വെള്ളമിറങ്ങിയാല്‍ കേരളത്തില്‍ ഏറെ ആവശ്യം വരുക വീടുകള്‍ ശുദ്ധിയാക്കാനുള്ള ക്ലീനിങ് കെമിക്കലുകളും വ്യക്തി സുരക്ഷാ ഉപകരണങ്ങളുമാണ്. വെല്ലിങ്ടണ്‍ ബൂട്ട്, എന്‍-95 മാസ്‌ക്, കനം കൂടിയ കൈയുറകള്‍ എല്ലാം ആവശ്യമാണ്. ഇവ വേണ്ട അളവില്‍ നാട്ടില്‍ ലഭ്യമല്ല. ഇത്തരം വസ്തുക്കളുടെ സപ്ലൈ ചെയിന്‍ മിക്കവാറും സ്ഥലങ്ങളിലില്ല. 

വീടുകള്‍ ശുദ്ധിയാക്കാന്‍ പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഏറെ ആവശ്യം വരും. മറുനാടന്‍ മലയാളികള്‍ക്ക് ഇത്തരം വസ്തുക്കള്‍ അവിടെനിന്ന് അയയ്ക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ ഉപകാരപ്പെടും