കൂലി വൈകുന്നു, നിയന്ത്രണങ്ങളിൽ താളംതെറ്റി തൊഴിലുറപ്പ്


Caption

വടകര: ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികളിൽ കൂടുതൽ പാടില്ലെന്ന നിയന്ത്രണം തൊഴിലുറപ്പ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. ആവശ്യപ്പെടുന്ന എല്ലാവർക്കും തൊഴിൽ നൽകണമെന്നാണ് തൊഴിലുറപ്പ് ചട്ടം. നിയന്ത്രണത്തെത്തുടർന്ന് കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കാൻ പ്രയാസമുള്ളതിനാൽ ഉള്ള പ്രവൃത്തിയിൽത്തന്നെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ ഇത് പാലിക്കുന്നത്. ഇതോടെ ദൂരെയുള്ള വാർഡുകളിൽവരെ തൊഴിലെടുക്കേണ്ട സാഹചര്യം സംജാതമായി. തൊഴിലാളികൾ ഇതിനോട് വിമുഖത കാണിക്കുന്നതാണ് ഒരു പ്രശ്നം. ഇതോടെ അവധി എടുക്കുന്നവരുടെ എണ്ണം കൂടി.

നേരത്തേ ഒരു മസ്റ്റ്റോളിൽ പരമാവധി 50 തൊഴിലാളികളെ വരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പ്രവൃത്തികളുടെ എണ്ണം കുറച്ചതോടെ ഒരു മസ്റ്റ്റോളിൽത്തന്നെ 200 പേരെവരെ ഉൾക്കൊള്ളിക്കാൻ നിർദേശമുണ്ട്. ഇതും പ്രവൃത്തിയുടെ താളം തെറ്റിക്കുന്നതായ പരാതിയുണ്ട്. പൊതുവെ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തം വാർഡിലും പരിസരത്തും ജോലിചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

എല്ലാവർക്കും തൊഴിൽ നൽകാൻ സാധിക്കുന്നില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള അപേക്ഷപ്രകാരം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർക്ക് പുതിയ പ്രവൃത്തിക്ക് അനുമതി നൽകാമെന്ന് നിർദേശമുണ്ടായിരുന്നു. ഈ രീതിയിൽ അപേക്ഷകൾ വരുന്നുണ്ടെങ്കിലും പഴയതുപോലെ പ്രവൃത്തികൾ അനുവദിക്കാൻ കഴിയില്ല.

കൂലി വൈകുന്നതും പ്രശ്‌നം

ഒരു പ്രവൃത്തി കഴിഞ്ഞ് അതിന്റെ കൂലിയും സാധനസാമഗ്രികളുടെ വിലയും പൂർണമായും നൽകി ബോർഡ് വെച്ചാൽ മാത്രമേ ആ പ്രവൃത്തി രേഖയിൽ പൂർത്തിയായതായി കണക്കാക്കൂ. കൂലി കിട്ടിയില്ലെങ്കിൽ ആ പ്രവൃത്തിയും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ കൂട്ടത്തിൽവരും. ഇത്തരത്തിൽ കുറെ പ്രവൃത്തികൾ പല പഞ്ചായത്തുകളിലുമുണ്ട്.

ഫലത്തിൽ ശരിക്കും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വളരെ കുറച്ചേ ഉണ്ടാകൂ. കൃത്യസമയത്ത് കൂലിയും മറ്റും കിട്ടിയാൽ മാത്രമേ പുതിയ പ്രവൃത്തി തുടങ്ങാൻ കഴിയൂ. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എല്ലാ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിരുന്നു.

ജില്ലയിൽ കുടിശ്ശിക 27.89 കോടിരൂപ

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി, സാധനസാമഗ്രികൾ എന്നീ ഇനങ്ങളിൽ ജില്ലയിൽ ഇതുവരെ കൊടുക്കാനുള്ളത് 27.89 കോടി രൂപ. ഇതിൽ 17.14 കോടി രൂപ 2021- 22 വർഷത്തെയാണ്. ഈവർഷം ഇതുവരെ 10.75 കോടി രൂപയും കുടിശ്ശികയുണ്ട്. വിദഗ്‌ധ തൊഴിലാളികൾക്ക് കൂലിയായി ഈവർഷം 1.94 കോടി രൂപയും മറ്റ് തൊഴിലാളികൾക്ക് 1.28 കോടിയും നൽകണം. സാധനസാമഗ്രികളുടെ ഇനത്തിലാണ് 6.96 കോടി കുടിശ്ശികയുള്ളത്. കുടിശ്ശിക കൂടുതലുള്ളത് പേരാമ്പ്ര ബ്ലോക്കിലാണ്. 2.38 കോടി രൂപ. കുറവ് കോഴിക്കോട്ടും. 10.68 ലക്ഷം രൂപ.

Content Highlights: Mahatma Gandhi National Rural Employment Guarantee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented