ആലപ്പുഴ: പ്രളയക്കെടുതിയില്‍ മുങ്ങിയ കുട്ടനാട്ടുകാര്‍ മാനസിക സംഘര്‍ഷത്തില്‍. താമസസൗകര്യങ്ങള്‍ നഷ്ടമായ ആശങ്കയും ഇനിയെന്ത് എന്ന ഉത്കണ്ഠയുമാണ് മനസികസമ്മര്ദത്തിന് കാരണം. മാതൃഭൂമി 'കുട്ടനാടിനൊരു കൈത്താങ്ങ്' രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം.
509പേരെ സര്‍വേ നടത്തിയപ്പോള്‍ 385 പേരും സമ്മര്‍ദമുണ്ടെന്നാണ് ഉത്തരം നല്‍കിയത്. 75.64 ശതമാനം പേരാണ് മാനസികസംഘര്‍ഷമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുട്ടനാട്ടുകാരെ മനസികസമ്മര്ദത്തില്നിന്ന് കരകയറ്റാന്‍ കൗണ്‍സിലിങ് നല്‍കണമെന്ന് സര്‍വേയുടെ ഏകോപനച്ചുമതല നിര്‍വഹിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിന് വിഭാഗം പ്രൊഫ. ഡോ. ബി.പദ്മകുമാര്‍ പറഞ്ഞു.
പ്രമേഹം, രക്താദിസമ്മര്‍ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് മരുന്ന് മുടങ്ങിയതായി 66.99 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും ആസ്ത്മരോഗികള്‍ക്കും ഇന്ഹേലറും ഇല്ലാത്ത അവസ്ഥയാണ്.
88.02 ശതമാനം പേരാണ് ഇന്‍സുലിനും ഇന്ഹേലറും ഇല്ലെന്ന് വ്യക്തമാക്കിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവ നശിച്ചുപോയതാണ് കാരണം. എന്നാല്‍, ആരോഗ്യവകുപ്പോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇവ വിതരണം ചെയ്തിട്ടില്ല. പൊതുവായുള്ള മരുന്നുകള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും സര്‍വേയില്‍ വ്യക്തമായി.
ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയുന്ന സ്ത്രീകളുടെ അവസ്ഥയും ദയനീയമാണ്. ആര്‍ത്തവസമയത്ത് ഉപയോഗിക്കാന്‍ 71.71 ശതമാനം പേര്‍ക്കും നാപ്കിന് കിട്ടുന്നില്ല. പ്രദേശത്ത് എലി, പാമ്പ്, കൊതുക് എന്നിവയുടെ ശല്യം ഏറിവരികയാണ്.
ഇത് നിയന്ത്രിക്കാനുള്ള സംവിധാനം നിലവിലില്ല. എലിശല്യവും കൊതുകുശല്യവും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകാനിടയാക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളവും ഭക്ഷണവും വലിയ പ്രശ്നമല്ല. എന്നാല്‍, ചര്‍മ്മരോഗങ്ങള്‍ കൂടുന്നതായി പകുതിപ്പേരും അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് അഞ്ചിനാണ് നാലുടീമുകളായി തിരിഞ്ഞ് വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മാതൃഭൂമി സംഘം സര്‍വേയ്ക്ക് ഇറങ്ങിയത്. നിപ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ്കുമാര്‍, നിപ വൈറസ് കണ്ടെത്തിയ ടീമംഗമായ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഗംഗാപ്രസാദ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിന്‍വിഭാഗം പ്രൊഫ. ഡോ. ബി.പദ്മകുമാര്‍, കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ.) ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതന് എന്നിവരടങ്ങിയ ടീമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. രാജിഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികളും സര്‍വേയില്‍ പങ്കെടുത്തു.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍
മാനസികസമ്മര്ദമേറുന്നു-75.64%
എലിപ്പനിമരുന്ന് കിട്ടാനില്ല-51.08%
പാലിയേറ്റീവ് പരിചരണം കിട്ടുന്നില്ല-67.78%
ജീവിതശൈലീരോഗ മരുന്ന് കിട്ടാനില്ല-66.9%
ഇന്‍സുലിനും ഇന്ഹേലറും കിട്ടുന്നില്ല-88.02%
എലിശല്യമേറുന്നു-68.17 ശതമാനം
ചര്‍മ്മരോഗങ്ങള്‍ കൂടുന്നു-53.83%
ശൗചാലയസൗകര്യമില്ലാത്ത അവസ്ഥ-26.52%
കുടിവെള്ളലഭ്യതക്കുറവ്-26.33%.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..