സമാനതകളില്ലാത്ത ദുരന്തം. അതേ പറയാനാകൂ. ഈ ദുരന്തം സര്‍ക്കാരിനു മാത്രം കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. മലയാളികള്‍ ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങണം. വെള്ളം ഇറങ്ങിയശേഷവും കരുണയും സഹായഹസ്തവും വലിയ അളവില്‍ വേണം.

  • എവിടെനിന്നായാലും ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് ഇടപെടണം. കേരളത്തിനു പുറത്തുള്ളവരാണെങ്കില്‍ കേരളത്തിലെ വീടുകള്‍, ചെറുതായാലും വലുതായാലും, സ്വന്തം വീടു നഷ്ടപ്പെടുന്നവര്‍ക്കായി തുറന്നു കൊടുക്കണം. സുരക്ഷിതമായി അന്തിയുറങ്ങാനോ യാത്രയുടെ ഇടയില്‍ ഭക്ഷണത്തിനോ ടോയ്ലറ്റ് സൗകര്യത്തിനോ വേണ്ടി ആണെങ്കില്‍ പോലും. മറ്റുളളവര്‍ക്കു ഒരു വിഷമവും ഇല്ലാതെ വീട്ടിലേക്കുകടന്നു വരാനാകുംവിധം 'അനുവാദമില്ലാതെ അകത്തുവരാം' എന്ന രീതിയില്‍ ബോര്‍ഡുവയ്ക്കാന്‍ നമുക്ക് കഴിയണം.
  • ദുരിതാശ്വാസ ക്യാമ്പുകളില്‍ തിരക്കൊഴിവാക്കുക. സുരക്ഷ വര്‍ധിപ്പിക്കണം. ശുചിത്വം സൂക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. സ്വന്തം വീട്ടില്‍ മറ്റാളുകളെ സഹായിക്കാന്‍ സന്നദ്ധത ഉള്ളവര്‍ക്ക് പണത്തിന്റെ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഇതു സഹായിക്കും.
  • നമ്മുടെ റെസിഡന്റ് അസോസിയേഷനുകള്‍ ഇത്തരത്തിലുള്ള സഹായ പദ്ധതിയെ പറ്റി ചിന്തിക്കണം. മറുനാടന്‍ മലയാളികളുടെ സഹായം തേടണം.
  • വെള്ളം കയറാത്ത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നത് ഒഴിവാക്കണം. സാഹചര്യങ്ങള്‍ മുതലെടുത്ത് അവശ്യ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്ന കടകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേരള പോലീസ് അറിയിച്ചു.
  • പലചരക്കുകടകളിലും മറ്റും ഉത്പന്നങ്ങള്‍ പരമാവധി ലാഭം ഒഴിവാക്കി ദുരിതബാധിതര്‍ക്ക് നല്‍കണം. യാത്രക്കാരില്‍നിന്ന് അമിത നിരക്കില്‍ ടാക്‌സി നിരക്ക് ഈടാക്കിയാല്‍ നടപടിയുണ്ടാകും.
  • ഇത്തരം പരാതികള്‍ പോലീസിനെ അറിയിക്കാം: 9497900440.

    help