രക്ഷിക്കാന്‍ ചെന്ന അമ്മയെ അവര്‍ ചവിട്ടിയിട്ടു, മക്കളെ തേടി കരിമ്പിന്‍ പാടത്ത് അലറികരഞ്ഞു നടന്നു


പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരുന്നു/Photo ANI

"എന്റെ പെണ്‍മക്കൾ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. അവരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കെട്ടിതൂക്കിയതാണ്. ഈ വേദന ഞാന്‍ എങ്ങനെ താങ്ങും", ലഖിംപുരില്‍ ബലാത്സംഗ ചെയ്ത് തൂക്കി കൊന്ന പെണ്‍കുട്ടികളുടെ അച്ഛന്‍ ചോദിക്കുന്നു. തങ്ങളുടെ ഒപ്പം കളിച്ചു ചിരിച്ച നടന്ന പെണ്‍കുട്ടികളുടെ ദാരുണ അന്ത്യത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 17ഉം15 ഉം വയസ്സായ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടികള്‍ പ്രതികള്‍ക്കൊപ്പം സ്വമേധയാ പോവുകയായിരുന്നവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇത് വീട്ടുകാര്‍ നിഷേധിക്കുകയാണ്.

മൂന്ന് പേര്‍ ചേര്‍ന്ന് മക്കളെ തട്ടി കൊണ്ടുപോവുകയായിരുന്നുവെന്ന് ഇവരുടെ അച്ഛന്‍ പറയുന്നു. "എന്റെ പെണ്‍കുട്ടികളെ ഉച്ചയ്ക്ക് രണ്ടരയോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭാര്യ വണ്ടിക്ക് പുറകെ രക്ഷിക്കാനായി ഓടിയെങ്കിലും അവര്‍ ചവിട്ടി താഴെയിട്ടു. എന്റെ മക്കളെ അവര്‍ കരിമ്പിന്‍ പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്നു എന്റെയടുത്തേക്ക് ഭാര്യ ഓടി വന്ന് പറയുമ്പോഴാണ് ഞാനിത് അറിയുന്നത്. ഓടി കിതച്ചെത്തുമ്പോഴേക്കും അവര്‍ കാണാമറയത്ത് എത്തിയിരുന്നു. ഞാന്‍ മണിക്കൂറുകളോളം അലറിവിളിച്ച് കരിമ്പിന്‍ പാടത്തിലൂടെ അന്വേഷിച്ചു നടന്നിട്ടും എന്റെ മക്കളെ കണ്ടെത്താനായില്ല. എന്റെ കരച്ചില്‍ കേട്ട് നാട്ടുകാരും അന്വേഷിക്കാന്‍ കൂടെ ചേര്‍ന്നു. അവരില്‍ ചിലരാണ് തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത്", പെണ്‍മക്കളുടെ പിതാവ് ബിബിസിക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു.

"എങ്ങനെയാണ് ഈ വേദന ഞാന്‍ മറക്കുക പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു. എന്റെ മക്കളോട് എന്തിന് ഈ ക്രൂരത ചെയ്തു. പൈസയില്ലാത്തതിനാല്‍ പാതി വഴിയില്‍ നിന്നു പോയതാണ് മൂത്ത മകളുടെ പഠനം. പിന്നെ വീട്ടി ലെ എല്ലാം കാര്യങ്ങളും നോക്കിയിരുന്നത് അവളാണ്. ആ ബ്ലൗസ് കണ്ടോ മൂത്ത മകള്‍ എനിക്കായി തുന്നി തന്നതാണ്. അവള്‍ക്ക് തുന്നല്‍ വളരെയധികം ഇഷ്ടമാണ്.വീട്ടിലെ പഴയ തുണിയില്‍ തയ്യല്‍ പഠിക്കുകയായിരുന്നു അവള്‍. കടം വാങ്ങിയാണ് ആ തയ്യല്‍ മെഷീന്‍ വാങ്ങിയത്", അമ്മ കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു

ഇളയവള്‍ പത്താം ക്ലാസിലായിരുന്നു. നന്നായി പഠിക്കും, ചിത്രം വരയ്ക്കാനും കഴിവുണ്ട് എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണം അതും മുടങ്ങുമോ എന്ന പേടിയിലായിരുന്നു ഞങ്ങള്‍. ഇളയവള്‍ പഠിച്ച് നല്ല ജോലി വാങ്ങുമെന്ന് ഉറപ്പായിരുന്നു. അവളെയാണ് അവര്‍ ഞെരിച്ച് കൊന്നത് അമ്മ പറയുന്നു

എന്ത് ധൈര്യത്തിലാണ് പെണ്‍കുട്ടികളെ പുറത്തേക്ക് വിടുന്നതെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. കൊലപാതകം വലിയ രീതിയില്‍ തന്നെ ഇവര്‍ക്കിടയില്‍ ഭയമുണ്ടാക്കിയിരിക്കുന്നു. "ഞങ്ങളുടേത് ഉള്‍ഗ്രാമമാണ് ദൂരെയുള്ള നഗരത്തിലാണ് കോളേജുള്ളത്. മക്കളെ പഠിക്കാന്‍ വിട്ടാല്‍ ജീവനോടെ തിരിച്ചെത്തുമെന്ന് എന്താണ് ഉറപ്പ്. എന്റെ മകളെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണമെന്നാണ് ആഗ്രഹം. പക്ഷേ ഇപ്പോള്‍ എനിക്ക് ഭയമാണ്", നാട്ടുകാരിലൊരാൾ തന്റെ ആധി മാധ്യമങ്ങളോട് പങ്കുവെച്ചു.

Content Highlights: Lakhimpur rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented