റോഡപകടങ്ങളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച സംഘങ്ങള്‍ ആവശ്യമാണന്ന് പ്രതികരിച്ച് കേരളത്തിലെ യുവജനങ്ങള്‍. 

രക്ഷാപ്രവര്‍ത്തനത്തിലെ പരിശീലനമില്ലായ്മയാണ് റോഡപകടങ്ങളില്‍ ഇരയാകുന്ന മിക്കവരും കിടപ്പിലാവുന്നതിനു കാരണമെന്നും യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു. 

മാതൃഭൂമി യൂത്ത്മാനിഫെസ്റ്റോയുടെ ഭാഗമായുള്ള സര്‍വ്വേയിലാണ് കേരളത്തിലെ യുവജനങ്ങള്‍ ഈ വിധം പ്രതികരിച്ചത്. 

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച സംഘങ്ങള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട 78 ശതമാനത്തില്‍ 66 ശതമാനം പേരും തങ്ങള്‍ ആ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ അംഗങ്ങളാകാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

അതേ സമയം ഇത്തരം ഒരു ഉദ്യമം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് 21.3 ശതമാനം പേര്‍ പ്രതികരിച്ചത്.

യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്‌കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. 

15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.  

വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്. 

കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം.

content highlights: Kerala needs trained persons for trauma care and accident emergencies, Youth Manifesto