ട്വന്റി-20 അരാഷ്ട്രീയതയല്ലേ? പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ? എന്ന വിമർശനത്തിന് കാരശ്ശേരിയുടെ മറുപടി


എം.എന്‍. കാരശ്ശേരി

എം.എൻ. കാരശ്ശേരി| ഫോട്ടോ: ബിജു വർഗീസ്, മാതൃഭൂമി

പ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാനമാണ് 'ട്വന്റി-20' എന്ന് ഞാന്‍ വിചാരിക്കുന്നു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് 2012-ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രാദേശിക കൂട്ടായ്മയാണത്. ചില ബിസിനസുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സംഘം 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചു; ഒരു പാര്‍ട്ടിയുടെയും ചിഹ്നമോ കൊടിയോ ഇല്ലാതെ! ഒരു മതത്തിന്റെയും ജാതിയുടെയും പേരോ ചൂരോ ഇല്ലാതെ! പ്രാദേശികവികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ പതിപ്പിച്ച് അവര്‍ അഴിമതിയില്ലാതെ പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ, അവര്‍ കിഴക്കമ്പലം നിലനിര്‍ത്തിയ കൂട്ടത്തില്‍ മഴുവന്നൂര്, ഐക്കരനാട്, കുന്നത്തുനാട് എന്നീ മൂന്നു പഞ്ചായത്തുകൂടി പിടിയിലൊതുക്കിയിരിക്കുന്നു. ഇതിനിയും പടരാനാണ് സാധ്യത.

ട്വന്റി-20 സ്വയം ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല; അത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വിമര്‍ശനമാണ്.

1. ഇത് അരാഷ്ട്രീയതയല്ലേ, ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ?

മറുപടി: എന്താണ് രാഷ്ട്രീയം? അത് ഒരു കൊടിയോ ചിഹ്നമോ ആണോ? അതോ നീതിനിഷ്ഠമായ പൊതുപ്രവര്‍ത്തനമോ?

2. ഇങ്ങനെ കച്ചവടക്കാര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാവുന്ന ഒന്നാണോ രാഷ്ട്രീയപ്രവര്‍ത്തനം?

മറുപടി: നമ്മുടെ രാഷ്ട്രീയക്കാര്‍ പലപ്പോഴും വ്യവസായികളെയും വ്യാപാരികളെയും നിയമസഭകളിലേക്കും ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ജയിപ്പിച്ചു വിടാറില്ലേ? അത്തരക്കാര്‍ കേരളത്തില്‍പ്പോലും മന്ത്രിമാരായിട്ടില്ലേ? വ്യവസായ മുതലാളിമാരുടെ കാര്യസ്ഥന്മാരായി പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പെരുമാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമല്ലേ പുതിയ കര്‍ഷകനിയമങ്ങള്‍?

3. എന്നാലും, രാഷ്ട്രീയം വ്യവസായമോ വ്യാപാരമോ ആയാല്‍ നന്നോ?

മറുപടി: ഇപ്പോള്‍ത്തന്നെ നമ്മുടെ പല രാഷ്ട്രീയക്കാര്‍ക്കും അത് അങ്ങനെയല്ലേ? അതൊരു തൊഴിലാക്കിയവരും അഴിമതികൊണ്ടു മാത്രം ജീവിക്കുന്നവരും അവര്‍ക്കിടയിലില്ലേ? മക്കളുടെ പേരിലോ കള്ളപ്പേരിലോ (ബിനാമി) വ്യവസായവും വ്യാപാരവും നടത്തുന്നവര്‍ മിക്ക പാര്‍ട്ടികളിലുമില്ലേ?

4. ഇക്കൂട്ടര്‍ക്കൊരു പ്രത്യയശാസ്ത്രവുമില്ല. പിന്നെ അവരെങ്ങനെയാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക?

മറുപടി: വാസ്തവം. 'വികസനം' എന്നതിനപ്പുറം ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത കേരള കോണ്‍ഗ്രസ് പോലുള്ള പല പാര്‍ട്ടികളും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലേ?

5. എങ്കിലും, പ്രത്യയശാസ്ത്രമില്ലാത്ത ഒരേര്‍പ്പാടിനെ രാഷ്ട്രീയത്തില്‍ അംഗീകരിക്കാന്‍ പാടുണ്ടോ?

മറുപടി: പ്രത്യയശാസ്ത്രമുണ്ട് എന്നുപറയുന്നവരുടെ കഥയെന്താ? അത് ഏട്ടിലുണ്ടാവും, നാട്ടിലുണ്ടാവില്ല. മതേതരത്വം, ജനാധിപത്യം, ദേശീയത മുതലായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്നവരുടെ യഥാര്‍ഥ സ്ഥിതിയെന്താണ്? ജനിതകമാറ്റം വന്ന പ്രത്യയശാസ്ത്രങ്ങളാണ് നമ്മള്‍ ചുറ്റിലും കാണുന്നത്: ഏട്ടിലെ പശു പുല്ല് തിന്നുകയില്ല. രാഷ്ട്രീയപ്രവര്‍ത്തകരെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മലയാളത്തിലെ അനേകം സിനിമകളില്‍ എണ്ണം പറഞ്ഞ ഒന്നാണ് സത്യന്‍ അന്തിക്കാടിന്റെ 'സന്ദേശം' (1991). അതിനുവേണ്ടി ശ്രീനിവാസന്‍ എഴുതിയ സംഭാഷണങ്ങളില്‍ പലതും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട്, 'അന്തര്‍ധാര'പോലെ മലയാളിയുടെ ശൈലികളായിത്തീര്‍ന്നിരിക്കുന്നു. ആ ചിത്രത്തിന് പ്രസക്തി കൂടിവരുന്നു.

പ്രകൃതിസംരക്ഷണത്തിന്റെ പേരില്‍ പല പ്രദേശങ്ങളിലും പാര്‍ട്ടിയോ ജാതിയോ മതമോ കണക്കാക്കാതെ ഉരുവംകൊണ്ടുവരുന്ന പുതിയ കൂട്ടായ്മകളിലൂടെ ഒരു സമാന്തര രാഷ്ട്രീയം കേരളത്തില്‍ പിറവിയെടുക്കുന്നുണ്ട്. അമ്മട്ടിലുള്ള ഒരു ബഹുജനസംഘം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് കടന്നുകയറി 'ആദ്യം അധികാരം കൊയ്യുന്നതിന്റെ' ദൃശ്യങ്ങളാണോ ട്വന്റി-20 യിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്?

content highlights: M. N. Karassery analytical story On Kerala panchayath election result 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented