്നത്. അടിയന്തരമായി ഒരു ജനതയെന്ന നിലയില്‍ ഇടപെട്ട് സര്‍ക്കാര്‍ ശ്രദ്ധ ഇതില്‍ കൊണ്ടുവരേണ്ടതാണ്.

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. പരസ്പരം അറിഞ്ഞു വളരേണ്ട കുഞ്ഞുങ്ങള്‍ പരസ്പരം വെറുക്കാനും സംശയത്തോടെ നോക്കാനും ഒരിക്കലും ഇണങ്ങാതിരിക്കാനും നാം അവരെ പരിശീലിപ്പിക്കുന്ന ഒരു സംഭവമായി 'ആധുനിക' വിദ്യാഭ്യാസം അധഃപതിച്ചിരിക്കുന്നു. മറ്റു മേഖലകളില്‍ നാം മുന്നേറുമ്പോഴും, സ്ത്രീ-പുരുഷ ബന്ധത്തിലെ ഈ വലിയ വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നതിന് വിദ്യാഭ്യാസം കാരണമായി മാറുന്നു. ആക്രമണകാരികളായ വളരെയധികം പുരുഷന്മാരെ സൃഷ്ടിച്ചെടുക്കുന്നതില്‍ അത് വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരാട്ടുകൊണ്ട് പ്രതിരോധം സൃഷ്ടിച്ച് പുരുഷന്മാരെ ചെറുത്തിരുന്ന സ്ത്രീകള്‍ക്ക് ഇന്ന് അടിതട പഠിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. മുട്ടിനു മുട്ടിനു കൂണുകള്‍ പോലെ കൗണ്‍സിലിംഗ് സെന്ററുകള്‍ പൊട്ടിമുളച്ച് വളരാന്‍ അത് ഇടയാക്കിയിരിക്കുന്നു. മനോരോഗ ചികിത്സ വേണ്ടാത്ത ഒരാളും ഇവിടെ ഇല്ലാതായിരിക്കുന്നു. എന്തൊരു ദുരന്തമാണ്. ഇത്രയും വലിയ നിരീക്ഷണക്കുടയുടെ കീഴില്‍ വളരുന്ന ഏതു കുഞ്ഞും വളഞ്ഞേ വളരൂ. മയക്കുമരുന്നുകളില്‍ അഭയം തേടുക ഒരു സ്വാഭാവിക പ്രവൃത്തിയായി ഇക്കാരണം കൊണ്ട് അവര്‍ മാറും.

നമ്മുടെ കുഞ്ഞുങ്ങള്‍ 'എന്തേ ഇങ്ങനെ' എന്ന് അത്ഭുതം കൂറേണ്ട ഒരാവശ്യവും ഇനി നമുക്കില്ല. ഇങ്ങനെയാകാതെ അവര്‍ക്ക് മറ്റെന്തു വഴി?! ജനപ്രതിനിധികളെ പോലെ ഇണകളെ തിരഞ്ഞെടുക്കേണ്ട ഈ കാലഘട്ടത്തില്‍ പരസ്പരം സംശയത്തോടെ നോക്കാനും ഒരിക്കലും പരസ്പരം അറിയാനും ഇടവരാത്ത തരത്തില്‍ കൂട്ടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന ഈ കുഞ്ഞുങ്ങള്‍ ഭാവിയില്‍ എല്ലാത്തരം മനോരോഗത്തിനും ആക്രമണത്തിനും കാരണഭൂതരായി മാറും എന്ന് മനസ്സിലാക്കണം. ഇതിനൊരു അറുതി വന്നേ മതിയാകൂ. കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി മാത്രം കണ്ടു വളര്‍ത്താനും ലൈംഗികമായ അറിവ് അവര്‍ക്ക് നല്‍കി പരസ്പരം ബഹുമാനപൂര്‍വ്വം പെരുമാറി വളരാനും നാം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു വഴിയും നമ്മുടെ മുന്നിലില്ല".

Also Read

അന്വേഷണം നടത്തി നടപടി സ്വീകരിക്കും; മാതൃഭൂമി ...

വരും തലമുറ അർഹിക്കുന്ന അധ്യാപിക, റാണി ടീച്ചറെ ...

ആണുംപെണ്ണുംമിണ്ടിയാലെന്താ

'ഞങ്ങളുടെ സ്‌കൂളിൽ ആൺ-പെൺ കുട്ടികൾ‍ ഇടകലർന്നാണ് ...

ആണും പെണ്ണും തമ്മിൽ മിണ്ടരുതെന്ന ചിന്ത ...

ആണും പെണ്ണും മിണ്ടിയാൽ....! വിദ്യാലയങ്ങളിൽ ...

വനിതാ അധ്യാപകര്‍ക്ക് കോട്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ മിണ്ടാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട സ്‌കൂളില്‍ നിന്ന് അധ്യാപികയായ റാണി രാജിവെക്കുന്നത്. ഈ വാര്‍ത്ത മാതൃഭൂമി ഡോട്ട്‌ കോമാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ആണ്‍-പെണ്‍ ഇടപഴകലുകള്‍ തടയുന്ന തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്.

Content Highlights: Maitreyan, seperate corridor and interaction ban for girs and boys,ആണുംപെണ്ണുംണ്ടിയാലെന്താ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented