നാടോടിജീവിതം തുടരാനാവില്ല; കശ്മീരിലെ ബക്കര്‍വാല്‍ ജനത പൊരുതുകയാണ്


ബക്കാർവാൾ ഗോത്രവനിതകൾ/Photo: AFP

ഇന്നെവിടെയാണോ അതാണ് വീട്. നാടും കാടും കടന്ന് നാടോടിജീവിതം നയിക്കുന്ന കശ്മീരിലെ ബക്കര്‍വാല്‍ ഗോത്രവിഭാഗത്തിന്റെ ജീവിതം ഹിപ്പിജീവിതം ആഗ്രഹിക്കുന്നവരുടെ മാതൃകളിൽ ഒന്നാണ്. എന്നാല്‍ പരമ്പരാഗത നാടോടിജീവിതത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ നിര്‍ബന്ധിതരാവുകയാണ് ബക്കർവാൽ സമൂഹം.

''മനോഹരമായ ജീവിതമാണ് ഞങ്ങളുടേതെന്നാണ് പുറംലോകം ധരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. ഈ ജീവിതം ദുരിതവും ദുഃഖവും നിറഞ്ഞതാണ്''. ബക്കര്‍വാല്‍ ഗോത്രവിഭാ​ഗക്കാരനായ ലിയാഖത്ത് ഖാന്‍ പറയുന്നു



3.4 ദശലക്ഷത്തോളം ജനസംഖ്യയുള്ള ശക്തമായ ജനവിഭാഗമാണ് ബക്കർവാൽ. കാടുകളാണ് ഇവരുടെ പ്രിയപ്പെട്ട ഇടം. പുല്‍മേടുകളിലും കുന്നിന്‍ചെരുവിലും താത്കാലികമായി ക്യാമ്പ് ചെയ്യും. കാലങ്ങളായി ഇവര്‍ ജമ്മുവിലും കശ്മീരിലുമായി മാറി മാറി താമസിക്കുകയാണ്. വേനലില്‍ ആറുമാസത്തോളം കശ്മീരിലും ശേഷം ജമ്മുവിലേക്കും മടങ്ങും.

മഞ്ഞുകാലത്തേക്കുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍, അതിനു വേണ്ട സാധനങ്ങള്‍ ശേഖരിക്കണം, താമസസ്ഥലം കണ്ടുപിടിക്കണം- കൈക്കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് മുപ്പതുകാരിയായ നസീറ പറയുന്നു.

''ഞങ്ങളെവിടെയാണോ അതാണ് ഞങ്ങളുടെ വീട്, ഇവിടം ഞങ്ങളുടെ വേനല്‍ക്കാലതാവളമാണ്‌''.സംഘത്തിലെ സുല്‍ഫി പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരാണ് ബക്കര്‍വാല്‍. കാലികളെ പരിപാലിച്ചാണ് ഇവര്‍ ജീവിതം മുന്നോട്ട് നയിക്കുന്നത്.

വന്യമൃഗങ്ങള്‍ കാലികളെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ പരമ്പാരാഗത ഉപജീവനമാര്‍ഗ്ഗം നിന്നു പോവുമോയെന്ന് ഇവര്‍ ഭയക്കുന്നു. കന്നുകാലി വില്‍പ്പനയും അടുത്ത കാലയളവില്‍ ക്രമാതീതമായി കുറഞ്ഞുവെന്ന് ഇവര്‍ പറയുന്നു.

''പണ്ട് കഷ്ടപ്പെട്ട് പണിയെടുത്താല്‍ ഭേദപ്പെട്ട വരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്''- 70കാരനായ മുഹമ്മദ് സുബൈര്‍ പറയുന്നു.

താളം തെറ്റിയ കാലാവസ്ഥയും തുടരെ വരുന്ന പ്രകൃതിക്ഷോഭങ്ങളും ഇവരുടെ സ്വാഭാവിക പലായനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. അനധികൃതമായി കാട്ടില്‍ താമസിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ നൂറോളം കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നിരവധി താത്കാലിക വീടുകള്‍ ഇടിച്ചുനിരത്തുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണെന്ന് അധികൃതര്‍ പറയുന്നത്.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാനുള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും മിക്ക കുടുംബങ്ങളും തങ്ങളുടെ പരമ്പരാഗത ജീവിതം മുന്നോട്ട് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്.

Content Highlights: Kashmir's Bakarwal tribes problems


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented