ട്രാൻസ്ജെൻഡറിന് മലയാളം, ഫലം കാണുമോ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം?


അഞ്ജന രാമത്ത്‌

Representational image

ആണ്‍ പെണ്‍ ഭേദങ്ങള്‍ക്ക് അപ്പുറം ജെന്‍ഡറിന്റെ അനന്തവ്യാപ്തിയെ കുറിച്ച് സമൂഹം അംഗീകരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതും സാധാരണ മനുഷ്യരാണെന്ന് നാം ഇന്ന് മനസിലാക്കുന്നു. സമൂഹത്തിന്റെ ഈ ചേര്‍ത്ത് നിര്‍ത്തലിനെ അംഗീകരിച്ച് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടും മുന്നോട്ട് വന്നിരിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മാന്യമായ പദവി നല്‍കി അവരെ അഭിസംബോധന ചെയ്യാന്‍ അനുയോജ്യമായ പദം കണ്ടെത്താന്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിക്കുകയാണ്.

ഡോ. മ്യൂസ് മേരി ജോര്‍ജ്

വലിയ മാറ്റങ്ങള്‍ക്കായുള്ള ചെറിയതുടക്കമാണിതെന്ന് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജായ ഡോ. മ്യൂസ് മേരി ജോര്‍ജ് പറയുന്നു. ഈ പുതിയ തിരുമാനത്തിന് കാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ്. ട്രാന്‍സ് ഐഡന്റിയെ മാന്യമായി പ്രതിപാദിക്കുന്ന ഒരു വാക്കിനായുള്ള അന്വേഷണത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. മറ്റ് ഭാഷകളില്‍ നിന്ന് കടം കൊണ്ട നിരവധി വാക്കുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ട്. അതെല്ലാം നമ്മുടെ ഭാഷയുടെ ഭാഗമായി തീര്‍ന്നു മ്യൂസ് മേരി ജോര്‍ജ് പറയുന്നു

നമ്മുടെ സാംസ്‌കാരിക ചുറ്റുപാടുകളില്‍ ഊന്നി കൊണ്ടുള്ള മലയാളം വാക്കുകള്‍ ലഭിക്കുകയാണെങ്കില്‍ നന്നായി. വാക്ക് കിട്ടിയതു കൊണ്ട് എല്ലാമായി എന്നല്ല. വലിയ മാറ്റങ്ങള്‍ക്കായുള്ള ചെറിയ തുടക്കമാണിത്. ഭാഷപരമായും അത് മികച്ച തീരുമാനമായിരിക്കും മ്യൂസ് മേരി ജോര്‍ജ് പറയുന്നു.

വിജയരാജമല്ലിക

ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചുവടുവെപ്പ് നല്ലതാണെന്നാണ് അഭിപ്രായമെന്ന് എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ വിജയരാജമല്ലിക പറയുന്നു. ധാരാളം വാക്കുകള്‍ ലഭിക്കും. പക്ഷെ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ മലയാളിയുടെ ട്രാന്‍സ്‌ഫോബിയ തുറന്നു കാണിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവല്‍കരണ മോഡ്യുളുകള്‍ തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ ഏതെല്ലാം മേഖലകളില്‍ ജാഗ്രത പാലിക്കണം എന്ന് അവ ഓര്‍മിപ്പിക്കുന്നു. പുതിയ വാക്ക് എന്തുകൊണ്ടും ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരെ വേദനിപ്പിക്കാത്ത, അവരുടെ അന്തസ്സിന് കോട്ടം വരാത്ത ഒന്നായിരിക്കണമെങ്കില്‍, ഈ കണ്ടെത്തുന്ന പദങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നേതാക്കളുമായി ഒരു കമ്മ്യൂണിറ്റി കണ്‍സ്ള്‍ട്ടേഷന്‍ നടത്തുവാനും ഈ സ്ഥാപനം മുതിരേണ്ടതുണ്ട്. .'Someone should begin from somewhere' എന്നതാണ് എന്റെ അഭിപ്രായം. എന്റെ വാക്ക് :സഹജ( ര്‍) തന്നെയാണ്.2016ല്‍ നിര്‍ദ്ദേശിച്ച് പദമാണ് ഇത്- വിജയരാജമല്ലിക കൂട്ടിചേര്‍ത്തു.

അമല അജിത്ത്കുമാര്‍

ഭിന്നലിംഗം, മിശ്രലിംഗം എന്നീ പദപ്രയോഗങ്ങള്‍ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഫാഷന്‍ഡിസൈനിങ്ങ് വിദ്യാര്‍ത്ഥിയായ അമലയ്ക്ക് പറയാനുള്ളത്
നിലവില്‍ പലരും വിളിക്കാനുപയോഗിക്കുന്ന ഭിന്ന ലിംഗം വളരെയധികം അപമാനകരമാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തിലൊരു വാക്ക് മലയാളത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ നീക്കം അഭിനന്ദനമര്‍ഹിക്കുന്നതാണ്.- അമല വ്യക്തമാക്കി

ശീതള്‍ ശ്യാം

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിന് പകരം പുതിയൊരു മലയാള വാക്ക് വേണമെന്ന നിര്‍ബന്ധം വ്യക്തിപരമായില്ലെന്ന്‌ അഭിനേത്രിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം പറയുന്നു. ''നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പല വാക്കുകളും സംസ്‌കൃതമാണ്. ലിംഗം, ലൈംഗികത, ലിംഗത്ത്വം എന്നിവയെല്ലാം സംസ്‌കൃതമാണ്. കണ്ടുപിടിക്കപ്പെടുന്നുണ്ടെങ്കില്‍ നല്ലത്. പ്രദേശികമായി ട്രാന്‍സ്‌ജെന്‍ഡറിന് പലവാക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും മതം, സംസ്‌ക്കാരം എന്നിവയില്‍ ചുറ്റപ്പെട്ടതാണ്. മലയാളത്തില്‍ പ്രാവീണ്യമുള്ളവര്‍ നിരവധിയുണ്ടല്ലോ. അവര്‍ മികച്ചത് തീരുമാനിക്കട്ടെ. ഗ്ലോബലി സ്വീകാര്യമായ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിനോട് തന്നെയാണ് എനിക്ക് താത്പര്യം''


ലോകവ്യാപകമായ ഉപയോഗിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് തന്നെയാണ് ഉചിതമെന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പറായ ആനന്ദ് സി രാജപ്പന്റെ അഭിപ്രായം

ആനന്ദ് സി രാജപ്പൻ

''ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു അംബ്രല്ല ടേമാണ്. സമൂഹത്തിലെ വളരെയധികം പ്രചാരം ഈ പേരിന് ലഭിച്ചു. കമ്മ്യൂണിറ്റിയെ ആള്‍ക്കാര്‍ തന്നെ അഭിമാനത്തോടെ തന്നെ ഞാനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന സ്വയം അഭിസംബോധന ചെയ്യുന്നു. ഈ വാക്ക് തന്നെ നിലനിര്‍ത്തി കൊണ്ടുപോവുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. വളരെ സമയമെടുത്താണ് കേരളത്തിലെ സാമുഹിക അന്തരീക്ഷത്തില്‍ ഈ പേരിന് പ്രചാരം ലഭിച്ചത്.

പുതിയ വാക്ക് കൊണ്ടുവരുമ്പോള്‍ അത് ആളുകളിലേക്ക് എത്താനും എസ്റ്റാബ്ലിഷ് ചെയ്യാനും സമയമെടുക്കും. മറ്റു ഭാഷയില്‍ നിന്ന് വാക്കുകള്‍ എടുത്തും കൊടുത്തും തന്നെയാണ് മലയാളം വളര്‍ന്നിട്ടുള്ളത്. വളരെ സ്വാഭാവികമായി തന്നെ നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ നിരവധി ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തന്നെ ഇംഗ്ലീഷുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ആളുകളെ പുതിയ പേരിട്ട് വിളിക്കുമ്പോള്‍ ഇത് വരെ നിലനില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മൂവ്‌മെന്റിനെ പിന്നോട്ട് അടിക്കുന്നത് പോലെയാണ്. അത് കൊണ്ട് തന്നെ പുതിയൊരു പേരിന്റെ ആവശ്യകതയില്ലെന്നാണ് എന്റെ വ്യക്തിപരമായി അഭിപ്രായം''.- ആനന്ദ് വ്യക്തമാക്കി

രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപികരിച്ച സംസ്ഥാനമെന്ന പ്രത്യേകത കേരളത്തിനുണ്ട്. ട്രാന്‍സ് സൗഹൃദ പദ്ധതികളും നിരവധിയുണ്ട്. അതിനാല്‍ തന്നെ പുതിയ വാക്കിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ആകാംക്ഷയിലാണ്‌ സാംസ്‌കാരിക ലോകം

Content Highlights: Kerala bhasha institute announces contest for suitable malayalam word for transgender

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented